സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള അക്കാദമിക മാര്‍ഗരേഖ പുറത്തിറക്കി. എല്ലാ സ്‌കൂളുകളിലും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്ന രീതിയിലാണ് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയെ മറികടന്ന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ എല്ലാ വിദ്യാര്‍ഥികളേയും സ്‌കൂളിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാ സ്‌കൂളുകളിലും ഒരേ രീതിയില്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുമുണ്ട്. ഇത് മുന്നില്‍ കണ്ടാണ് വിദ്യാഭ്യാസ വകുപ്പ് അക്കാദമിക മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.
സ്‌കൂള്‍ അന്തരീക്ഷവുമായി വിദ്യാര്‍ഥികളെ സ്വാഭാവികമായി കണ്ണിചേര്‍ക്കുന്നതിനാണ് തുടക്കത്തിലുള്ള പ്രവൃത്തി ദിവസങ്ങള്‍ ഉപയോഗിക്കേണ്ടത്. ഇതിനായി കുട്ടികള്‍ക്കുള്ള ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം നല്‍കണം. കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് അധ്യാപകര്‍ മുന്‍ഗണന നല്‍കണം. സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കണം. ലഘുവ്യായാമങ്ങള്‍ ചെയ്യിപ്പിക്കണം. ഇഷ്ടപുസ്തകങ്ങള്‍ വായിക്കാന്‍ അവസരം നല്‍കണം.
പഠനത്തിനായി ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സാധ്യതകള്‍ അധ്യാപകര്‍ പ്രയോജനപ്പെടുത്തണം. അസൈന്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കണം. സ്‌കൂളില്‍ എത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. കോവിഡ് സുരക്ഷാ മാനദണ്ഡം പാലിക്കാന്‍ ഓരോ സ്‌കൂളും പ്രവര്‍ത്തന സമയം ക്രമീകരിക്കണം. പഠനവിടവ് പരിഹരിക്കാന്‍ രക്ഷിതാക്കളുടെ സഹകരണം ഉറപ്പാക്കണം. താല്‍പര്യമുള്ള എല്ലാ വിദ്യാര്‍ഥികളേയും സ്‌കൂളിലെത്തിക്കാനുള്ള സൗകര്യം ഉറപ്പാക്കണമെന്നും മാര്‍ഗരേഖ നിർദേശിക്കുന്നു.
إرسال تعليق