വനംവകുപ്പിൻെറ ആഭിമുഖ്യത്തിൽ നടത്തുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 2021 ഒക്ടോബർ രണ്ടു മുതൽ എട്ടുവരെ നടത്തുന്ന വാരാഘോഷ മത്സരങ്ങളിലേക്കുള്ള എൻട്രികൾ ബുധൻ മുതൽ ഈ മാസം 30വരെ ഓൺലൈനായി സമർപ്പിക്കാം. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി വന്യജീവി ഫോട്ടോഗ്രഫി, ഹ്രസ്വചിത്ര മത്സരം, യാത്രാ വിവരണം (ഇംഗ്ലീഷ്/മലയാളം), പോസ്റ്റർ ഡിസൈനിങ് എന്നിവയും വിദ്യാർഥികൾക്ക് മാത്രമായി (ഹയർ സെക്കൻഡറി, കോളജ് വിഭാഗങ്ങൾ) ഓൺലൈൻ ക്വിസ് മത്സരം എന്നിവയുമാണ് സംഘടിപ്പിക്കുന്നത്. ഹ്രസ്വചിത്ര മത്സരത്തിനുള്ള എൻട്രികൾ സെപ്റ്റംബർ 25നകം സമർപ്പിക്കണം. വനംവകുപ്പിൻെറ ഔദ്യോഗിക വെബ്‌സൈറ്റായ www.forest.kerala.gov.in ലാണ് എൻട്രികൾ അപ്‌ലോഡ് ചെയ്യേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക്: 9447979082, 0471 2360762 (വന്യജീവി ഫോട്ടോഗ്രാഫി), 9447979135, 0471 2360462 (പോസ്റ്റർ ഡിസൈനിങ്), 9447979066, 0492 4222524 (ക്വിസ്) 9447979103, 0487 2699017 (ഹ്രസ്വചിത്രം), 9447979071, 0497 2760394 (യാത്രാവിവരണം).
إرسال تعليق