കൂട്ടുകാർ കല്ലെടുത്ത് ദൂരേക്കെറിഞ്ഞു നോക്കിയിട്ടുണ്ടോ ഉണ്ടോ... സഹപാഠികളുമായി അത്തരത്തിൽ മത്സരിക്കാറുണ്ടോ… എറിയുന്നതിൽ കൂടുതൽ ദൂരം പോകുന്നതിൻറെ ഗണിതം ചിന്തിച്ചിട്ടുണ്ടോ…
നമ്മുടെയൊക്കെ അഭിമാനമായി മാറിയ നീരജ് ചോപ്രയുടെ കയ്യിൽ നിന്നും പറന്നുയർന്നു 87.58 മീറ്റർ ദൂരത്തിൽ സ്വർണമെഡലിൽ കുത്തിനിന്ന ജാവലിൻ എങ്ങനെയാണ് എറിയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. പേശീബലം ഉപയോഗപ്പെടുത്തിയാണ് മികച്ച ദൂരം കണ്ടെത്തുന്നതെങ്കിലും അതിൽ ഒരല്പം ശാസ്ത്രവും ഗണിതവും കൂടിയുണ്ട്.
നിത്യജീവിതത്തിലേ കാര്യങ്ങളിലാണെങ്കിലും, ഇങ്ങനെ ഒരു സാധനം ദൂരത്തേക്ക് എത്തിക്കുന്നതിൽ കോണളവ് നിർണായകമാണ്. നേരെ മുകളിലേക്ക് 90 ഡിഗ്രിയും, ഭൂമിക്ക് സമാന്തരമായി നേരെ മുന്നിലേക്ക് 0 ഡിഗ്രിയും ആണെന്ന് അറിയാമല്ലോ. നേരെ മുകളിലേക്ക് 90 ഡിഗ്രിൽ എറിഞ്ഞാൽ അത് നേരെ താഴെക്ക് വിഴും. ഭൂമിക്ക് സമാന്തരമായി നേരെ മുന്നിലേക്ക് എറിഞ്ഞാൽ കൂടുതൽ ദൂരത്തേക്ക് എത്തും എന്ന് നമുക്ക് ന്യായമായും തോന്നുമെങ്കിലും യഥാർത്ഥം അതല്ല.
ഭൂമിയുടെ അന്തരീക്ഷവും ഗുരുത്വാകർഷണവും എറിയുന്ന വസ്തുവി ൻറെെ ഭാരവും ആകൃതിയും എല്ലാം അതിൻറെ വേഗതയെ സ്വാധീനിക്കുന്നു. അതിനാൽ ഗണിതപരമായി പറഞ്ഞാൽ ഭൂപ്രതലത്തിലെ ഒരു ബിന്ദുവിൽ നിന്ന് 45 ഡിഗ്രി കോണളവിൽ എറിയുന്ന ഒരു വസ്തുവിനാണ് ഏറ്റവും കൂടുതൽ ദൂരത്തിൽ എത്തിച്ചേരാൻ ആവുക. നമ്മൾ ഓസുകളിൽ നിന്ന് വെള്ളം ചീറ്റി ദൂരേക്ക് തെറിപ്പിക്കുമ്പോൾ ഈയൊരു കാര്യം ശ്രദ്ധിച്ചാൽ നമുക്ക് അനുഭവപ്പെടും.
إرسال تعليق