സ്കൂൾ തുറക്കുന്നതിന് മുമ്പായിട്ട് വിദ്യാർത്ഥികൾക്ക് ഹോമിയോ മരുന്ന് ,നാളെ മുതൽ രജിസ്റ്റർ ചെയ്യാം എങ്ങനെ രജിസ്റ്റർ ചെയ്യാം ,മുഴുവൻ ഘട്ടവും അറിയാം
"കരുതലോടെ മുന്നോട്ട്"എന്ന കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെ പദ്ധതി പ്രകാരം സംസ്ഥാനത്തെ എല്ലാ സ്കൂൾ കുട്ടികൾക്കും 3 ഘട്ടങ്ങളിലായി 21 ദിവസ ഇടവേളയിൽ കോവിഡ് 19 പ്രതിരോധത്തിനായി ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നു കൊടുക്കുന്നു .
2021 ഒക്ടോബർ 25, 26, 27 തീയതികളിൽ ആണ് ആദ്യഘട്ട വിതരണം. ഇത് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമുള്ള സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറികളും ആശുപത്രികളും വഴി നൽകുന്നു .
കുട്ടിയുടെയോ രക്ഷിതാവിന്റെയോ ആധാർ നമ്പർ ഉപയോഗിച്ച് ഇതിനായി തയ്യാറാക്കിയ വെബ് പോർട്ടൽ / മൊബൈൽ ആപ് വഴി രജിസ്റ്റർ ചെയ്യാനും സൗകര്യപ്രദമായ ഒരു വിതരണ കേന്ദ്രം തെരഞ്ഞെടുക്കുകയും സാധിക്കും .
25,26,27 തീയതികളിൽ ആണ് കാവന്നൂർ പഞ്ചായത്ത് ആയുഷ് ഹോമിയോപ്പതി ഡിസ്പെൻസറിയിൽ നിന്നാണ് മരുന്ന് കിട്ടുന്നത്.
രജിസ്റ്റർ ചെയ്യുമ്പോൾ അറിയിക്കുന്ന നിശ്ചിത തീയതിയിൽ ആ സ്ഥാപനത്തിൽ എത്തി മരുന്നു വാങ്ങിക്കണം .
പരമാവധി കുട്ടികൾ ഈ സൗകര്യം ഉപയോഗപ്പെടുത്താൻ വേണ്ട സഹായ-സഹകരണങ്ങൾ നൽകാനുള്ള സഹകരണം അഭ്യർത്ഥിക്കുന്നു.
എങ്ങനെ വീട്ടിൽ നിന്ന് ഓൺലൈൻ ആയിട്ട് രജിസ്റ്റർ ചെയ്യാം
ആദ്യം നിങ്ങൾക് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയുക
www.ahims.kerala.gov.in
إرسال تعليق