സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/പ്ലസ്ടു/ വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിന് അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ 2018-19 അധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയവർക്ക് അപേക്ഷിക്കാം. സ്‌കോളർഷിപ്പ് തുക 10,000 രൂപയാണ്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന.
ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. 80:20 (മുസ്ലിം:മറ്റു മത ന്യൂനപക്ഷങ്ങൾ) എന്ന അനുപാതത്തിലാണ് സ്‌കോളർഷിപ്പ് നൽകുന്നത്. വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷികവരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സെറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 29. ഫോൺ: 0471-2302090, 2300524
✅ ആവശ്യമുള്ള രേഖകൾ:
▪️SSLC / +2 / VHSE തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പി.▪️ബാങ്ക് പാസ്ബുക്കിന്റെ കോപ്പി.
▪️ആധാർ കാർഡിന്റെ കോപ്പി.
▪️ജാതി / വരുമാനം / നാറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ.
▪️റേഷൻ കാർഡിന്റെ കോപ്പി
Post a Comment