6-18 വയസ്സിനിടയിൽ പ്രായമുള്ള കുട്ടികൾക്കായി വനിതാ ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഉജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.
കലാ, കായികം സാഹിത്യം, ശാസ്ത്രം, സാ മൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യ സംസ്കരണം, ജീവ കാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ നിർമാണം അസാമാന്യ ധൈര്യത്തിലൂടെ നത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ നിന്നും അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് നോമിനേഷൻ സമർപ്പിക്കാം.
കുട്ടികൾ നേരിട്ട് അപേക്ഷിക്കുകയോ അർഹരായ കുട്ടികളെ കണ്ടെത്തുന്ന സംഘ ടനകൾ / വ്യക്തികൾ എന്നിവർക്ക് നോമിനേഷൻ സമർപ്പിക്കുകയോ ചെയ്യാം.
താൽപര്യമുള്ളവർ ഒക്ടോരബർ 30 ന് അകം നിശ്ചിത ഫോം പൂരിപ്പിച്ച് രേഖകൾ സഹിതം മഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസിൽ സമർപ്പിക്കണം
0483-2978888, 8848013059
إرسال تعليق