⦾ വിശുദ്ധ ഖുർആൻ നബി(സ)യുടെ ഏറ്റവും വലിയ മുഅ്ജിസതാണ്.
⦾ അത് ഇന്നും നില നിൽക്കുന്നു.
⦾ വിശുദ്ധ ഖുർആൻറെ വരവോടെ മറ്റു ഗ്രന്ഥങ്ങളല്ലാം ദുർബലമായി.
⦾ അന്ത്യനാൾ വരെ വിശുദ്ധ ഖുആൻ ഒരു മാറ്റവും കൂടാതെ നിലനിൽക്കും.
⦾ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റെ ഏറ്റവും വലിയ തെളിവ് ആണ് വിശുദ്ധ ഖുര്ആൻ.
⦾ അന്ത്യനാള് വരെയും ഖുര്ആനുമായി ബന്ധപ്പെടുന്നവര്ക്ക് അതിന്റെ അമാനുഷികത ബോധ്യപ്പെടും.
⦾ അമ്പിയാക്കളില് അവസാനത്തെ കണ്ണിയായ നബി (സ)യുലൂടെ അല്ലാഹു അവതരിപ്പിച്ച അവസാനത്തെ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്ആന്.
⦾ ഗ്രന്ഥരൂപത്തില് നിലനില്ക്കുന്ന തൗഹീദിന്റെ ഗ്രന്ഥം ഇത് മാത്രമാണ്.
⦾ ലോകത്ത് ഇന്നുവരെ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ സര്വ വിഷയങ്ങളും ഖുര്ആനില് സംക്ഷിപ്തമാണ്.
⦾ ഖുര്ആനിലുള്ള ഓരോ അക്ഷരങ്ങളുടെയും പദങ്ങളുടെയും സമുദ്ര സമാനമായ ആശയങ്ങളെ സൂചിപ്പിക്കുന്നതോടൊപ്പം ഖുര്ആനിനെ ഇതര ഗ്രന്ഥങ്ങളില് നിന്നും വ്യതിരിക്തമാക്കുകയും ചെയ്യുന്നു.
⦾ വിശുദ്ധ ഖുർആനിലേത് പോലെ ഒരു സൂറത്തെങ്കിലും കൊണ്ടുവരാൻ ഖുര്ആന് വെല്ലുവിളി നടത്തിയെങ്കിലും അറബി സാഹിത്യത്തില് ഔന്നിത്യം പ്രാപിച്ച സാഹിത്യകാരന്മാർ ആ വെല്ലുവിളിക്കു മുന്നില് പകച്ചുനില്ക്കുകയും ഖുര്ആനിന്റെ അമാനുഷികത മുട്ടുമടക്കി സമ്മതിക്കുകയുമാണുണ്ടായത്
വിശുദ്ധ ഖുര്ആനിന്റെ അമാനുഷികതയുടെ വിവിധ ഭാവങ്ങള് താഴെ കൊടുക്കുന്നു.
⦾ സാഹിത്യ സമ്പുഷ്ടിയും സാഹിത്യാധിഷ്ഠിത വിവരണവും
⦾ ഗദ്യമോ പദ്യമോ അല്ലാത്ത അമാനുഷിക ശൈലി
⦾ മനുഷ്യ കഴിവിന്നതീതമായ അര്ഥ ശകലങ്ങള്
⦾ മനുഷ്യന് കഴിയാത്ത് വിധം സമഗ്ര വിജ്ഞാനങ്ങളുടെ ശേഖരം
⦾ മുന്കാലക്കാരുടെ ചരിത്രങ്ങളും വിവരണങ്ങളും
⦾ അദൃശ്യകരങ്ങളുടെ മുന്കൂട്ടിയുള്ള പ്രവചനം. പിന്നീട് അതുപോലെ സംഭവിച്ചു
⦾ മറ്റുള്ള ഗ്രന്ഥങ്ങള്ക്കില്ലാത്ത പാരായണ പ്രത്യേകത
⦾ ഒരേ ആയത്തില് തന്നെ വ്യത്യസ്ത ആശയങ്ങളുടെ സമാഹാരം
⦾ എല്ലാവര്ക്കും സരളം
⦾ വചനങ്ങളില് വെച്ച് ഏറ്റവും നല്ലത്
⦾ മാറ്റം വരുത്തല് ആക്ഷേപാര്ഹം
⦾ ഖുര്ആനിന്റെ വെല്ലുവിളിയില് സമൂഹം അശക്തരായി
إرسال تعليق