കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിനായി അപേക്ഷിക്കാം | Madrasa kshemanidhi financial help


കോവിഡ് ധന സഹായത്തിന് ആദ്യമായി അപേക്ഷിക്കുന്നവർ അറിയുക

Ø  മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി അംഗത്വ നമ്പറും (7 അക്കം.) ആധാർ നമ്പറും (12 അക്കം) കൊടുത്ത് ലോഗിൻ ചെയ്യാം. അംഗത്വ നമ്പർ 6 അക്കമാണ്‌ രേഖപെടുത്തിയിട്ടുള്ളുവെങ്കിൽ ആദ്യ നമ്പറായി '0' ചേർത്താൽ മതി. (ഉദാ: 609886 -> 0609886).

Ø  ലോഗിൻ ചെയ്യുന്നതോടെ മുമ്പ് അപേക്ഷിച്ചവർക്ക് നേരത്തെ നൽകിയ അപേക്ഷയുടെ സ്റ്റാറ്റസ് അറിയുന്നതിനും പുതിയവർക്ക് പുതുതായി അപേക്ഷിക്കുന്നതിനും സാധിക്കും.

ഇവർക്ക് ലഭിക്കും

Ø  മദ്രസ്സ അദ്ധ്യാപക ക്ഷേമനിധിയിൽ 2021 മാർച്ച് മാസം വരെ അംഗത്വമെടുക്കുകയും വിഹിതം അടവാക്കുകയും ചെയ്തു  വരുന്ന സജീവ അംഗങ്ങൾക്കാണ് ധനസഹായം ലഭിക്കുക.

ഇവർക്ക് ലഭിക്കില്ല അപേക്ഷിക്കേണ്ടതില്ല

 ക്ഷേമനിധി പെൻഷൻ വാങ്ങിക്കുന്നവർ, ക്ഷേമനിധിയിൽ നിന്ന് അംഗത്വം റദ്ദ് ചെയ്തവർ, ക്ഷേമനിധി വിഹിതം അടക്കാത്തവർ എന്നിവർ അപേക്ഷിക്കേണ്ടതില്ല.

Ø   1000  രൂപയാണ് രണ്ടാം ഗഡുധനസഹായം. ക്ഷേമനിധിയുടെ വെബ്സൈറ്റിലൂടെ (www.kmtboard.in) ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

Ø     ക്ഷേമനിധിയിൽ നിന്നും ആദ്യഗഡു കോവിഡ് ധനസഹായമായ  2000 രൂപ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

 ഇവർക്ക് മുമ്പ് ധനസഹായം ലഭിച്ച അതേ അക്കൗണ്ടിലേക്ക് തന്നെ 1000 രൂപ കൂടി  വിതരണം ചെയ്യുന്നതാണ്. നേരത്തെ തുക അനുവദിച്ച ബാങ്ക് അക്കൗണ്ടിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അപ്ഡേറ്റ് ചെയേണ്ടതാണ്.

Ø   കഴിഞതവണ അപേക്ഷിക്കുകയും ധനസഹായം ലഭിക്കാതെ വരികയും ചെയ്തവരുണ്ടെങ്കിൽ അവർക്ക് ഓൺലൈനായി പരാതി സമർപ്പിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ടിൽ ധനസഹായം വന്നിട്ടില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ പരാതി നൽകാവൂ. അനാവശ്യ പരാതികൾ നൽകുന്നത് രണ്ടാംഗഡു ധനസഹായം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാക്കിയേക്കാം.

Ø  സംശയ നിവാരണങ്ങൾക്ക്

0495 2966577 എന്ന നമ്പറിൽ ഓഫീസ് സമയങ്ങളിൽ (10.15 മുതൽ 5.15 വരെ) ബന്ധപ്പെടാവുന്നതാണ്.

NOTIFICATION

INSTRUCTION






Post a Comment

أحدث أقدم