കേരളത്തിലെ കോളേജ് / യൂണിവേഴ്സിറ്റി യിൽ ഡിഗ്രി , പിജി കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ് ,അപേക്ഷ പുതുക്കൽ ആരംഭിച്ചു


കേരള സംസ്ഥാനത്തിലെ  ഗവണ്മെന്റ് /എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലെയും ,യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റുകളിലെയും വിദ്യാർത്ഥികളിൽ നിന്നും 2020 -21 അധ്യയന വർഷത്തേക്കുള്ള കേരള സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് പുതുക്കി നൽകുന്നതിനുള്ള  ഓൺലൈൻ അപേക്ഷകൾ 10 -09 -2021 മുതൽ സമർപ്പിക്കാവുന്നതാണ് .അപേക്ഷ സമർപ്പിക്കേണ്ടത് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് വെബ്സൈറ്റായ  www.dcescholarship.gov.in എന്ന വെബ്‌സൈറ്റിലാണ്  .


പുതിയ അപേക്ഷ സമർപ്പിക്കാനുള്ള യോഗ്യതകൾ

  • അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥി കേരളത്തിൽ താമസിക്കുന്ന ,പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം
  • അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥിക്ക് കഴിഞ്ഞ യോഗ്യത പരീക്ഷയിൽ 50 % മുകളിൽ ഗ്രേഡ് ഉണ്ടായിരിക്കണം
  • കുടുംബ വാർഷിക വരുമാനം 1 ലേഖനം രൂപയിൽ കൂടാൻ പാടില്ല
  • അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥി കേരളത്തിലെ ആർട്സ് / സയൻസ് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥി ആയിരിക്കണം
  • അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥിയുടെ സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം
  • പുതിയ അപേക്ഷ ഉടൻ ആരംഭിക്കുന്നതായിരിക്കും 


അപേക്ഷ പുതുക്കാൻ  യോഗ്യതകൾ

  • 2019-20, 2020-21 എന്നീ വർഷങ്ങളിൽ പ്രസ്തുത സ്കോളർഷിപ്പ് അർഹരായവരും ഇപ്പോൾ തുടർന്ന് പഠിക്കുന്നവരുമായ രണ്ടു ,മൂന്ന് ഡിഗ്രി, രണ്ടാം വർഷ പി ജി,  വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പുതുക്കലിന് അപേക്ഷിക്കാവുന്നതാണ്.
  • ഡിഗ്രി- II year-ന്‌ സ്റ്റേറ്റ്‌ മെരിറ്റ്‌ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ 50%-യില്‍ കുറയാതെയുള്ള 1 സെമസ്റ്ററിന്റെ മാര്‍ക്കും മൂന്നാം വര്‍ഷത്തിനപേകഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ II സെമസ്റ്റര്‍ 50%-യില്‍ കുറയാതെയുളള മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ അപേക്ഷ നല്‍കാവുന്നതാണ്‌.
  • PG- II year -ന്‌ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ 50%-ത്തില്‍ കുറയാതെയുള്ള I സെമസ്റ്ററിന്റെ മാര്‍ക്ക്‌ ലിസ്റ്റ്‌ ഉപയോഗിച്ച്‌ അപേക്ഷ നല്‍കാവുന്നതാണ്‌.
  • ഓൺലൈൻ വഴി അംഗീകരിച്ച  രേഖകൾ സ്ഥാപനങ്ങളിൽ സൂക്ഷിക്കേണ്ടതാണ് .കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഇൻസ്‌പെക്ഷൻ ടീമിന് പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.
  • ഓൺലൈനിലൂടെ അപ്പ്രൂവലും വെരിഫിക്കേഷനും നൽകാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല .

സ്കോളർഷിപ് തുക

  • ഡിഗ്രി വിദ്യാർത്ഥികൾക്ക് 1250/- വർഷത്തിൽ
  • പിജി വിദ്യാർത്ഥികൾക്ക് 1500/- വർഷത്തിൽ

ബന്ധപ്പെട്ട മറ്റു വിവരങ്ങൾ

അപേക്ഷകർക്ക് ഐഎഫ്എസ് കോഡ് ഉള്ള ഏതെങ്കിലും ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

 

സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട രേഖകൾ

  • രജിസ്ട്രേഷൻ പ്രിന്റ് ഔട്ട്
  • അപേക്ഷകന്റെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ് ( പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ച് അഡ്രസ് ഉൾപ്പെടുത്തണം )
  • മുൻ അധ്യയനവർഷത്തിലെ പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ( റിസൾട്ട് പബ്ലിഷ് ചെയ്തിട്ടില്ലെങ്കിൽ വിദ്യാർത്ഥികളിൽ നിന്നും സമ്മതപത്രം വാങ്ങേണ്ടതും മാർക്ക് ലഭിക്കുന്ന മുറയ്ക്ക് പകർപ്പ് അപേക്ഷയോടൊപ്പം സൂക്ഷിക്കേണ്ടതുമാണ്. )


അവസാന തീയതികൾ

വിദ്യാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി :15 /10/2021
 

രജിസ്ട്രേഷൻ പ്രിന്റ് ഔട്ടും മറ്റ് അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി :25/10/2021
 

സ്ഥാപനമേധാവി സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഓൺലൈൻ വഴി അംഗീകരിക്കേണ്ട അവസാന തീയതി :30/10/2021


Government Official Notification Download

 DOWNLOAD PDF
 

NB;മേൽ പറഞ്ഞിട്ടുള്ള വിഷയങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം സ്ഥാപന മേധാവിക്ക് മാത്രമായിരിക്കും.

Post a Comment

Previous Post Next Post