ആമുഖം
കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലും പഠിക്കുന്ന ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പ് ആണ് ഹിന്ദി സ്കോളർഷിപ്പ്.2021-22 അധ്യയനവർഷത്തെ ഹിന്ദി സ്കോളർഷിപ്പ് പുതുക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് വെബ്സൈറ്റായ www.dcescholarship.kerala.gov.in എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. എങ്ങനെ അപേക്ഷ സമർപ്പിക്കാം, എന്തൊക്കെ രേഖകളാണ് ആവശ്യമുള്ളത്,പ്രധാനമായും ആവശ്യമുള്ള യോഗ്യതകൾ വിശദമായി താഴെ നൽകിയിട്ടുണ്ട്.
യോഗ്യതകൾ
- കേരളത്തിലെ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്ന വിദ്യാർഥി ആയിരിക്കണം.
- 2019-20, 2020-21 എന്നീ വർഷങ്ങളിൽ പ്രസ്തുത സ്കോളർഷിപ്പ് അർഹരായവരും ഇപ്പോൾ തുടർന്ന് പഠിക്കുന്നവരുമായ ഡിഗ്രി, പി ജി, എം ഫിൽ, പി എച്ച് ഡി,ബി എഡ്, എം എഡ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പുതുക്കലിന് അപേക്ഷിക്കാവുന്നതാണ്.
ബന്ധപ്പെട്ട മറ്റു വിവരങ്ങൾ
- ഒക്ടോബർ മാസം പത്താം തീയതി മുതൽ ഓൺലൈൻ അപേക്ഷ നൽകാവുന്നതാണ്.
- അപേക്ഷകർക്ക് ഐഎഫ്എസ് കോഡ് ഉള്ള ഏതെങ്കിലും ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
- മറ്റ് സ്കോളർഷിപ്പ്/ഫീസ് ആനുകൂല്യം ലഭിക്കുന്നവർക്കും സ്കോളർഷിപ്പ് അപേക്ഷ നൽകാവുന്നതാണ്.
- വിദ്യാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി :15/10/2021
- രജിസ്ട്രേഷൻ പ്രിന്റ് ഔട്ടും മറ്റ് അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി :25/10/2021
- സ്ഥാപനമേധാവി സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഓൺലൈൻ വഴി അംഗീകരിക്കേണ്ട അവസാന തീയതി :30/10/2021
- മേൽ പറഞ്ഞിട്ടുള്ള വിഷയങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം സ്ഥാപന മേധാവിക്ക് മാത്രമായിരിക്കും.
സ്കോളർഷിപ്പ് തുക
- ബിരുദതല വിദ്യാർഥികൾക്ക് 5000/- രൂപയാണ് പ്രതിവർഷം ലഭിക്കുന്നത്.
- എം എ ഹിന്ദി വിദ്യാർഥികൾക്ക് 10,000/- രൂപയാണ് പ്രതിവർഷം ലഭിക്കുന്നത്.
- എം ഫിൽ,പി എച്ച് ഡി, ബി എഡ്,എംഎഡ് എന്നീ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 12,000 രൂപയാണ് പ്രതിവർഷം ലഭിക്കുന്നത്.
സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട രേഖകൾ
- രജിസ്ട്രേഷൻ പ്രിന്റ് ഔട്ട്
- അപേക്ഷകന്റെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ് ( പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ച് അഡ്രസ് ഉൾപ്പെടുത്തണം )
- മുൻ അധ്യയനവർഷത്തിലെ പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ( റിസൾട്ട് പബ്ലിഷ് ചെയ്തിട്ടില്ലെങ്കിൽ വിദ്യാർത്ഥികളിൽ നിന്നും സമ്മതപത്രം വാങ്ങേണ്ടതും മാർക്ക് ലഭിക്കുന്ന മുറയ്ക്ക് പകർപ്പ് അപേക്ഷയോടൊപ്പം സൂക്ഷിക്കേണ്ടതുമാണ്. )
إرسال تعليق