Aryabhatta National Maths Competition – 2022
ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് (AICTSD) ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി() പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുമായി ചേര്‍ന്നു നടത്തുന്ന 2022 ലെ ആര്യഭട്ട ദേശീയ ഗണിത ശാസ്ത്ര മത്സരത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.
ഗണിത ശാസ്ത്ര നൈപുണികള്‍ പരീക്ഷിക്കപ്പെടാന്‍ താല്‍പര്യമുള്ള സ്‌കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
മൂന്ന് വിഭാഗങ്ങളിലാണ് മത്സരം.
10-13 വയസ്സ്(ഗ്രൂപ്പ്-1),
Apply Now
14-17 വയസ്സ്(ഗ്രൂപ്പ്-2),
Apply Now
18-24 വയസ്സ്(ഗ്രൂപ്പ്-3)
Apply Now
എന്നിങ്ങനെയാണ് വിഭാഗങ്ങള്‍.
മത്സരം ഓണ്‍ലൈനില്‍
ജൂണ്‍ 10 നു നടത്തുന്ന മത്സരം ഓണ്‍ലൈന്‍ രീതിയിലായിരിക്കും. 45 മിനിട്ട് ദൈര്‍ഘ്യമുള്ള മത്സരത്തില്‍ വീട്ടില്‍ ഇരുന്ന് തന്നെ പങ്കെടുക്കാം. 60 മാര്‍ക്കുള്ള 30 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ടെസ്റ്റിന് ഉണ്ടാകും. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് വീതം നഷ്ടപ്പെടും. ഓരോ ഗ്രൂപ്പിന്റെയും സിലബസ് ലഭിക്കാന്‍ CLICK ചെയ്യുക.
പരീക്ഷാ സമയം, ഓണ്‍ലൈന്‍ പരീക്ഷ ലിങ്ക് എന്നിവ സംബന്ധമായ അറിയിപ്പുകള്‍ മൊബൈലില്‍ ലഭിക്കുന്നതാണ്.
സമ്മാനങ്ങള്‍
പരീക്ഷയുടെ അടിസ്ഥാത്തില്‍ 20 പേരെ ഓണ്‍ലൈന്‍ ലൈവ് അഭിമുഖത്തിന് തെരഞ്ഞെടുക്കും. അതില്‍ മൂന്ന് പേരെ വിജയികളായി പ്രഖ്യാപിക്കും. 1,50,000രൂപ, 100000, 50000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കും. മറ്റു സമ്മാനങ്ങളും ഉണ്ടായിരിക്കും.
അപേക്ഷ
📍 2022 APRIL 30 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
APPLY NOW: CLICK HERE
📍 അപേക്ഷ ഫീ 290 രൂപ
📍 മത്സര ഫലം 2022 ജൂണ്‍ 30 നു പ്രഖ്യാപിക്കും.
📍 സംശയങ്ങള്‍ക്ക് director@aictsd.com ബന്ധപ്പെടുക.
EXAM SCHEDULE
- ★ LAST DATE OF REGISTRATION : 30th APRIL 2022
- ★ ONLINE EXAM DATE : 21 MAY 2022
- ★ ONLINE EXAM RESULT : 10 JUNE 2022
- ★ ONLINE LIVE INTERVIEW : 20th JUNE 2022
- ★ FINAL RESULT : 30th JUNE 2022
إرسال تعليق