ആമുഖം
പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലെ പരിശീലന കേന്ദ്രമായ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ 25ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ലോജിക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
സംസ്ഥാന സിലബസില്‍ പഠിച്ച് ഈ വര്‍ഷം പത്താം ക്ലാസ്സില്‍ മികച്ച വിജയം നേടി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ് വണ്‍ (കൊമേഴ്സ്) പ്രവേശനം നേടിയ സി.എ, സി.എം.എ ഇന്ത്യ കോഴ്സുകളില്‍ ഉപരിപഠനം നടത്തുവാന്‍ ആഗ്രഹിക്കുന്ന സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
സമർപ്പിക്കേണ്ട രേഖകൾ
- വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ വരുമാന സർട്ടിഫിക്കറ്റ്.
- പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ്.
- ആധാർ കാർഡ്.
- നിങ്ങളുടെ വരുമാനം തെളിയിക്കുന്ന റേഷൻ കാർഡിന്റെ പ്രസക്തമായ പേജ്/പേജുകൾ.
തെരഞ്ഞെടുപ്പ് രീതി
ഡിസംബര്‍ 19 ന് വൈകിട്ട് നാലിന് നടത്തുന്ന ഓണ്‍ലൈന്‍ സ്‌ക്രീനിംഗ് ടെസ്റ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 25 കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
സ്‌കോളര്‍ഷിപ്പ് നേട്ടങ്ങൾ
- തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് അവരുടെ +1, +2 പഠനകാലത്ത് CA ഫൗണ്ടേഷൻ അല്ലെങ്കിൽ CAT (Equivalent CMA Foundation) കോഴ്സുകളിൽ ഓൺലൈൻ പരിശീലനം നൽകും.
- സിഎ ഫൗണ്ടേഷൻ പാസാകുന്നവർക്ക് സിഎ ഇന്റർമീഡിയറ്റും സിഎ ഫൈനലും പഠിക്കാനും ക്യാറ്റ് പാസാകുന്നവർക്ക് സിഎംഎ ഇന്റർമീഡിയറ്റ്, സിഎംഎ ഫൈനൽ എന്നിവ പഠിക്കാനും പരീക്ഷകളിൽ നിങ്ങളുടെ ആദ്യ ശ്രമം സൗജന്യമായി പരീക്ഷിക്കാനും അവസരമുണ്ട്.
അപേക്ഷ സമർപ്പിക്കുന്നതെങ്ങനെ?
സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക:
ആദ്യം നിങ്ങൾ താഴെ കാണുന്ന വെബ്സൈറ്റ് ക്ലിക്ക് ചെയ്യുക .
WEBSITE
നിങ്ങൾക്ക് താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജ് ഓപ്പൺ ആകും .
ഇതിൽ SCHOLARSHIP click ചെയ്യുക .നിങ്ങൾക്ക് താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജ് ഓപ്പൺ ആകും .
അതിൽ നൽകിയിരിക്കുന്ന അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചു SUBMIT click ചെയ്യുക
അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ഡിസംബര്‍ 15. ഫോണ്‍: 989581858.
Post a Comment