പ്ലസ് വൺ മുതൽ പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകൾ വരെയും പ്രൊഫഷണൽ കോഴ്‌സുകൾക്കും പഠിക്കുന്ന കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം തൊടുപുഴ പുളിമൂട്ടിൽ ആർക്കേഡിൽ പ്രവർത്തിക്കുന്ന ജില്ലാഎക്‌സിക്യൂട്ടീവ് ഓഫീസിൽ നവംബർ 30 വരെ സ്വീകരിക്കും.
2020-21 അദ്ധ്യയന വര്‍ഷം സ്റ്റേറ്റ് സിലബസില്‍ SSLC, +2 എന്നീ കോഴ്‌സുകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ക്കും, സി.ബി.എസ്.ഇ സിലബസില്‍ SSLC, +2 എന്നീ കോഴ്‌സുകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A1 നേടിയവര്‍ക്കും, ഐ.സി.എസ്.സി സിലബസില്‍ SSLC, +2 എന്നീ കോഴ്‌സുകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും 90% മോ അതിലധികമോ നേടിയവര്‍ക്കും ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2021 ഒക്ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇനി പറയുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.ഫോണ്‍ : 04862-229474, 8281120739
إرسال تعليق