🎙 എന്താണിത്ര പ്രാധാന്യം..?
എല്ലാക്കാലത്തും പ്രഭാഷണമാണ് ആശയപ്രസരണത്തിനുള്ള ഏറ്റവും ശക്തമായ ഉപാധി. ഒരു വലിയ സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ ആത്മീയനേതാക്കളും ദാര്‍ശനികരും രാഷ്ട്രീയനേതാക്കളും സ്വീകരിച്ചിരുന്ന മാര്‍ഗവും അതുതന്നെയാണ്. തലമുറകളെ സ്വാധീനിച്ച ഹിറ്റ്‌ലറിൻ്റെ പ്രഭാഷണങ്ങൾ തന്നെ ഏറ്റവും നല്ല ഉദാഹരണമാണ്. സ്വത്വവും സത്തയും സ്വയം വെളിപ്പെടുത്തുന്ന ഭാഷണങ്ങളിലൂടെ കാലഘട്ടത്തെയും സമൂഹത്തെയും സാംസ്കാരികാന്തരീക്ഷത്തെയും സജീവമായി നിലനിര്‍ത്തിയിരുന്നു അവര്‍. എന്നാൽ ഇപ്പോള്‍ അവസ്ഥകള്‍ മാറി. 'കാലത്തെ ചക്രംവച്ചു ചവിട്ടുന്ന ഘടികാരത്തി'നൊപ്പമാണ് മനുഷ്യന്‍ ഇന്നു കുതിക്കുന്നത്. വര്‍ത്തമാനകാലത്ത് സമയത്തോളം മനുഷ്യന്‍ വിലമതിക്കുന്ന മറ്റെന്തെങ്കിലുമുണ്ടെന്നു തോന്നുന്നില്ല. കുറഞ്ഞ വാക്കുകളില്‍ മറ്റുള്ളവരുടെ സമയം മെനക്കെടുത്താതെ ആശയങ്ങള്‍ അവതരിപ്പിക്കുന്ന സാമര്‍ഥ്യമാണ് പുതിയ കാലത്തെ പ്രഭാഷണകലക്കു വേണ്ടത്. സംസാരത്തിലൂടെ മറ്റൊരാളുടെ ആത്മാവ് തൊടുക എന്നത് അത്ര അനായാസമല്ല. അതിന് നല്ല സിദ്ധിയും പരിശീലനവും ആവശ്യമാണ്. സൂക്ഷ്മബോധമുള്ള ഒരു മനസ്സ് പ്രഭാഷകരിലുണ്ടെങ്കില്‍ കേള്‍വിക്കാര്‍ സ്വന്തം ഇരിപ്പിടത്തെത്തന്നെ സ്നേഹിച്ചു തുടങ്ങും.
🎙 പ്രസംഗിക്കാൻ പഠിക്കാം
പ്രസംഗം ഒരു കലയാണ്. പ്രസംഗിക്കുന്നവൻ എല്ലാം മനസ്സിൽ നിന്ന് വായിക്കണം. മികച്ച പ്രസംഗം സുഭിക്ഷമായ സദ്യ പോലെയാണെന്നാണ്. എന്നാൽ, പലരും മടി, സഭാകമ്പം മുതലായവ കാരണം ഈ രംഗത്തു നിന്ന് മാറി നിൽക്കുന്നവരുണ്ട്. നിരന്തര ശ്രമം ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാവുന്നതേയുള്ളൂ. മദ്രസയിലെയും സ്കൂളിലെയും കലാപരിപാടികളിലെ പ്രധാന ഇനം കൂടിയാണല്ലോ പ്രസംഗം. പ്രസംഗിച്ച് വിജയിക്കുവാനുള്ള ചില നിർദ്ദേശങ്ങളാണ് നാമിവിടെ വിശദീകരിക്കുന്നത്.
🎙 പ്രസംഗത്തിൻ്റെ തയ്യാറെടുപ്പ്
നന്നായി വായിക്കുന്നവനേ നന്നായി പ്രസംഗിക്കാനാവൂ. ചെറുതും വലുതുമായി ഒരുപാട് വേദികൾ നമ്മൾ അഭിമുഖീകരിക്കേണ്ടിവരും. പ്രസംഗിക്കാൻ ഉദ്ദേശിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, കുറിപ്പുകൾ, വീഡിയോകൾ എല്ലാം നാം വിശകലനം ചെയ്യണം. അവയിൽ നിന്ന് നമുക്ക് എളുപ്പമെന്ന് തോന്നുന്ന ആശയങ്ങൾ കുറിച്ചെടുത്ത് അതൊരു പ്രസംഗമാക്കുകയാണ് വേണ്ടത്. വിഷയത്തെ നന്നായി പഠിച്ച് അതിൽനിന്നുള്ള ആശയത്തെ കൃത്യസമയത്തിനുള്ളിൽ അവതരിപ്പിക്കുക എന്നത് അതിപ്രധാനമാണ്.
നമ്മൾ തയ്യാറാക്കിവെച്ച പ്രസംഗം മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കുന്നതിനു മുൻപ് സ്വന്തമായി പരിശീലനം ചെയ്യണം. പ്രധാനപ്പെട്ട ആശയങ്ങളെ കാണാതെ പഠിച്ച് ആളില്ലാത്ത ഇടങ്ങളിൽ നിന്ന്, മുന്നിൽ വലിയൊരു ജനക്കൂട്ടമുണ്ടെന്ന് സങ്കൽപ്പിച്ച് പ്രസംഗിക്കണം. അങ്ങനെ ചെയ്തു ആത്മവിശ്വാസം നേടിയതിനു ശേഷം അടുത്ത കൂട്ടുകാരായ ഒന്നു രണ്ടു പേരുടെ മുന്നിലും ഇങ്ങനെ പ്രസംഗിക്കണം. ഇത് വളരെ ഫലപ്രദമായ ഒരു പരിശീലനമാണ്. പ്രസംഗിക്കുമ്പോൾ ആത്മവിശ്വാസം വർധിപ്പിക്കാനും സഭാകമ്പം കുറയ്ക്കാനും ഇതു കാരണമാകുന്നു.

🎙 പ്രസംഗത്തിൻ്റെ ഭാഷ
വളരെ ലളിതമായ ഭാഷയിലായിരിക്കണം നമ്മൾ പ്രസംഗിക്കേണ്ടത്. എന്നാൽ ഊർജ്ജവും ആർജ്ജവവുമുള്ള നല്ല വാക്കുകൾ പരമാവധി ഉൾപ്പെടുത്തുകയും വേണം. അർഥമില്ലാത്ത വാക്കുകൾ, സങ്കീർണ്ണമായ വാക്യങ്ങൾ എന്നിവയൊക്കെ ഒഴിവാക്കണം. ഒരേ ആശയം തന്നെ വീണ്ടും വീണ്ടും ആവർത്തിച്ച് പറയരുത്. അത് കേൾക്കുന്നവരിൽ വിരസതയുണ്ടാക്കും. ആഭാസകരമായതും വൃത്തിയില്ലാത്തതുമായ പദങ്ങൾ, വൈരുദ്ധ്യമായ ആശയങ്ങൾ എന്നിവയൊക്കെ ഒഴിവാക്കണം.
പ്രസംഗിക്കുമ്പോൾ നല്ല ഉറച്ച ശബ്ദത്തിൽ ആയിരിക്കണം. വ്യക്തമായതും ജനങ്ങൾക്ക് മനസ്സിലാക്കുന്നതുമായ ഭാഷയും, ശബ്ദവുമായിരിക്കണം. ഏറ്റവും പ്രധാനമായതാണ് അക്ഷരസ്ഫുടത. വാക്കുകൾക്കിടയിൽ നല്ല തെളിച്ചത്തോടെ ഉച്ചാരണം നടത്തണം. അലറുന്ന തരത്തിൽ അലോസരമുണ്ടാക്കാത്ത ഹൃദ്യമായ ശബ്ദത്തിൽ ആയിരിക്കണം പ്രസംഗിക്കേണ്ടത്.

🎙 പ്രസംഗത്തിൻ്റെ ശൈലി
നിങ്ങൾ എന്തു പറയുന്നു എന്നതിനേക്കാൾ പ്രാധാന്യം നിങ്ങളെങ്ങനെ പറയുന്നു എന്നതിനാണ്. പരസ്പരബന്ധമില്ലാത്ത പ്രയോഗങ്ങൾ ഒഴിവാക്കണം. സദസ്സിലുള്ളവരെ നോക്കാതെ, അവരുടെ തലയ്ക്കു മീതെ തുറിച്ചുനോക്കി, ചിലപ്പോൾ നിലത്തേക്ക് നോക്കി, മറ്റുചിലപ്പോൾ മുന്നിലുള്ള കുറിപ്പുകളിൽ നോക്കിയൊന്നും നിങ്ങൾ ഒരിക്കലും പ്രസംഗിക്കരുത്. അത്തരമൊരു പ്രകടനം പ്രസംഗമേയല്ല. അത് ആത്മഗതം മാത്രമാണ്. അതിനെ ആശയവിനിമയമെന്ന് വിളിക്കാനാവില്ല.
പ്രസംഗത്തിൻ്റെ ആശയം പ്രാസംഗികൻ്റെ ഹൃദയത്തിൽ നിന്നും നേരിട്ട് തങ്ങളുടെ ഹൃദയത്തിലേക്കാണ് വരുന്നതെന്ന് സദസ്യർക്ക് തോന്നണം. അതുകൊണ്ട് നിങ്ങളുടെ പ്രസംഗത്തെ ശക്തമായി അവതരിപ്പിക്കണം. പരസ്പരം സംസാരിക്കുന്നതുപോലെ, പ്രാസംഗികൻ കാര്യങ്ങൾ നേരിട്ട് പറയുന്നതുപോലെ പ്രസംഗിക്കണം.

🎙 പരിശീലനം
സദസ്യർക്ക് മുന്നിൽ സ്വാഭാവികമായി എഴുന്നേറ്റ് നിൽക്കാൻ പരിശീലനം ആവശ്യമാണ്. പരിശീലിച്ചു കൊണ്ടിരിക്കുമ്പോഴും നിങ്ങൾ പേടിച്ചു പേടിച്ചാണ് സംസാരിക്കുന്നതെങ്കിൽ, അവിടെ നിർത്തുക. എന്നിട്ട് മനസ്സിൽ തന്നോട് തന്നെ പറയുക: 'എന്താണിവിടെ പ്രശ്നം..? ഒന്നുമില്ലല്ലോ, ഉണരുക. സാധാരണ മനുഷ്യനാവുക..' എന്നിട്ട് കൂട്ടുകാരെ വിളിച്ച് അവരുമായി സംസാരിക്കുക. വേറെയാരുമവിടെ ഇല്ല എന്നു ധരിക്കുക. അവൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കുകയും നിങ്ങൾ അതിന് ഉത്തരം പറയുകയാണെന്നും സങ്കൽപ്പിക്കുക. അവനെഴുന്നേറ്റ് നിങ്ങളോട് സംസാരിക്കുകയും നിങ്ങൾ അവനോട് മറുപടി പറയുകയും ചെയ്യേണ്ടി വന്നാൽ, ആ പ്രക്രിയ നിങ്ങളുടെ പ്രസംഗത്തെ കൂടുതൽ സംഭാഷണ പരവും സ്വാഭാവികവുമാക്കും. അത് നിങ്ങളുടെ വിരസതയകറ്റും. നിങ്ങളുടെ പ്രസംഗത്തെ കൂടുതൽ മനോഹരമാക്കും.
🎙 പ്രസംഗ രീതികളും വേഷവിധാനവും
പലതരത്തിലുള്ള പ്രസംഗങ്ങൾ ഉണ്ട്. അവയ്ക്കൊക്കെ അവയുടേതായ രീതികളുമുണ്ട്. ഒരു രാഷ്ട്രീയ പ്രസംഗം നടത്തുന്ന രീതിയിൽ മദ്രസകളിൽ പ്രസംഗിക്കാൻ പാടില്ല. പ്രവാചകൻ (സ്വ) യെ കുറിച്ചുള്ള പ്രസംഗത്തിൽ വിനയവും സ്നേഹവും സങ്കടങ്ങളുമൊക്കെയാണ് സ്വീകരിക്കേണ്ടത്. അതുപോലെ അനുശോചന പ്രസംഗങ്ങളിൽ ഒരിക്കലും സന്തോഷത്തോടെ പ്രസംഗിക്കരുത്. അങ്ങനെ സന്ദർഭങ്ങൾക്ക് അനുസരിച്ച് രീതികളിൽ മാറ്റം വരുത്താൻ ശ്രദ്ധിക്കണം.
മാന്യമായ രീതിയിലുള്ള വേഷ വിധാനങ്ങൾ ഒരു പ്രാസംഗികനുണ്ടാവേണ്ട അത്യാവശ്യ ഘടകമാണ്. ആഭാസകരവും വൃത്തിയില്ലാത്തതുമായ വസ്ത്രധാരണരീതി സദസ്യർക്കും വിരസത ഉണ്ടാക്കും. ആകർഷണീയത ഉള്ളതും സദസ്സിന് അനുയോജ്യവുമായ തരത്തിൽ വസ്ത്രം ധരിക്കാൻ നാം ശ്രമിക്കണം.

🎙 പ്രസംഗത്തിൻ്റെ ഘട്ടങ്ങൾ
പ്രാരംഭം, ആമുഖം, വിഷയാവതരണം, ഉപസംഹാരം എന്നിങ്ങനെയാണ് പ്രസംഗത്തിൻ്റെ വിവിധഘട്ടങ്ങൾ. വിഷയത്തിനനുസരിച്ച് ഇവ ക്രമീകരിക്കുകയും അതേ ഓർഡറിൽ തന്നെ പ്രസംഗിക്കുകയും ചെയ്യണം. ക്രമരഹിതമായ പ്രസംഗം സദസ്യർക്ക് അരോചകമായിരിക്കും. സദസ്യർക്കനുസരിച്ചാണ് പ്രാരംഭവും ഉപസംഹാരവും തയ്യാറാക്കേണ്ടത്. സദസ്സിലുള്ളത് മുസ്ലിംകൾ ആണെങ്കിൽ, സലാം കൊണ്ട് തുടങ്ങി സലാം കൊണ്ട് അവസാനിപ്പിക്കുകയാണ് വേണ്ടത്. എന്നാൽ എല്ലാവരും ഉള്ള സദസ്സിൽ അതിനനുയോജ്യമായ ഉപചാര വാക്കുകൾ സ്വീകരിക്കണം.
പ്രസംഗത്തിൽ ആംഗ്യങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ അത്യാവശ്യമാണ്. സദസ്യരെ പ്രാസംഗികനിലേക്കടുപ്പിക്കാൻ അംഗവിക്ഷേപങ്ങൾ സഹായിക്കുന്നുണ്ട്. പ്രഭാഷകനും ശ്രോതാവും പരസ്പരം നോക്കുന്നുവെങ്കിൽ അവിടെയാണ് പ്രസംഗത്തിന് വിജയം.

🎙 മികച്ച പ്രഭാഷകനാവാൻ
🎙 ശ്രദ്ധയും നിരന്തരമായ പ്രസംഗാഭ്യാസവും വേണം.
🎙 സർഗാത്മകമായ കഴിവ് വേണം.
🎙 ദീർഘനാളത്തെ പഠനം അത്യാവശ്യമാണ്.
🎙 പഠിച്ച വിഷയത്തെ മനസ്സിലാക്കി മന:പാഠം ചെയ്യണം.
🎙 ശ്രോതാവിനെ തൃപ്തിപ്പെടുത്തും വിധത്തിൽ പ്രഭാഷണം നടത്തണം.
🎙 സദസ്യരെ ചിന്തിപ്പിക്കാൻ തക്കവണ്ണം പ്രസംഗിക്കണം.
🎙 പുതിയ അറിവുകൾ പകർന്നു നൽകണം

👍🏻
ReplyDeletePost a Comment