ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പ് - District Merit Scholarship Malayalam


2021 മാർച്ചിൽ എസ്.എസ്.എൽ.സി / റ്റി.എച്ച്.എസ്.എൽ.സി  സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി വിജയിച്ച് എച്ച്.എസ്.സി / പ്ലസ് ടു / ഐ.ടി.ഐ / വി.എച്ച്.എസ്.ഇ / പോളിടെക്‌നിക് കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും ജില്ലാ മെറിറ്റ് സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർക്ക് താഴെ കൊടുത്ത ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ :-

അപേക്ഷകർ 2021 മാർച്ചിൽ എസ്.എസ്.എൽ.സി / റ്റി.എച്ച്.എസ്.എൽ.സി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർ ആയിരിക്കണം.

അപേക്ഷകർ 2021-2022 അദ്ധ്യയന വർഷത്തിൽ എച്ച്.എസ്.സി / പ്ലസ് ടു / ഐ.ടി.ഐ / വി.എച്ച്.എസ്.ഇ / പോളിടെക്‌നിക് കോഴ്‌സുകളിലേക്ക് തുടർന്ന് പഠിക്കുന്നവർ ആയിരിക്കണം.

സ്കോളർഷിപ്പ് തുക :-

പ്രതി വർഷം 1250/-  രൂപ 

തുടർ വിദ്യാഭ്യാസത്തിൽ 50% മാർക്ക് വാങ്ങി പാസാകുന്ന വിദ്യാർത്ഥികൾക്ക് പഠനം തുടരുന്ന വർഷം വരെ സ്കോളർഷിപ്പ് പുതുക്കാവുന്നതാണ്.

ബന്ധപ്പെട്ട മറ്റു വിവരങ്ങൾ :-

അപേക്ഷകർ ഐ.എഫ്.എസ്.സി കോഡ് ഉള്ള ഏതെങ്കിലും ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. രക്ഷാകർത്താവുമായി ചേർന്നുള്ള മൈനർ അക്കൗണ്ടുള്ളവർ സ്വന്തം പേരിൽ മാത്രമുള്ള മേജർ അക്കൗണ്ട് ആക്കി മാറ്റേണ്ടതാണ്.

ബാങ്ക് അക്കൗണ്ട് ആധാർ നമ്പറുമായി ലിങ്ക് ആയിരിക്കണം. 

SC/ST വിഭാഗത്തിൽപെടുന്നവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും SCERT നൽകുന്ന സ്കോളർഷിപ്പും, ഒറ്റ പെൺകുട്ടിക്കായുള്ള സ്കോളർഷിപ്പും ഒഴികെ മറ്റേതെങ്കിലും സ്കോളർഷിപ്പോ , ഫീസാനുകൂല്യങ്ങളോ കൈപറ്റുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുവർ അർഹരല്ല.

അപേക്ഷിക്കേണ്ട രീതി :-

  1. താഴെ കൊടുത്ത വെബ്‌സൈറ്റിൽ DISTRICT MERIT SCHOLARSHIP (DMS) എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
  2. സെലക്ഷനിൽ പേരുണ്ടോ എന്ന് നോക്കി ഉണ്ടെങ്കിൽ 
  3. APPLY ONLINE - ൽ ക്ലിക്ക് ചെയ്യുക.
  4. മറ്റ് സ്കോളർഷിപ്പിനായി മുമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വച്ച് CANDIDATE LOGIN - ചെയ്യുക.
  5. അല്ലെങ്കിൽ NEW REGISTRATION - ൽ ക്ലിക്ക് ചെയ്‌ത്‌ SUBMIT ചെയ്യുക.
  6. സ്കോളർഷിപ്പ് പേജിൽ DMS എന്ന  TAB - ൽ ക്ലിക്ക് ചെയ്യുക.
  7. എസ്.എസ്.എൽ.സി പഠിച്ച സ്കൂളിന്റെ ഡിസ്ട്രിക്‌ട്, സ്കൂൾ, പേര്, എന്നിവ സെലക്ട് ചെയ്‌ത ശേഷം സ്വന്തം പേര് സെലക്ട് ചെയ്യുക. 
  8. SUBMIT - ചെയ്യുക.
  9. നൽകിയ വിവരങ്ങൾ ശരിയെങ്കിൽ വീണ്ടും SUBMIT - ക്ലിക്ക് ചെയ്യുക.
  10. VIEW/PRINT APPLICATION -ൽ ക്ലിക്ക് ചെയ്‌ത്‌ രജിസ്‌ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ട് എടുത്തിരിക്കണം.
  11. രജിസ്‌ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ട് രേഖകൾ സഹിതം വിദ്യാർത്ഥി ഇപ്പോൾ പഠിക്കുന്ന സ്ഥാപനമേധാവിക്ക് സമർപ്പിക്കേണ്ടതാണ്.

സമർപ്പിക്കേണ്ട രേഖകൾ :-

  • അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്‌ട്രേഷൻ പ്രിന്റൗട്ട്
  • എസ്.എസ്.എൽ.സി / റ്റി.എച്ച്.എസ്.എൽ.സി മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
  • അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ്‌ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
  • ആധാർ കാർഡ് കോപ്പി .

അവസാന തിയതി :-

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി :- 31-12-2021 

APPLY ONLINE

Post a Comment

أحدث أقدم