ലോകത്ത് സജീവമായി നിലനിൽക്കുന്ന ഭാഷകളിലൊ ന്നാണ് അറബിക്. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറ് ഭാഷകളിലൊന്ന് അറബിയാണ്. ഇരുപതിലേറെ രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷ. ജനലക്ഷളുടെ സംസാരഭാഷ.
ഖുർആനിന്റെ ഭാഷയാണ് അറബിക്.ആരാധനാ ഭാഷ എന്ന നിലയിൽ അറബിക് ഭാഷയു മായുള്ള വിശ്വാസികളുടെ ബന്ധം അഭേദ്യമാണ്. അത്കൊണ്ട് തന്നെ അറബി പഠിക്കലും പഠിപ്പിക്കലും പ്രചരിപ്പിക്കലും ഏറെ അനിവാര്യമാണ്.
ഒട്ടേറെ ജോലിസാധ്യതകളുള്ള ഒരു ഭാഷ കൂടിയാണ് അറബിക്.തൊഴില്‍ വാണിജ്യ മേഖലകളിലെ വര്‍ധിച്ചു വരുന്ന സാധ്യതകള്‍ മനസ്സിലാക്കി പല പാശ്ചാത്യൻ രാജ്യങ്ങളും സര്‍വ്വ കലാശാലകളില്‍ അറബി ഭാഷ മുഖ്യപഠന വിഷയമാക്കിയിരിക്കു ന്നു.
ഒട്ടേറ മഹത്വങ്ങളും സവിശേഷതകളുമുള്ള ഈ ഭാഷയെ പഠിക്കാനും പ്രചരിപ്പിക്കാനും നമ്മുടെ ഭാഗത്ത് നിന്ന് കൂടുതൽ ശ്രമങ്ങൾ ഉണ്ടാകുമ്പോഴാണ് മറ്റു തലങ്ങളിലും ഇതിന് പരിഗണന ലഭിക്കുകഎന്നത് ശ്രദ്ധേയമാണ്. പഠനകോഴ്സുകൾ തെരഞ്ഞെ ടുക്കുമ്പോൾ ധാരാളം സാധ്യത കളും അവസരങ്ങ ളുമുള്ള അറബിക് ഭാഷയെ ഉൾപ്പെടു ത്താനും പ്രയോജനപ്പെടുത്താനും ശ്രദ്ധിക്കേണ്ടതുണ്ട്.അതിൻറെ ഭാഗമായി അറബിക് ഭാഷാ യൂണിവേഴ്സിറ്റി സ്ഥാപിക്കാനുള്ള സമ്മർദ്ധം ചെലുത്താനും ഭാഷാ പ്രചരണങ്ങളിൽ ഭാഗവാക്കാവാനും എല്ലാവരും ശ്രദ്ധിക്കുക.
Naifah gazin.vp
ReplyDeletePost a Comment