സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീമിന് അപേക്ഷിക്കാം


സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം 2021-22 നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

✅ കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്.

✅ രണ്ടാം വർഷ വിദ്യാർത്ഥികൾക്കും പുതുതായി (Fresh) അപേക്ഷ സമർപ്പിക്കാവുന്നതാണ്
🔴 അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥിക്ക് 75% ഹാജറുണ്ടായിരിക്കണം


സ്‌കോളർഷിപ്പ് തുക

ഒരു വർഷത്തെ കോഴ്‌സിന് 10,000 രൂപ
രണ്ടു വർഷത്തെ കോഴ്‌സിന് 20,000 രൂപ

🔴 ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക  വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും.

🔴 10% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
🔴 വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.



🏦 അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

🗓 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 25 11 2021

കൂടുതൽ വിവരങ്ങൾക്ക്
☎️ 0471 2300524
dcescholarship.kerala.gov.in/dmw/

⛔️ രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് രേഖകൾ സഹിതം വിദ്യാർത്ഥി പഠിച്ചിക്കുന്ന  സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.


അവസാന തീയതികൾ

🗓 വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി:  25  11 2021
🗓 രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിയ്ക്ക് സമർപ്പിക്കേണ്ട അവസാന തീയതി:   27  11 2021

Post a Comment

Previous Post Next Post