ഉജ്ജ്വലബാല്യം പുരസ്‌കാരം : അപേക്ഷ ക്ഷണിച്ചു | Ujwala balyam awards


കല, കായികം, സാഹിത്യം ശാസ്ത്രം സാമൂഹികം,  പരിസ്ഥിതി സംരക്ഷണം, ഐ.ടി,  കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നിവയിൽ കഴിവ് പ്രകടിപ്പിക്കുന്ന ആറിനും  18നും ഇടയില്‍ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കുന്ന 'ഉജ്ജ്വലബാല്യം' പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 

  രണ്ട് ഭിന്നശേഷി വിഭാഗം ഉള്‍പ്പെടെ  നാല് കുട്ടികള്‍ക്കാണ് ജില്ലയില്‍ അവാര്‍ഡ് നല്കുന്നത്. ഓരോ കുട്ടിക്കും പുരസ്‌കാരവും 25,000 രൂപയും  നല്‍കും.   വൈദഗ്ദ്ധ്യം തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പത്രക്കുറിപ്പുകള്‍,  കുട്ടിയുടെ പേര് പ്രസിദ്ധികരിച്ചിട്ടുള്ള പുസ്തകങ്ങളുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍കൊള്ളുന്ന സിഡി/പെന്‍ഡ്രൈവ് എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കണം. 

 അപേക്ഷകള്‍ ഒക്ടോബര്‍ 30 ന്  വൈകീട്ട് അഞ്ചിനകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, രണ്ടാം നില, ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ പി.ഒ , 673020  എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ നേരിട്ടോ സമര്‍പ്പിക്കാമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.  

2020 ജനുവരി ഒന്ന് മുതല്‍ 2020 ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രാഗല്ഭ്യം  ലഭിച്ച കുട്ടികളെയാണ് ഈ അവര്‍ഡിന് പരിഗണിക്കുക.   കേന്ദ്ര സര്‍ക്കാരിന്റെ  ദേശീയ ശിശു അവാർഡ്  കരസ്ഥമാക്കിയ കുട്ടികളെയും ഒരു തവണ ഉജ്ജ്വല ബാല്യം പുരസ്‌കാരം ലഭിച്ച കുട്ടികളെയും  അവാര്‍ഡിന് പരിഗണിക്കില്ല.   ഫോണ്‍ : 0495-2378920, 9946409664.

Post a Comment

أحدث أقدم