പെരുന്നാളും ഒാണവുമടക്കമുള്ള ആഘോഷ നാളുകളിൽ ചെറിയൊരു യാത്ര കൂടി മലയാളികളുടെ പതിവാണ്. എന്നാൽ, കഴിഞ്ഞവർഷത്തെ പോലെ ഇൗ പെരുന്നാൾ ദിനത്തിലും ആഘോഷങ്ങൾ വീട്ടിലൊതുക്കേണ്ട അവസ്ഥയാണ്.
ഇങ്ങനെ യാത്രകൾ നഷ്ടമായവർക്ക് ലോകത്തിലെ വിവിധ കാഴ്ചകൾ വിർച്വൽ റിയാലിറ്റി സംവിധാനത്തോടെ കാണാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഗൂഗ്ൾ. https://artsandculture.google.com/ എന്ന വെബ്സൈറ്റിൽ യാത്രാ സംബന്ധമായ കൂടുതൽ വിഭവങ്ങളാണ് ഇപ്പോൾ ഗൂഗ്ൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
2011ൽ ആരംഭിച്ച ഇൗ വെബ്സൈറ്റിൽ കഴിഞ്ഞ വർഷം മുതലാണ് ചരിത്ര സ്ഥലങ്ങളും ഉൾപ്പെടുത്താൻ തുടങ്ങിയത്. ഇൗയിടെ താജ്മഹൽ ഉൾപ്പെടെ 10 യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ വെർച്വൽ ടൂറുകളും ഇതിൽ ഉൾപ്പെടുത്തി.
വെബ്സൈറ്റിൽ പ്രവേശിച്ച് 'യുനെസ്കോ വേൾഡ് ഹെറിറ്റേജ്' എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ ഇവ കാണാനാകും. താജ്മഹലിെൻറ 360 ഡിഗ്രി, സ്ട്രീറ്റ് വ്യൂ ഇമേജുകൾ ഉൾപ്പെടെ വൈവിധ്യമാർന്ന കാഴ്ചകളാണ് ഇതിലുള്ളത്. താജ്മഹലിെൻറ രണ്ട് വെർച്വൽ ടൂറുകൾ 'എ ഷ്രൈൻ ടു ലവ്' എന്ന വിഭാഗത്തിൽ കാണാം. Taj Mahal: A Tour from the Top, The Wonder that is Taj എന്നീ വെർച്വൽ ടൂറുകൾ ലോകാത്ഭുതത്തിെൻറ അതിശയകരമായ കാഴ്ചകളിലേക്കാണ് നയിക്കുന്നത്.
താജ്മഹലിെൻറ എല്ലാ പ്രത്യേകതകളും മുമ്പ് കണ്ടിട്ടില്ലാത്ത വിധം ഇവിടെ അനുഭവിച്ചറിയാനാകും. ആഗ്രയിൽ നേരിട്ട് സന്ദർശിച്ചവരെയും ഇൗ കാഴ്ചകൾ ആശ്ചര്യപ്പെടുത്തും. കൂടാതെ ഇൗ അത്ഭുത സ്മാരകത്തെക്കുറിച്ചുള്ള വസ്തുതകളും ചരിത്രവും ആദ്യകാല ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
എക്സ്പ്ലോർ യുനെസ്കോ വേൾഡ് ഹെറിറ്റേജ് ലൈബ്രറിയിൽ ഇന്തോനേഷ്യയിലെ ക്ഷേത്രങ്ങൾ, പോർച്ചുഗലിലെ മൊണാസ്ട്രികൾ തുടങ്ങി നിരവധി വെർച്വൽ ടൂറുകളുണ്ട്. കോവിഡ് കാരണം ടൂറിസവും സാംസ്കാരിക പ്രവർത്തനങ്ങളുമെല്ലാം നിലച്ചിരിക്കുകയാണ്. ഇതിെൻറ വിടവ് നികത്താനാണ് യുനെസ്കോയുമായി സഹകരിച്ച് ഗൂഗ്ൾ ഇൗ വെബ്സൈറ്റ് കൂടുതൽ സജീവമാക്കുന്നത്.
അങ്ങനെ നമ്മൾ താജ്മഹലിന്റെ ഉള്ളിൽ കയറി🥰
ردحذفإرسال تعليق