റേഷൻ കാർഡ് എടിഎം കാർഡ് രൂപത്തിൽ ആക്കാം | Ration pvc

നിലവിലുള്ള റേഷൻ കാർഡ് എടിഎം കാർഡ് രൂപത്തിൽ ആക്കി മാറ്റാൻ https://ecitizen.civilsupplieskerala.gov.in/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റിൽ പ്രവേശിക്കുക. തുടർന്ന്  ഇതിൽ രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്തശേഷം മെനുവിൽ പ്രിൻറ് എന്ന ഭാഗത്ത് തൊടുമ്പോൾ E-CARD OR PVC കാർഡ് എന്ന ഓപ്ഷനിൽ PVC കാർഡ് തിരഞ്ഞെടുത്ത ശേഷം അപേക്ഷ സമർപ്പിക്കുക. കാർഡിലെ വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തണം. ഉടൻതന്നെ PVC കാർഡിൻറെ പിഡിഎഫ് ഫയലും ലഭിക്കും ഇതുപയോഗിച്ച് കാർഡ് പ്രിൻറ് ചെയ്ത് എടുക്കാം. ഫയൽ തുറക്കാനുള്ള രഹസ്യ പാസ്സ്‌വേർഡ് ഫോണിൽ സന്ദേശമായി ലഭിക്കും. ഓൺലൈൻ ഫീസ് ഈടാക്കില്ല എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ അക്ഷയ കേന്ദ്രങ്ങളിൽ കാർഡ് പ്രിൻറ് ചെയ്തെടുക്കാൻ അവയുടെ ചെലവിലേക്ക് 65 രൂപ നൽകേണ്ടി വരും.



Post a Comment

أحدث أقدم