മികച്ച അഭിരുചിയും പ്രവർത്തനശൈലിയും കാഴ്ചവെക്കുന്ന യുവസ്കോളർമാർക്ക് അപേക്ഷിക്കാം.
കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസസിൽ ലഭ്യമായ ഏതു വിഷയത്തിലും ആകാം ഗവേഷണം.
നാച്വറൽ, ക്വാണ്ടിറ്റേറ്റീവ്, സോഷ്യൽ സയൻസസ്, ഹ്യുമാനിസ്റ്റിക് ഇൻക്വയറി, ക്രിയേറ്റീവ് ആർട്സ് തുടങ്ങിയ ഇവയിൽ ഉൾപ്പെടും. പരമ്പരാഗത വിഷയ അതിരുകൾക്കപ്പുറത്തേക്കു കടന്നുചെല്ലുന്ന, ഉയർന്നുവരുന്ന വിഷയങ്ങളിലും ഗവേഷണം നടത്താം.
സ്കോളറുടെ താത്പര്യപ്രകാരം 2022 ജൂലായ് ഒന്നിനും സെപ്റ്റംബർ ഒന്നിനും ഇടയിൽ തുടങ്ങാവുന്ന ഫെലോഷിപ്പിൽ വാർഷിക സ്റ്റൈപ്പെൻഡായി 75,000 യു.എസ്. ഡോളറാണ് (ഏകദേശം 55 ലക്ഷം രൂപ) അനുവദിക്കുക. വാർഷിക ഗവേഷണ ഫണ്ടായി 12,000 യു.എസ്. ഡോളറും (ഏകദേശം 8.86 ലക്ഷം രൂപ) നൽകും. കൂടാതെ, കോർണൽ സർവകലാശാലാ ആനുകൂല്യങ്ങളും ലഭിക്കും. പുരോഗതിക്കു വിധേയമായി മൂന്നു വർഷത്തേക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക.
യോഗ്യത:
പിഎച്ച്.ഡി. ബിരുദം നേടിയത് ഫെലോഷിപ്പ് ആരംഭിക്കുന്ന 2022 ജൂലായ് ഒന്നിനു മുമ്പുള്ള രണ്ടു വർഷത്തിനകമാകണം (2020 ജൂൺ 30-നോ ശേഷമോ). ഫെലോഷിപ്പ് കാലയളവിൽ വേതനത്തോടെയോ അല്ലാതെയോ ഉള്ള ഒരു ജോലിയിലും ഏർപ്പെടാൻ പാടില്ല. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസസിലുള്ള ഒരു സ്ഥിരം ഫാക്കൽറ്റി അപേക്ഷാർഥിയുടെ ഹോസ്റ്റ് (മെന്റർ) ആയി മൂന്നുവർഷവും പ്രവർത്തിക്കാൻ സന്നദ്ധത നൽകിയിരിക്കണം. താത്പര്യമുണ്ടെങ്കിൽ ഒരു കോർണൽ ഫാക്കൽറ്റിയെ കോ-ഹോസ്റ്റ് ആയി സ്വീകരിക്കാം. ഈ രണ്ടുപേരുടെയും അനുമതി അപേക്ഷാർഥി രേഖയായി നേരിട്ടു നേടണം. അപേക്ഷിക്കുമ്പോൾ ഇവ നൽകണം. ഡോക്ടറൽ ഗൈഡ് ഉൾപ്പെടെ മൂന്നുപേരുടെ (റഫറികൾ) റെക്കമൻഡേഷൻ കത്തുകളും നൽകണം.
അപേക്ഷ:
as.cornell.edu/research/Klarman-fellowships വഴി ഒക്ടോബർ 15-ന് രാത്രി 11.59 (ഇ.ഡി.ടി.) വരെ നൽകാം.
പൂർണമായ കരിക്കുലം വിറ്റ, അംഗീകരിക്കപ്പെട്ട പ്രസിദ്ധീകരണങ്ങൾ, ഉദ്ദേശിക്കുന്ന ഗവേഷണത്തെ സംബന്ധിച്ച സംഗ്രഹം, ഹോസ്റ്റ്, കോ-ഹോസ്റ്റ്, റഫറികൾ എന്നിവരുടെ പേരും കോണ്ടാക്ട് വിലാസവും നൽകണം.
Post a Comment