കുട്ടി പ്രസംഗങ്ങൾ
കുട്ടി പ്രസംഗം 1
പ്രിയപ്പെട്ട ഉസ്താദുമാരെ, രക്ഷിതാക്കളെ, കൂട്ടുകാരെ, അസ്സലാമു അലൈക്കും. പ്രിയരെ ലോകമെമ്പാടും സന്തോഷിക്കുന്ന ഈ സുന്ദരദിനത്തിൽ മുത്ത് നബിയെക്കുറിച്ച് അൽപം ചില കാര്യങ്ങൾ ഞാനും പറയട്ടെ, മുത്ത് നബി (സ) തങ്ങളുടെ ഏറ്റവും വലിയ മുഅ്ജിസത്തിൽ പെട്ടതാണല്ലോ പരിശുദ്ധ ഖുർആൻ. ആ ഖുർആൻ എന്നും നമ്മൾ പാരായണം ചെയ്യണം. ഖുർആനിൽ നിന്ന് ഒരു ഹർക്കത്ത് ഓതിയാൽ 10 പ്രതിഫലം നമുക്ക് ലഭിക്കും. ദിവസവും നാം ഖുർആൻ പാരായണം ചെയ്യാൻ ശ്രദ്ധിക്കണം. ഇത്രയും പറഞ്ഞ് ഞാനെന്റെ കൊച്ചു പ്രസംഗം നിർത്തുന്നു… അസ്സലാമു അലൈക്കും.
കുട്ടി പ്രസംഗം 2
ആദരണീയരായ ഉസ്താദുമാരെ, സ്നേഹമുള്ള നാട്ടുകാരെ, എൻറെ കൂട്ടുകാരെ, അസ്സലാമു അലൈക്കും. മുത്തബിയുടെ ജന്മദിനം കൊണ്ടനുഗ്രഹീതമായ ഈ സുന്ദര സുദിനത്തിൽ എല്ലാവരും വന്നു പ്രസംഗിക്കുന്നത് കാണുമ്പോൾ ഞാനും രണ്ടു വാക്കുപറയട്ടേ... അതിന് നാഥൻ തൌഫീഖ് ചെയ്യട്ടേ... നിങ്ങളെല്ലാവരും ശ്രദ്ധിച്ച് കേൾക്കണേ.. കൂട്ടുകാരെ, നമ്മുടെ നബി യത്തീമായിട്ടായിരുന്നു വളർന്നത്. ജനിക്കുന്നതിന് മുമ്പുതന്നെ പിതാവ് മരണപ്പെ ട്ടു. ആറാം വയസ്സിൽ മാതാവും മരണപ്പെട്ടു. പിന്നെ വളർത്തി വലുതാക്കിയതൊക്കെ കുടുംബക്കാരാണ്. മാതാപിതാക്കളുടെ സ്നേഹവും ലാളനയും പൂതിതീരുവോളം മുത്ത് നബിക്ക് സാധിച്ചില്ല, എന്നിട്ടും മുത്ത് നബി എല്ലാവർക്കും മാതൃകയായി വളർന്നു. ഇത്രയും പറഞ്ഞ് ഞാനെന്റെ പ്രസംഗം നിർത്തുകയാണ്. അ സ്സലാമു അലൈക്കും .
കുട്ടി പ്രസംഗം 3
പ്രിയമുള്ള ഉസ്താദുമാരെ, നാട്ടുകാരെ, കൂട്ടുകാരെ, മുത്ത് നബിയുടെ ജന്മദിനവേദിയിൽ എല്ലാവരും പരിപാടികൾ അവതരിപ്പിക്കു മ്പോൾ ഞാനും വെറുതെ നോക്കിയിരിക്കാൻ പറ്റുലല്ലോ... കുറച്ച് ബർക്കത്ത് എനിക്കും കൂടി കിട്ടാൻ, രണ്ട് വാക്ക് ഞാനും പറയട്ടെ. സുഹൃത്തുക്കളെ, മുത്തബി യുടെ മേൽ സ്വലാത്ത് ചൊല്ലൽ നല്ല പുണ്യമുള്ള കാര്യമാണ്. നമ്മൾ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹുവും മലക്കുകളും നമ്മുടെ മേൽ 10 സ്വലാത്ത് ചൊല്ലും. 10 സ്വലാത്ത് എന്ന് പറഞ്ഞാൽ മലക്കുകൾ നമുക്കുവേണ്ടി പൊറുക്കലിനെ ചോദിക്കും. അല്ലാഹു നമുക്ക് കാരുണ്യങ്ങൾ ഏറ്റിയേറ്റിതരും അതുകൊണ്ട് നമ്മൾ എപ്പോഴും നബിയുടെമേൽ സ്വലാത്ത് ചൊല്ലാൻ ശ്രമിക്കണം. ഇത്രയും പറഞ്ഞ് ഞാനെന്റെ കൊ ച്ചു പ്രഭാഷണം നിർത്തട്ടെ. അസ്സലാമു അലൈക്കും.
കുട്ടി പ്രസംഗം 4
സ്നേഹമുള്ള ഉസ്താദുമാരെ, കൂട്ടുകാരെ, ഞാനിവിടെ വന്നത് മുത്തബിയുടെ ജന്മദിനത്തിൽ രണ്ടുവാക്കുപറഞ്ഞ് ബർക്കത്തെടുക്കാൻ ആണ്. അതിന് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ. പ്രിയരെ, സ്നേഹത്തിന്റെ നിറകുടമായിരുന്ന മുത്തബി തങ്ങൾ കുട്ടികളോട് വളരെ സ്നേഹമുള്ളവ രായിരുന്നു. കുഞ്ഞുങ്ങളെ ചുംബിക്കാനും നബിതങ്ങൾ തന്റെ സഹചരോട് കൽപിച്ചിരുന്നു. ഇതിൽ നിന്നെല്ലാം മുത്ത്നബിക്ക് കുഞ്ഞുങ്ങളോട് നല്ല ഇഷ്ട മായിരുന്നു എന്ന് നമുക്ക് മലസ്സിലാക്കാം. ആയതനാൽ മുത്ത്നബിയെ നാംമും വളരെയധികം ഇഷ്ടപ്പെടണം. നബി തങ്ങൾ കാണിച്ചുതന്ന പാതയിലൂടെ മാത്രം നാം ജീവിക്കണം. അതിന് അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ. ഇത്രയും പറഞ്ഞുകൊണ്ട് ഞാനെന്റെ കൊച്ചുപ്രസംഗം അവസാനിപ്പിക്കുന്നു... അസ്സലാമു അലൈക്കും.
കുട്ടി പ്രസംഗം 5
പ്രിയപ്പെട്ട ഉസ്താദുമാരെ, സ്നേഹനിധികളായ കൂട്ടു കാരെ, അസ്സലാമു അലൈക്കും. മുത്ത്നബി(സ) തങ്ങളുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരുമിച്ചു കൂടിയ നമ്മുടെ ഈ ഒത്തുചേരൽ അല്ലാഹു സൽകർമമായി സ്വീകരിക്കട്ടെ... ആമീൻ. പതിനാല് നൂറ്റാണ്ട് മുമ്പ് മുത്ത്നബി(സ) മക്കയിൽ ഭൂജാതനാവുമ്പോൾ അറേബ്യൻ സമൂഹം കല്ലിനെയും മരങ്ങളെയും ആരാധിക്കുന്നആവർ ആയിരുന്നു. മനുഷ്യത്വം എന്താണെന്നറിയാത്ത ഒരു കാട്ടറബി സമൂഹത്തിലേക്കാണ് മുത്ത്നബി(സ) പിറന്ന് ണത്. ചെറുപ്രായത്തിൽതന്നെ അൽ അമീൻ എന്ന ഓമനപ്പേര് മുത്ത്നബിക്ക് ലഭിച്ചു. സ്നേഹവും സാഹോദര്യവും ജനങ്ങൾക്കിടയിൽ പരത്തി, കുറഞ്ഞ കാലംകൊണ്ടുതന്നെ സത്യവും നീതിയും ജനങ്ങൾക്കിടയിൽ പരത്താൻ നബി തങ്ങൾക്ക് സാധിച്ചു. അതുകൊണ്ട് നാമും സത്യവും നീതിയും മുറുകെ പിടിച്ച് സ്നേഹത്തോടെയും സൌഹാർദ്ദത്തോടെയും കഴിയണമെന്ന് ഓർമ്മപ്പെടുത്തി ഞാനെന്റെ കൊച്ചു പ്രസംഗം അവസാനിപ്പിക്കുന്നു. അ സ്സലാ മു അലെക്കും.
വലിയ കുട്ടികൾക്കുള്ള പ്രസംഗം ഉണ്ടോ
ردحذفأزال أحد مشرفي المدونة هذا التعليق.
حذفإرسال تعليق