സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതത്തിൽ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിച്ച സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് 2020-21 അദ്ധ്യയന വർഷത്തിൽ ബിരുദതലത്തിൽ 80% മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടിയവർക്ക് അപേക്ഷിക്കാം.
സ്കോളർഷിപ്പ് തുക :- 15,000 രൂപയാണ് സ്‌കോളർഷിപ്പ്.
- ബി.പി.എൽ വിഭാഗക്കാർക്ക് മുൻഗണന.
- ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും.
- വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
- അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട രീതി :-
- വെബ്സൈറ്റിൽ PROF. JOSEPH MUNDASSERY SCHOLARSHIP (PJMS) - ൽ ക്ലിക്ക് ചെയ്യുക.
- APPLY ONLINE - ൽ ക്ലിക്ക് ചെയ്യുക
- മറ്റ് സ്കോളർഷിപ്പിനായി മുമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വച്ച് CANDIDATE LOGIN - ചെയ്യുക.
- ONLINE - ലൂടെ അപേക്ഷ നൽകിയ ശേഷം ലഭിക്കുന്ന USER ID & PASSWORD വെച്ച് CANDIDATE LOGIN ചെയ്‌ത് രേഖകൾ UPLOAD ചെയ്യുക.
- VIEW/PRINT APPLICATION -ൽ ക്ലിക്ക് ചെയ്‌ത് രജിസ്‌ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ട് എടുത്തിരിക്കണം.
- രജിസ്‌ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ട് രേഖകൾ സഹിതം വിദ്യാർത്ഥി പഠിച്ചിരുന്ന സ്ഥാപനമേധാവിക്ക് സമർപ്പിക്കേണ്ടതാണ്.
അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ :-
- ഫോട്ടോ
- ഒപ്പ്
- എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
- വരുമാന സർട്ടിഫിക്കറ്റ്
- റേഷൻ കാർഡ്
- അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ :-
- അപേക്ഷകരുടെ രജിസ്‌ട്രേഷൻ ഫോം
- എസ്.എസ്.എൽ.സി/ പ്ലസ് ടു / ബിരുദം/ ബിരുദാനന്തര ബിരുദം തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്.
- ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്
- ആധാർ കാർഡ്
- നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ്.
- വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ )
- റേഷൻ കാർഡ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 27-12-2021
Post a Comment