പത്താം ക്ലാസ്സിൽ A+ നേടിയവർക്ക് 1250 രൂപ വീതം 7 വർഷം | District Merit Scholarship Scheme-How to Apply


✅ 2021 ലെ SSLC പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി വിജയിച്ച് ഹയർ സെക്കൻഡറി/ഐ.ടി.ഐ/VHSE/പോളിടെക്‌നിക് കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് റിന്യൂവൽ ചെയ്യാനുള്ള ലിങ്കും ഇപ്പോൾ ലഭ്യമാണ്.

✅ തുടർ പഠനത്തിൽ 50% മാർക്ക് നേടുന്നവർക്ക് പഠനം തുടരുന്ന 7 വർഷത്തേക്ക് പ്രതിവർഷം 1250 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും.

✅ ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 നവംബർ 30. അപേക്ഷിക്കാൻ അർഹത നേടിയ കുട്ടികളുടെ വിവരം(സെലെക്ഷൻ ലിസ്റ്റ്), നോട്ടിഫിക്കേഷൻ, പോർട്ടൽ ലിങ്ക് എന്നിവ പ്രസിദ്ധീകരിച്ചു.👇

അപേക്ഷകള്‍ ഓണ്‍ലൈനായി 30/11/2021 വരെ സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട രീതി

1. https://www.dcescholarship.kerala.gov.in/dce/he_ma/he_maindx.php എന്ന വെബ്‌സൈറ്റില്‍ Distric merit scholarsip (DMS) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2. സെലക്ഷനില്‍ പേരുണ്ടോ എന്നു നോക്കി ഉണ്ടെങ്കില്‍

3. apply online ല്‍ ക്ലിക്ക് ചെയ്യുക.

4. മറ്റു സ്‌കോളര്‍ഷിപ്പിനായി മുമ്പ് രെജിസ്ട്രര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ വെച്ച് canditate login ചെയ്യുക.

5. അല്ലെങ്കില്‍ new registration ല്‍ ക്ലിക്ക് ചെയ്യുക.

6. സ്‌കോളര്‍ഷിപ്പ് പേജില്‍ dms എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.

7. എസ് എസ് എല്‍സി പഠിച്ച സ്‌കൂളിന്റെ ഡിസ്ട്രിക്ട, സ്‌കൂള്‍ പേര് എന്നിവ സെലക്ട് ചെയ്ത ശേഷം സ്വന്തം പേര് സെലക്ട് ചെയ്യുക.

8. submit ചെയ്യുക

9. നല്‍കിയ വിവരങ്ങള്‍ ശരിയെങ്കില്‍ വീണ്ടും submit ക്ലിക്ക് ചെയ്യുക.

District Merit Scholarship (Fresh) Registration 2021-Instructions

District Merit Scholarship (Renewal) Registration 2021-Instructions

District Merit Scholarship Selection List-2021(Fresh)

District Merit Scholarship Fresh/Renewal Registration Portal-Apply Now

Post a Comment

Previous Post Next Post