പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: 28-10-2021 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം


പ്ലസ് വൺ ഹയർസെക്കൻഡറിയുടെ മുഖ്യ അലോട്ട്‌മെന്റിനുശേഷം ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  അലോട്ട്‌മെന്റ് ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റു ലഭ്യത മനസ്സിലാക്കി ഒക്‌ടോബർ 28 ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ പുതുക്കിനൽകണം.  പട്ടികയിലെ സ്‌കൂൾ/കോമ്പിനേഷൻ മാത്രമേ ഓപ്‌ഷനുകളായി തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു.  അപേക്ഷ  പുതുക്കാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കില്ല.


ആർക്കൊക്കെ അപേക്ഷിക്കാം ?

  • അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ
  • ഇതുവരെ അപേക്ഷിക്കാത്തവർ
  • തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ

അപേക്ഷ നൽകാൻ സാധിക്കാത്തവർ ആരെല്ലാം ?

  • നിലവിൽ പ്രവേശനം നേടിക്കഴിഞ്ഞവർ
  • പ്രവേശനം ലഭിച്ചിട്ടും ഹാജരാകാത്തവർ
  • പ്രവേശനം നേടിയശേഷം TC വാങ്ങിയവർ


അപേക്ഷ സമർപ്പിക്കാൻ:

അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിട്ടുള്ള Renew Application ലിങ്ക് ഉപയോഗിച്ച് അപേക്ഷ പുതുക്കണം.

അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിട്ടുള്ള Renew Application ലിങ്ക് ഉപയോഗിച്ച് അപേക്ഷയിലെ പിഴവുകൾ തിരുത്തി സമർപ്പിക്കണം.

ഇതുവരെയും അപേക്ഷ നൽകാത്തവർ Create candidate login -SWS ലിങ്ക് വഴി ക്യാൻഡിഡേറ്റ് ലോഗിൻ നിർമ്മിച്ച ശേഷം Apply Online SWS ലിങ്ക് വഴി പുതുതായി അപേക്ഷ നൽകണം.

ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ:

https://www.hscap.kerala.gov.in/vacancy.php

അപേക്ഷ സമർപ്പിക്കാൻ:

https://www.hscap.kerala.gov.in/

വിശദവിവരങ്ങൾക്കും അപേക്ഷാസമർപ്പണത്തിനും സമീപത്തെ അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.

Post a Comment

أحدث أقدم