ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് അസോസിയേഷൻ ഓഫ് ഫുഡ് സയന്റിസ്റ്റ്സ് ആൻഡ് ടെക്നോളജിസ്റ്റ്സ് (ഇന്ത്യ) തൃശൂർ ഘടകം ‘ആഹാരവും പോഷണ ശാസ്ത്രവും’ എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി അഖില കേരള ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ഓൺലൈൻ മത്സരത്തിന്റെ പ്രാരംഭ റൗണ്ട് മത്സരങ്ങൾ ഒൻപതിനും ഫൈനൽ റൗണ്ട് മത്സരങ്ങൾ പതിനാറിനും നടത്തും. വിജയികൾക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 2000 രൂപ കാഷ് പ്രൈസുകളും സ്കൂളിന് ട്രോഫിയും സമ്മാനിക്കും. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് ലിങ്കിലൂടെ പേര് റജിസ്റ്റർ ചെയ്യാം.
🔴 https://forms.gle/j4WarXV2bXhwf4oTA
🗓 റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി : 30/ 09/2021
റജിസ്ട്രേഷൻ ഫീസ് ഇല്ല.
കൂടുതൽ വിരങ്ങൾക്ക്
📱 7034299817
إرسال تعليق