മീലാദുന്നബി അനൗൺസുകൾ
അക്രമത്തിലും അരാജകത്വത്തിലും അന്ധതയിലും അന്ധകാരത്തിലും ആടിത്തിമർത്ത ആറാംനൂറ്റാണ്ടിലെ അറേബ്യൻജനതയെ അജ്ഞതയിൽനിന്ന് അറിവിൻറെ വെളളിവെളിച്ചത്തിലേക്കും അന്ധവിശ്വാസത്തിൽ നിന്ന് ആത്മീയാരാമത്തിലേക്കും ആനയിച്ച ആറ്റൽ നബിയുടെ......
കളളിലും കാമക്കൂത്തിലും ലയിച്ചും കല്ലിനെപൂജിച്ചും കൂരിരുളിൽ കറങ്ങിയ കാട്ടാളമാനസരിൽ കമനീയധർമ്മമന്ത്രമോതിയ കാരുണ്യപ്പൂ നബിയുടെ...
അവശരുടെ ആശ്രയമായി..അഗതി-അനാഥകളുടെ ആശാഗേഹമായി ആലംബഹീനരിൽ ആശ്വാസത്തെളിനീരായി.. അതിസുന്ദരജീവിതം കാഴ്ചവെച്ച ആദരദേഹം അമ്പിയതാജാ-രാജാ...ഖോജാ.. ത്വാഹാനബിയുടെ...
അന്തരീക്ഷത്തിൽ വട്ടമിട്ട് പറക്കുന്ന പറവകൾ മുതൽ കടലാഴിയിൽ നീന്തിക്കളിക്കുന്ന മൽസ്യങ്ങൾ വരെ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്ന...സത്യദീപം..സ്നേഹസ്വരൂപം..സഹനസ്തൂപം..മുത്ത് മുസ്ഥ്വഫ തങ്ങളുടെ..
അശാന്തഭൂമിയിൽ പ്രശാന്തസുന്ദരദീനിൻറെ മധുരമന്ത്രമോതിയ സാന്ത്വനപ്പ്രദീപം..അന്ത്യപ്രവാചകപ്രഭുവിൻറെ......
പോരിന് മാത്രം നേരം കണ്ടെത്തിയ ക്രൂരവൈരമാനസരിൽ നേരിൻമാരിവർഷിച്ച സ്നേഹപാരാവാരം മുത്ത്മുസ്ഥ്വഫ തങ്ങളുടെ..
അന്തിമാനചന്ദ്രനും,കാന്തിചിന്തും റാന്തലും നാണിച്ച് തലതാഴ്ത്തുന്ന മികയ്ന്ത ചന്തമിൽ മുന്തിയ ത്വാഹതിരുനബിതങ്ങളുടെ..
അലിവിൻ നിലാവായി,അറിവിൻനിറബഹ്റായി,അദബിൻമധുവായി,അതിശോഭിതജീവിതം വാർത്ത ആറ്റൽനബിയുടെ..
കുലമഹിമക്ക് വേണ്ടി നിസാരപ്രശ്നങ്ങളിൽ പോലും പരസ്പരം പോരടിച്ച് ജീവിതംതുലച്ച കാട്ടാളരിൽ സമാധാനപാനം നിറച്ച ആർദ്രതാദീപം സത്യനബിയുടെ...
ധർമ്മം വറ്റിയ അധമരിൽ സംസ്കാരശോഭനിറച്ച് ധർമ്മമേറ്റി,ജ്ഞാനമാറ്റേകിയ,മുത്താറ്റൽ നബിയുടെ...
ഇരുട്ടിൽ തപ്പിയ കാട്ടാളരിൽ ധർമ്മവെട്ടം പരത്തി സ്നേഹവഴിവെട്ടിയ
സാന്ത്വനപ്പകിട്ട്,മുർതളാമുസമ്മിൽ നബിയുടെ...
വർണ്ണവിവേചനത്തെ പടികടത്തി കറുകറുത്തവരെയ വെളുവെളുത്തവരെയും ഒരേ ഐക്യച്ചരടിൽ കോർത്ത ഉത്തമസൃഷ്ടി മുത്ത്നബിതങ്ങളുടെ...
മാനവികതയുടെ മഹിതസന്ദേശമോതി മർത്യകുലത്തിന് മാർഗദർശനം പകർന്ന മാതൃകാമുത്ത്...ആദരപ്പൂനബിയുടെ..
ആതിരപ്പ്രഭയും,ചന്ദ്രികശോഭയും,താരകത്തെളിമയും,റാന്തലിൻ കാന്തിയും തലതാഴ്ത്തുന്ന സൗന്ദര്യസ്വരൂപം ത്വാഹാതിരുനബിയുടെ...
അരാജകത്വത്തിൻറെ കരാളഹസ്തങ്ങളിൽ പിടഞ്ഞ് സുരലോകവീഥിമറന്ന അജ്ഞരിൽ അറിവിൻറെ കെടാത്ത കൈത്തിരി സമ്മാനിച്ച ത്വാഹാതിരുനൂറിൻറെ....
കനിവിൻ ഹിമമായി,കൗതുക സുമമായി,മക്കാദിക്കിൽ..പ്രഭപരത്തിയധർമ്മവിളക്ക്..പുന്നാരനബിയുടെ....
ആക്ഷേപകർക്ക് പുഞ്ചിരിയേകി,അക്രമികൾക്ക് ക്ഷമാസൂനമേകി,ആർദ്രതകൈവെടിയാതെ ആരിലും സ്നേഹസുധയേകിയ അന്ത്യപ്രവാചകപ്രഭുവിൻറെ...
മലകളും,അലകളും ഗോളങ്ങളും ഓളങ്ങളും ആകാശവും പ്രകാശവും എന്നല്ല സർവ്വചേതന/അചേതന സൃഷ്ടിപ്പിൻറെ കാരണക്കാരായ കാരുണ്യപ്പൂനബിയുടെ...
ഇഷ്ടരായ,അഷ്ടദിക്കിലഖിലരുടെയും ഇഷ്ടസ്രേഷ്ഠകേന്ദ്രമായ മദീനയിൽ വിശ്രമിക്കുന്ന വിശിഷ്ഠവൈഠൂര്യ മുത്ത് മുസ്ഥ്വഫ തങ്ങളുടെ...
സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീസമൂഹത്തിന് സ്വാതന്ത്ര്യനിധി സമ്മാനിച്ച്..ഔന്നിത്യത്തിലേക്കാനയിച്ച..ചിത്തിരമുത്തൊളി....മുർതളാ..മുസമ്മിൽ നബിയുടെ......
അനുരാഗത്തിൻറെ അലമാലകൾതീർത്ത് അപദാനവരികളും,വരകളും വരച്ച് വിശ്വാസികളിലിഷ്ഖ് നട്ട ആശിഖീങ്ങളുടെ അമരക്കാരായ ഹസാനുബ്നു സാബിത് തങ്ങളുടെയും,കഅബ് ബ്നു സുഹൈർ തങ്ങളുടെയും,ഇമാം ബൂസ്വൂരി തങ്ങളുടെയും,സുൽത്വാനുൽ ആശിഖീൻ രിഫാഈ തങ്ങളുടെയും ഇശ്ഖിൻറെ സരണിയിൽ നമുക്കും സഞ്ചരിക്കാം എന്നുച്ചയ്സ്വരം പ്രഖ്യാപിച്ച് കൊണ്ട്.....
സുന്നീകൈരളിയെ മദീനയോട് ചേർത്ത ഇശ്ഖൂറും പ്രതിഭകളായ....മമ്പുറം തങ്ങളുടെയും വെളിയങ്കോടുമർഖാളിതങ്ങളുടെയും,ആലി മുസ്ല്യാരുടെയുo അനുരാഗപാതയിൽ നമുക്കും ഗമിക്കാമെന്നുറക്കെ പ്രഘോഷിച്ച് കൊണ്ട്....
ഇബ് ലീസും കൂട്ടരും അന്ത്യനാൾ വരെ ചങ്ക്പൊട്ടി അലറിയാലും മുത്ത്നബിയുടെ മീലാദാഘോഷത്തെ ഈ ഭൂലോകത്ത് നിന്ന് തുടച്ച്നീക്കാനാവില്ലെന്നുച്ചയ്സ്വരം ഉരുവിട്ട് കൊണ്ട്...
പുന്നാരനബിയുടെ പവിത്രമീലാദാഘോഷത്തെ ശിർക്കും,കുഫ്റും ബിദ്അത്തുമാക്കി...ഉറഞ്ഞുതുളളുന്ന ബിദഈകോമരങ്ങൾക്കെതിരെ മുത്തിൻറെ മദ്ഹൂറും സ്വരത്താൽ പ്രതിഷേധത്തിര സൃഷ്ടിച്ച്കൊണ്ട്....
ആരെന്ത് കുരച്ചാലും,കടിച്ചാലും,ചൊടിച്ചാലും,പിടച്ചാലും,,ഇടിച്ചാലും ഉടച്ചാലും..വിശ്വാസിമാനസങ്ങളിൽ മുത്തിനോടുളള മുഹബ്ബത്തിനെ ഊതിക്കെടുത്താനാവില്ലെന്നുറക്കെ പ്രഘോഷിച്ച് കോണ്ട്..
• അനൗൺസ്മെന്റ് മാറ്റർ
🏵🏵🏵🏵🏵🏵🏵🏵
♥മാനവയുഗത്തിന് ശാന്തി ദൂതുമായി റബീഇന്റെ പൊന്നമ്പിളിക്കീറ് പടിഞ്ഞാറൻ ചക്രവാളത്തിൽ ദൃശ്യമാവുമ്പോൾ ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നും മർഹബ ഗീതത്തിന്റെ മാറ്റൊലികൾ ഉയർന്നു കേൾക്കുകയായി
❤അധമ സഞ്ചാരത്തിന്റെ പര്യായമായിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യൻ സമൂഹത്തെ നീതിയുടെയും സത്യത്തിന്റെയും കാവലാളുകൾ എന്ന നിലയിലേക്ക് കൈപിടിച്ചാനയിച്ച പുണ്യ റസൂൽ (സ്വ)
❤പതിനാല് ശതകം മുമ്പ് ജാഹിലിയ്യത്തിന്റെ ഘനാഡകാരത്തെ കീറി മുറിച്ച് കൊണ്ട് അറേബ്യയുടെ വിരിമാറ്റിലേക്ക് ഇസ് ലാമിന്റെ വെളിച്ചം കൊളുത്തിയ തിരുനബി(സ്വ)
❤മനുഷ്യത്വം മരുപ്പച്ച കിടക്കെ അന്യമായിരുന്ന മണലാരുണ്യത്തെവിശ്വാസത്തിന്റെ വിജ്ഞാനത്തിറ്റെയും രാജവീഥിയിലേക്ക് നയിച്ച തിരുനബി(സ്വ)
❤സാംസ്കാരികവും ധാർമികവുമായി മനുഷ്യസമൂഹം ധർമ ച്യുതിയിൽ അഭിരമിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിയതവും നീതിനിഷ്ഠവുമാർന്ന ഒരു ദർശനത്തിലൂടെ ലോകത്തെ ധാർമ്മികമായി സംസ്കരിച്ചെടുത്ത തിരുനബി(സ്വ)
❤അധർമ്മങ്ങളുടെ മരുക്കാറ്റിൽ കരുവാളിച്ച കാളരാത്രികൾക്ക് പൂർണ്ണ വിരാമമിട്ട് തിങ്കളും താരങ്ങളും തൂവെള്ളി കതിർ തിളങ്ങുന്ന പൗർണമി രാവിൽ അനവധി ഇലാഹീ ദൃഷ്ടാന്തങ്ങളുടെ സാന്നിധ്യത്തിൽ മണ്ണിൽ നിന്ന് വിണ്ണോടു ചേർന്ന പ്രകാശഗോപുരമായി ഉദിച്ചുയർന്ന പുണ്യ പ്രവാചകൻ (സ്വ)
❤മണലാരുണ്യത്തെ മലർവാടിയാക്കി തീക്കാറ്റിനെ കുളിർ തെന്നലാക്കി അന്ദകാരത്തെ അത്യുജ്ജല പ്രകാശമാക്കി കടന്ന് പോയ പുണ്യ നബി(സ്വ)
❤അനുഭൂതി ദായകമായ ഉദ്യാനത്തിലെ രാജമല്ലിയായി ജനഹൃദയങ്ങളിൽ സത്യ സുഗന്ധം പരത്തിയ മുത്ത് നബി(സ്വ)
❤മലിനമായ മാനവ മനസ്സിനെ മാധുര്യമൂറുന്ന മലർവാടിയാക്കിയ പുണ്യ റസൂൽ(സ്വ)
❤മാന്യതകളുടെ അതിർവരമ്പുകൾ ലംഘിച്ച് കുടിച്ച് കൂത്താടി മദിച്ച് നഗ്നതാണ്ഡവമാടി അജ്ഞതയുടെ അശ്ലീലതയുടെ ലോകത്ത് ജീവിച്ച ജനസാമാന്യത്തെ ഇഖ്റഇന്റെ സമരകാഹളത്തിലൂടെ ലോകത്തിന്റെ മനസ്സ് മാറ്റിയ മുത്ത് നബി(സ്വ)
❤സൃഷ്ടിപൂജയുടെ കനത്തു കെട്ടിയ ഇരുട്ടറകളിൽ നിന്ന് ഏകത്വ ഉപാസനകളുടെ നിറവെളിച്ചം പടർന്ന രാജപാതയിലേക്ക് മാനവലോകത്തെ കൈ പിടിച്ചാനയിച്ച സ്നേഹദൂതർ മുഹമ്മദ് മുസ്ത്വഫാ (സ്വ)
❤ശവകല്ലറകൾ പോലുo മുന്തിരിവള്ളികളുടെ ശീതളച്ചായയിൽ പണി തീർക്കണമെന്ന് വസ്വിയ്യത്ത് ചെയ്ത് ജീവിത സപര്യയെ മദ്യാസക്തിയുടെ മാന്ത്രിക വലയങ്ങളിൽ മയക്കിയ അറേബ്യൻ ജനതയിൽ മദ്യവിരോധത്തിന്റെ വിപ്ലവ ധ്വനികൾ തീർത്ത ലോകനേതാവ്
❤ആദർശത്തിന്റെ പെരുവഴികളിൽ കനലെരിയുന്ന വൈരികൾക്കെതിരെ ആത്മ നിബന്ധതയുടെ അനിർവചനീയ സന്ദേശങ്ങൾ സംവേദനം ചെയ്ത് സമൂഹത്തിന് സമർപ്പിച്ച മാനവരാശിയുടെ സമുധാരകൻ നബി (സ്വ)
❤അലിവിന്റെ മനോ മന്ത്രങ്ങൾ അസ്തമിച്ച അറേബ്യൻ മണൽകാടുകളിൽ മാനവമൈത്രിയുടെ മനോഹര സൗധങ്ങൾ പണിത് മാനവരാശിക്ക് മാതൃകകൾ സൃഷ്ടിച്ച പട്ടിണിയുടെ പരിദേവനങ്ങളും പടപ്പാടുകളുടെ പ്രതിധ്വനികളും കേട്ട് ബധിരകർണരായ ബദവികൾക്ക് ഇടയിൽ സ്വൈര്യ ജീവിതത്തിന്റെ വജ്ര രേഖകൾ വരച്ച് കാണിച്ച തിരുനബി(സ്വ)
❤മദ്യകമാഴുകാത്ത ദിനരാത്രങ്ങൾ അസാധ്യമായി കരുതിയിരുന്ന ആറാംനൂറ്റാണ്ടിലെ അറേബ്യൻ ജനതയെ മദ്യ വിരോധനത്തിന്റെ മകുടോദാഹരണങ്ങളാക്കി മാറ്റിയ വിശ്വ നായകൻ(സ്വ)
❤പെണ്ണിനും മദ്യത്തിനും വേണ്ടി പോരടിച്ച് നടന്നിരുന്ന കാട്ടറേബ്യൻ സമൂഹത്തെ ഉത്തരാധുനിക യുഗത്തിന്റെ ഉത്തരിയതയിൽ കയറി നിന്ന് ഉഛയിസ്തരം ഉൽഘോഷിക്കാൻ മാത്രം ഉന്നതരും ഉത്തമരും ആക്കി മാറ്റിയ തിരുനബി(സ്വ)
❤കാല പ്രവാഹത്തിന്റെ വിപ്ലവ വീധികളിൽ കടപുഴകാത്ത സാംസ്കാരിക്ക സമൂഹത്തിന്റെ അജയ്യനായ നേതാവ് കോടാനുകോടി മുസൽമാന്റെ മനസിലെ മാണിക്യ കൊട്ടാരത്തിൽ അധിവസിക്കുന്ന രാജകുമാരൻ സർവരെ ആലം അഹ്മദ് മുജ്തബ മുഹമ്മദ് നബി (സ്വ)
❤മാനവ മനസ്സുകളിൽ പരിവർതനത്തിന്റെ പടപ്പാട്ട് പാടി അന്ധതയുടെ അഗാഥ ഗർത്തങ്ങളിൽ ആപതിച്ചിരുന്ന ഒരു ജനതയെ സത്യത്തിന്റെ സമാധാനത്തിന്റെ സാഹോദര്യത്തിന്റെ സുന്ദര തീരത്തേക്ക് കൈപിടിച്ച് ആനയിച്ച പ്രവാചകൻ (സ്വ)
❤മാല മൗലിദുകളെ ശിർക്കൻ വാറോലകളാക്കി പ്രവാചക പ്രേമികളെ മുശ്രിക്കുകളാക്കി വാടക വായാടികളുടെ വാചാടോപങ്ങൾ കൊണ്ട് നിലനിൽപ് തേടുന്ന മുജാഹിദുകളുടെ പാതിരി മതത്തിന് മുസ്ലിം മനസ്സിൽ ഇടമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് മാല മൗലിദ് ചൊല്ലിയും മദ്ഹ് കീർത്തിച്ചും കുഞ്ഞിളം പ്രായത്തിലെ പിഞ്ചോമനകൾ മുതൽ സ്നേഹ രണീയരായ കാരണവന്മാർ വരെ അണിനിരന്ന പ്രവാചക പ്രകീർത്തന ജാഥയാണ് ഈ വഴിത്താരകളെ ധന്യമാക്കി കടന്നു വരുന്നത്
❤പ്രവാചക പ്രേമത്തിന്റെ തേനൂറുന്ന ഭാഷയ്ക്ക് ഇമ്പമാർന്ന ഈണം നൽകി കുഞ്ഞിളം പ്രായത്തിലെ പിഞ്ചു മക്കൾ രാഗ നഷ്ടമായി താളബദ്ധമായി ചുവടു വെച്ച ഹൃദയഹാരിയായ ദഫ് മേളത്തിന്റെ വശ്യസുന്ദരമായ ദൃശ്യകാഴ്ചകളൊരുക്കി ഈ മദ്ഹ് റാലിയെ അലങ്കരിക്കുമ്പോൾ ആശിർവദിക്കുക......
❤ആദർശ വൈരികളുടെ അന്തർ തലങ്ങളിൽ വിഹ്വലതകളുടെ വെള്ളിടികൾ തീർത്ത് പ്രവാചകനുരാഗികളുടെ അക ഖൽബുകളിൽ ആനന്ദത്തിന്റെ കുളിർ മഴ വർഷിച്ച് വിശ്വസ സാകല്യത്തെ അനുഗ്രഹിച്ച പുണ്യദൂതർക്ക് സ്നേഹ പൂക്കളർപ്പിച്ചിതാ ഈ രാജവീഥിയെ ധന്യമാക്കി കടന്നു വരുന്നു.....
❤ചരിത്രത്തിന്റെ ഗഗന വിശാലതയിൽ അർക്കനെ വെല്ലും പ്രശോഭമുറ്റിയ മഹാ ജ്യോതിസ്സ് ചിതലരിച്ച ചിന്തകൾക്ക് കീഴെ അസ്ഥിമാടങ്ങളായി തീർന്ന മനുഷ്യ ചേതനക്ക് നവോന്മേഷത്തിന്റെ അമൃത വിയൂഹം നൽകിയ വിശ്വ മഹിതാവ് നൂറെ മുജസ്സം താജ് ദാറെ മദീന മുഹമ്മദ് നബി (സ്വ)യുടെ ജന്മദിനം ഇമ്പമേറിയ മധുരിമ പകരുന്ന ഇശലുകളും മൗലിദ് പാരായണത്തിന്റെ ആത്മീയാനുഭൂതികളുമുണർത്തി കൊച്ചു കിടാങ്ങളുടെ സർഗവസന്തത്തിന്റെ പ്രഫുല വീചികളോടെ .......... മദ്റസയുടെ നബിദിന റാലിയാണ് കടന്നു വരുന്നത്
❤ഭൗതിക ജ്ഞാനത്തിന്റെ അക്ഷര പുര കയറാതെ വൈജ്ഞാനിക വിപ്ലവത്തിന്റെ ജ്യോതിർ വെട്ടമായ് വിശ്വമാനവികതയ്ക്ക് വഴികാട്ടിയ സ്നേഹദൂതരുടെ പുണ്യ വസന്തത്തിന് ആയിരമായിരം അഭിവാദനത്തിന്റെ പുഷ്പാഞ്ജലികൾ തീർത്ത് പ്രവാചക സ്നേഹത്തിന്റെ ധന്യമായ അനുഭവ ചാർത്തായിക്കൊണ്ടുള്ള മദ്ഹ് റിലയാണ് ഈ പുണ്യ വീഥിയെ ഹർഷപുളകിതമാക്കി കടന്നു വരുന്നത്
إرسال تعليق