ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തുന്നു.
ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥിക ള്‍ക്ക് 'ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ സമകാലിക പ്രസക്തി' എന്ന വിഷയത്തില്‍ പ്രബന്ധരചനാ മത്സരവും ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ വിഷയത്തില്‍ പ്രസംഗ മത്സരവും യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 'എന്റെ ഗാന്ധിജി' എന്ന വിഷയത്തില്‍ ക്രയോണ്‍/ വാട്ടര്‍ കളര്‍ ചിത്രരചനാ മത്സരവുമാണ് നടത്തുന്നത്. പ്രബന്ധം 300 വാക്കില്‍ കവിയരുത്. പ്രസംഗത്തിന്റെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് തയ്യാറാക്കേണ്ടത്. ക്രയോണ്‍/ വാട്ടര്‍ കളര്‍ ഉപയോഗിച്ച് എ4 പേപ്പറിലാണ് ചിത്രം തയ്യാറാക്കേണ്ടത്.
ഇവ സ്‌കൂള്‍ മേല്‍വിലാസം, വീട്ടു മേല്‍വിലാസം, സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഒക്ടോബര്‍ രണ്ടിന് ഉച്ചക്ക് രണ്ടു മണിക്കകം diodir.clt@gmail.com എന്ന വിലാസത്തില്‍ അയക്കണം.
മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന വര്‍ക്ക് സര്‍ട്ടിഫിക്കറ്റും മൊമെന്റോയും നല്‍കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍- 0495 2370225.
إرسال تعليق