ഡിസംബർ 18 -അന്താരാഷ്ട്ര അറബിക് ഭാഷാദിനം. | december 18- world Arabic language day

ലോകത്ത് സജീവമായി നിലനിൽക്കുന്ന ഭാഷകളിലൊ ന്നാണ് അറബിക്. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറ് ഭാഷകളിലൊന്ന് അറബിയാണ്. ഇരുപതിലേറെ രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷ.  ജനലക്ഷളുടെ സംസാരഭാഷ.

ഖുർആനിന്റെ ഭാഷയാണ് അറബിക്.ആരാധനാ ഭാഷ എന്ന നിലയിൽ അറബിക് ഭാഷയു മായുള്ള വിശ്വാസികളുടെ ബന്ധം അഭേദ്യമാണ്. അത്കൊണ്ട് തന്നെ അറബി പഠിക്കലും പഠിപ്പിക്കലും പ്രചരിപ്പിക്കലും ഏറെ അനിവാര്യമാണ്.

ഒട്ടേറെ ജോലിസാധ്യതകളുള്ള ഒരു ഭാഷ കൂടിയാണ് അറബിക്.തൊഴില്‍ വാണിജ്യ മേഖലകളിലെ വര്‍ധിച്ചു വരുന്ന സാധ്യതകള്‍ മനസ്സിലാക്കി പല പാശ്ചാത്യൻ രാജ്യങ്ങളും  സര്‍വ്വ കലാശാലകളില്‍ അറബി ഭാഷ മുഖ്യപഠന വിഷയമാക്കിയിരിക്കു ന്നു. 

ഒട്ടേറ മഹത്വങ്ങളും സവിശേഷതകളുമുള്ള ഈ  ഭാഷയെ പഠിക്കാനും പ്രചരിപ്പിക്കാനും നമ്മുടെ ഭാഗത്ത് നിന്ന് കൂടുതൽ ശ്രമങ്ങൾ ഉണ്ടാകുമ്പോഴാണ് മറ്റു തലങ്ങളിലും ഇതിന്  പരിഗണന ലഭിക്കുകഎന്നത് ശ്രദ്ധേയമാണ്. പഠനകോഴ്സുകൾ തെരഞ്ഞെ ടുക്കുമ്പോൾ ധാരാളം സാധ്യത കളും അവസരങ്ങ ളുമുള്ള അറബിക് ഭാഷയെ ഉൾപ്പെടു ത്താനും  പ്രയോജനപ്പെടുത്താനും ശ്രദ്ധിക്കേണ്ടതുണ്ട്.അതിൻറെ ഭാഗമായി അറബിക് ഭാഷാ യൂണിവേഴ്സിറ്റി സ്ഥാപിക്കാനുള്ള സമ്മർദ്ധം ചെലുത്താനും ഭാഷാ പ്രചരണങ്ങളിൽ ഭാഗവാക്കാവാനും എല്ലാവരും ശ്രദ്ധിക്കുക.

POSTER

QUIZ 1

QUIZ 2 | ANSWER

ലോകത്ത് 28 രാജ്യങ്ങളിലായി 422 മില്യണ്‍ ജനങ്ങളുടെ ഔദ്യോഗികഭാഷയാണ് അറിബി. 162 മില്യണില്‍ അധികംവരുന്ന മുസ്‌ലിംകളുടെ മതപരമായ ആവശ്യങ്ങള്‍ക്ക് അറബി ഭാഷയാണ് ഉപയോഗിക്കുന്നത്. മുസ്‌ലിംകളല്ലാത്ത അനേകംപേര്‍ അറബി മാതൃഭാഷയായി ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലീഷും ഫ്രഞ്ചും കഴിഞ്ഞാല്‍ ലോകത്ത് മൂന്നാംസ്ഥാനത്ത് അറബിഭാഷയാണ്. യു.എന്‍.ഒയുടെ ആറ് ഔദ്യോഗികഭാഷകളിലൊന്നാണത്.

ഖുര്‍ആനിന്റെയും ഇസ്‌ലാമിന്റെയും ഭാഷയെന്ന നിലയില്‍ അറബി ഭാഷ പഠിക്കലും പ്രചരിപ്പിക്കലും മുസ്‌ലിംസമൂഹം കടമയായി കാണുന്നുണ്ട്. അത് ആ ഭാഷയുടെ സാഹിത്യസൗന്ദര്യമോ, വര്‍ത്തമാനകാലത്തെ ഭൗതികസാധ്യതകളോ ലക്ഷ്യംവച്ചുള്ളതല്ല, ആത്മീയസമീപനമാണ്.

അറബി ഭാഷ; അറിയേണ്ടതെല്ലാം..


1 تعليقات

إرسال تعليق

أحدث أقدم