ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ | Zainuddin Makhdoom I


മലബാറിൽ ജീവിച്ചിരുന്ന സൂഫി വര്യനും, ഇസ്ലാം മത പണ്ഡിതനും, സാമൂഹ്യപരിഷ്കർത്താവും, മതനേതാവും ആയിരുന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ

മഖ്ദൂം കബീർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്

ജനനം

ഹിജ്റ 871 ശഅ്ബാന്‍ 12ന് പ്രഭാത സമയത്ത് കൊച്ചിയിലെ കൊച്ചങ്ങാടിയിലുള്ള മഖ്ദൂമിയ്യ ഭവനത്തിലാണ് മഹാനവര്‍കളുടെ ജനനം.

അബൂയഹ്യ സൈനുദ്ദീന്‍ ബിന്‍ ശൈഖ് അലി ബിന്‍ ശൈഖ് അഹ്മദ് അല്‍മഅ്ബരി എന്നാണ് പൂര്‍ണനാമം.

ഹിജ്റ ആറാം നൂറ്റാണ്ടിലാണ് ഇവര്‍ യമനില്‍ നിന്നു കുടിയേറിയതെന്നു കരുതുന്നു.. 

വിയോഗം

വഫാതായത് ഹിജ്റ 928 ശഅ്ബാന്‍ 16 വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷമായിരുന്നു.

പൊന്നാനി ജുമുഅത്ത് പള്ളിയുടെ മുന്‍വശത്ത് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.

വിദ്യാര്‍ത്ഥികളും സാധാരണക്കാരും പണ്ഡിതരുമായി അനേകമാളുകള്‍ ദൈനംദിനം സിയാറത്ത് ചെയ്യുന്ന കേന്ദ്രമാണവിടം.

Post a Comment

أحدث أقدم