ഐസനോവറുടെ വിദ്യ | Eisenhower Decision Matrix

 എല്ലാ കാര്യങ്ങൾക്കും കൃത്യമായ സമയം നീക്കി വയ്ക്കുക അവ പരമാവധി ഉപയോഗപ്പെടുത്തുക എന്നതിന് ഒരു വിദ്യ പറഞ്ഞു തരാം. പല കാര്യങ്ങൾ ഒരേസമയം ചെയ്യുന്ന മൾട്ടിടാസ്കിങ് വ്യക്തികൾ അല്ലാത്തവർക്കും ഇതു സാധ്യമാണ്...

നിങ്ങൾ ഡേറ്റ് ഡി ഐസനോവറെ കുറിച്ച് കേട്ടിട്ടുണ്ടോ അമേരിക്കയുടെ മുപ്പത്തിനാലാം പ്രസിഡണ്ടായിരുന്നു ഐസനോവർ. അദ്ദേഹത്തിൻറെ പേരിൽ അറിയപ്പെടുന്ന ടൈം മാനേജ്മെൻറ് തത്വമാണ് ഐസനോവർ മാട്രിക്സ് (Eisenhower Decision Datrx) എല്ലാ ജോലികളെയും നാല് വിഭാഗങ്ങളായി തരംതിരിക്കലാണ് ആദ്യ പണി. എന്നാണ് ഈ തത്വം പറയുന്നത്

അവ എങ്ങനെ

നമ്മൾ ദൈനംദിനം ചെയ്തു തീർക്കുന്ന ജോലികൾ നാലു തരം.

1- ഒരേസമയം പ്രാധാന്യമുള്ളതും പെട്ടെന്നു ചെയ്യേണ്ടതുമായ ജോലികൾ

2- പ്രാധാന്യമുള്ളതും എന്നാൽ പെട്ടെന്ന് ചെയ്യേണ്ടത് ഇല്ലാത്തതുമായ ജോലികൾ

3- വലിയ പ്രാധാന്യം ഇല്ലെങ്കിലും പെട്ടെന്ന് ചെയ്യേണ്ട ജോലികൾ

4- പ്രാധാന്യം ഇല്ലാത്തതും പെട്ടെന്ന് ചെയ്യേണ്ടത് ഇല്ലാത്തതുമായ ജോലികൾ


ഇതിൽ ആദ്യത്തെ വിഭാഗം ജോലികൾ അപ്പോൾ തന്നെ ചെയ്യണം

ഉദാഹരണം: ക്ലാസ്സിൽ അധ്യാപകൻ പറയുമ്പോൾ നോട്ട് എഴുതി എടുക്കുന്നത്

രണ്ടാമത്തെ വിഭാഗം ജോലികൾക്കായി ഒരു സമയം കുറിച്ചു വയ്ക്കാം

ഉദാഹരണം:  ഓരോ ദിവസത്തെയും ഗൃഹപാഠങ്ങൾ

മൂന്നാമത്തെ വിഭാഗം ജോലികൾക്കായി വേണമെങ്കിൽ മറ്റുള്ളവരുടെ സഹായം തേടാം

ഉദാഹരണം:  പഠന സ്ഥലം വൃത്തിയാക്കൽ

നാലാമത്തെ വിഭാഗം ജോലികൾ ചെയ്തു സമയം കളയരുത്

ഉദാഹരണം:  പരീക്ഷ കാലങ്ങളിൽ ടിവി കണ്ടു കൊണ്ടിരിക്കുക

ഐസനോവറുടെ വിദ്യ | Eisenhower Decision Matrix



Post a Comment

Previous Post Next Post