മദ്രസ ഗൈഡ് സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിനുള്ള ചോദ്യോത്തരങ്ങളും ഖണ്ഡികകളും

 താഴെ കാണുന്ന ചോദ്യോത്തരങ്ങളിൽ നിന്നും ഖണ്ഡികകളിൽ നിന്നും തെരഞ്ഞെടുക്കുന്ന 30 ചോദ്യങ്ങളാണ് മത്സരത്തിന് പരിഗണിക്കുക നിയമാവലി

ജവഹർലാൽ നെഹ്രു
(നവംബർ 14, 1889 - മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പ്പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ്‌ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌. അദ്ദേഹത്തിന്റെ ഏകമകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ്‌ ഗാന്ധിയും പിന്നീട്‌ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്‌.


Q‣ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?


ANS: മീററ്റ്

Q‣ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതന്ന്?


ANS: 1885 ഡിസംബർ 28

Q‣ ഒന്നാം സ്വാതന്ത്ര്യ സമരം അറിയപ്പെടുന്നത് എങ്ങനെ?


ANS: ശിപായിലഹള

Q‣ ലാൽ,പാൽ,ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം ?


ANS: ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാതരതിലക്

Q‣ കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?


ANS: കെ.കേളപ്പൻ

Q‣ വാഗൺ ട്രാജഡി നടന്നതെന്ന്?


ANS: 1921 നവംബർ 10

Q‣ ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?


ANS: സബർമതി ആശ്രമത്തിൽ നിന്ന്

Q‣ ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?


ANS: ഗോപാലകൃഷ്ണ ഗോഖലെ

Q‣ ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്?


ANS: രാം സിഗ് ഠാക്കൂർ

Q‣ "വൈഷ്ണവ ജനതോ തേനേ കഹിയേ" എന്ന ഗാനം എഴുതിയത് അര്?


ANS: നരസിംഹ മേത്ത


മൗലാന അബ്ദുൽ കലാം ആസാദ്
(നവംബർ 11, 1888 – ഫെബ്രുവരി 22, 1958) ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ്‌ ‍ അബുൽകലാം ആസാദ് അഥവാ മൗലാന അബ്ദുൽകലാം മൊഹിയുദ്ദീൻ അഹമ്മദ് നവംബർ 11, 1888 – ഫെബ്രുവരി 22, 1958). മൗലാന ആസാദ് എന്ന പേരിലാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്. വിഭജത്തെ ഏതിർത്ത അബ്ദുൽകലാം ആസാദ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നു. തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തനകൃതിയുടെ കർത്താവു കൂടിയാണ്. ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദ്. ഭാരത സർക്കാർ അദ്ദേഹത്തെ ഭാരത രത്ന നൽകി ആദരിച്ചിട്ടുണ്ട് (1992)


Q‣ ക്വിറ്റിന്റ്യ ദിനം എന്ന്?


ANS: ആഗസ്റ്റ് 9

Q‣ ക്വിറ്റിന്റ സമരം നടന്ന വർഷം?


ANS: 1942

Q‣ ക്വിറ്റിന്റ്യ സമര കാലത്ത് ഗാന്ധിജി നൽകിയ ആഹ്വാനം?


ANS: ഡു ഓർ ഡൈ, പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

Q‣ വരിക വരിക സഹജരേ എന്ന ഗാനം രചിച്ചതാര്?


ANS: അംശി നാരായണപിള്ള

Q‣ റൗലറ്റ് ആക്ട് പാസാക്കിയ വർഷം?


ANS: 1919

Q‣ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?


ANS: ക്ലമന്റ് ആറ്റ്ലി

Q‣ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്?


ANS: കോട്ടയം കേരള വർമ്മ പഴശ്ശിരാജ

Q‣ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന അമൃത്സസർ ഏത് സംസ്ഥാനത്താണ്?


ANS: പഞ്ചാബ്

Q‣ വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസി ആവുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനി?


ANS: അരവിന്ദഘോഷ്

Q‣ ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?


ANS: സരോജിനി നായിഡു

ജാലിയന്‍വാലാബാഗ് കൂട്ടക്കൊല
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ ഒന്നും ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തെ ഗതി തിരിച്ചുവിട്ട സംഭവവുമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. 1919 ഏപ്രില്‍ 13ന് പഞ്ചാബിലെ അമൃത്‌സറില്‍ ജാലിയന്‍വാലാബാഗ് മൈതാനത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവയ്പില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. എം കെ ഗാന്ധി അടക്കമുള്ള നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു ജനങ്ങള്‍ ഒരു പ്രവേശന മാര്‍ഗം മാത്രമുള്ള മൈതാനത്ത് ഒത്തുകൂടിയത്. ആ സമയത്ത് ബ്രിട്ടീഷ് ഭരണകൂടം പൊതുയോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ജനറല്‍ റെജിനാള്‍ ഡയറാണ് സൈനികരെ നയിച്ച് അവിടെയെത്തിയതും വെടിവയ്പിന് ഉത്തരവിട്ടതും.

പുറത്തേയ്ക്കുള്ള ഒരേയൊരു വഴി പട്ടാളം തടഞ്ഞിരിക്കുകയായിരുന്നു. സമാനതകളിലാത്ത ഈ പൈശാചികതയ്‌ക്കെതിരെ രാജ്യവ്യാപകമായി ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു. സംഭവം അന്വേഷിക്കുന്നതില്‍ ഭരണകൂടം പുലര്‍ത്തിയ അലംഭാവം പ്രതിഷേധം ശക്തമാക്കി. എംകെ ഗാന്ധിയുടെ നേതൃത്വത്തില്‍ 1920ല്‍ നിസഹകരണ പ്രസ്ഥാനം ആരംഭിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്ര വിപ്ലവ ഗ്രൂപ്പുകളും ശക്തിപ്പെട്ടു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ക്രൂരതയില്‍ പ്രതിഷേധിച്ച് മഹാകവി രബീന്ദ്രനാഥ് ടാഗോര്‍ നൈറ്റ്ഹുഡ് (സര്‍) പദവി തിരിച്ച് നല്‍കി.


Q‣ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?


ANS: ദണ്ഡിയാത്ര

Q‣ ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന് പിതാവ്?


ANS: ജ്യോതിറാവു ഫൂലെ

Q‣ ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി?


ANS: ജനറൽ ഡയർ

Q‣ ബംഗാൾ വിഭജനം നടന്ന വർഷം?


ANS: 1905

Q‣ ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്?


ANS: സുഭാഷ് ചന്ദ്ര ബോസ്

Q‣ ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?


ANS: സുഭാഷ് ചന്ദ്ര ബോസ്

Q‣ ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യ സത്യാഗ്രഹം?


ANS: ചമ്പാരൻ സമരം

Q‣ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ സ്ഥാപിച്ചത് ആര്?


ANS: ചന്ദ്രശേഖർ ആസാദ്

Q‣ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി?


ANS: ചേറ്റൂർ ശങ്കരൻ നായർ

Q‣ ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്


ANS: ഹാർഡിഞ്ച് പ്രഭു (1911)

ഉദ്ദം സിങ്
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് സാക്ഷിയായ ഉദ്ദം സിങ് ഒരു പ്രകിജ്ഞ എടുത്തിരുന്നു. കൂട്ടക്കൊലക്ക് ഉത്തരവാദിയായ വ്യക്തിയെ വകവരുത്തുക തന്നെ ചെയ്യുമെന്നതായിരുന്നു ആ പ്രതിജ്ഞ. ആ ജീവിത വ്രതം നിറവേറ്റിയ ധീരനായ ദേശാഭിമാനിയും രക്തസാക്ഷിയുമായ ഉദ്ദംസിംഗ് 1899 ൽ പഞ്ചാബിലാണ് ജനിച്ചത്. ജാലിയൻവാലാബാഗ് സംഭവത്തിൽ വെടിവെക്കാൻ ഉത്തരവ് നൽകിയ ജനറൽ ആർ ഇ എഫ് ഡയറിനേക്കാൾ പഞ്ചാബ് ഗവർണറായിരുന്ന മൈക്കൽ ഒ ഡയറിനാണ് കൂടുതൽ പങ്കെന്ന് തിരിച്ചറിഞ്ഞ് ഉദ്ദംസിംഗ് പിന്നീട് അയാൾക്കെതിരെ കരുക്കൾ നീക്കിത്തുടങ്ങി.

അയാളെ പിന്തുടർന്ന് ലണ്ടനിലും ആഫ്രിക്കയിലും അമേരി ക്കയിലുമെത്തി. പക്ഷേ, സാഹചര്യമൊത്തുവന്നില്ല. പിന്നീട് ഇന്ത്യ യിൽ മടങ്ങിയെത്തിയപ്പോൾ അറസ്റ്റിലുമായി, മൂന്നു വർഷം തടവറയിൽ കഴിഞ്ഞു. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പലപ്പോഴും ഉന്നം തെറ്റിപ്പോയി. എന്നിട്ടും ലക്ഷ്യത്തിൽ നിന്ന് പിൻമാറാൻ ഉദ്ദംസിങ് തയ്യാറായില്ല. എതിരാളിയോടുള്ള പകയ്ക്ക് തെല്ല് അയവും ഉണ്ടായില്ല.

1934 ൽ ഉദ്ദംസിംഗ് വീണ്ടും ഇരയെത്തേടി ബ്രിട്ടനിലേക്ക് വണ്ടി കയറി. അവിടെ താമസ സൗകര്യവുമൊരുക്കി. സഞ്ചരി ക്കാൻ കാറും കൃത്യം നടത്താൻ ഒരു റിവോൾവറും സംഘടിപ്പി ച്ചു. അങ്ങനെ മൂർഖനെ പോലെ പകവെച്ചു നടന്ന ആ ചെറുപ്പ ക്കാരൻ ജാലിയൻ വാലാബാഗ് സംഭവം നടന്ന് 21 വർഷങ്ങൾക്ക് ശേഷം തന്റെ പ്രതിജ്ഞ നിറവേറ്റി. 1940 മാർച്ച് 13 ന് ലണ്ടനിലെ ഒരു സമ്മേളനഹാളിലേക്ക് അയാൾ കയറിച്ചെന്നു, ഒരു പുസ്ത കത്തിനുള്ളിൽ പ്രത്യേകം സജ്ജമാക്കിയ അറയിൽ റിവോൾവർ ഒളിപ്പിച്ചുവെച്ചായിരുന്നു കടന്നുചെന്നത്. ആ വേദിയിൽ ക്ഷണി ക്കപ്പെട്ട ഒരതിഥിയായിരുന്നു ഉദ്ദംസിംഗിന്റെ ഇര, മൈക്കൽ ഒ ഡയർ, യോഗം തീരുന്നതു വരെ കാത്തു നിന്ന ശേഷം ഉദ്ദംസിംഗ് തന്റെ രാജ്യത്തിന്റെ ശത്രുവിനു നേർക്ക് നിറയൊഴിച്ചു. ഇരുപത് വർഷം മനസ്സിലിട്ട് നടന്ന പകയുടെ കനൽ അണഞ്ഞത് അന്നായിരുന്നു.

കൃത്യം നടത്തി ഉദ്ദംസിംഗ് രക്ഷപ്പെടാനൊന്നും നിന്നില്ല. ഇനി ജീവിതത്തിലൊന്നും ചെയ്യാനില്ലെന്ന് നിശ്ചയദാർഢ്യത്തോടെ പോലീസിന് പിടികൊടുത്തു. വിചാരണാവേളയിൽ കുറ്റം നിഷേ ധിച്ചുമില്ല. "അവനാണ് യഥാർഥ കുറ്റവാളി, അവനർഹിക്കുന്നത് ദാരുണമായ അന്ത്യമാണ്, എന്റെ ജനതയുടെ ആത്മവീര്യത്തെ തകർക്കുകയായിരുന്നു അവന്റെ ലക്ഷ്യം, അതുകൊണ്ട് അവനെ ഞാൻ ഇല്ലാതാക്കി” വിചാരണാകോടതിയിൽ യാതൊരു ചാഞ്ച ല്യമോ പതർച്ചയോ ഇല്ലാതെ ഉദ്ദംസിംഗ് മൊഴി നൽകി. തുടർന്ന് 1940 ജൂലൈ 31ന് ആ ധീരദേശാഭിമാനിയെ ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റി


Q‣ വിദേശശക്തികൾക്കെതിരായി കേരളത്തിൽ നടന്ന ആദ്യ കലാപം


ANS: ആറ്റിങ്ങൽ കലാപം (172l)

Q‣ മലബാർ ലഹള നടന്ന വർഷം


ANS: 1921

Q‣ കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ


ANS: വേലുത്തമ്പി ദളവ

Q‣ അഭിനവ് ഭാരതെന്ന എന്ന വിപ്ലവ സംഘടന സ്ഥാപിച്ചത്?


ANS: വി . ഡി സവർക്കർ

Q‣ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാൺപൂരിൽ നേതൃത്വം നൽകിയത്?


ANS: നാനാ സാഹിബ്

Q‣ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു എന്ന കൃതി ആരുടെതാണ് ?


ANS: മൗലാന അബ്ദുൾ കലാം

Q‣ ഇന്ത്യയുടെ ഉരുക്കു മനുഷ്യർ?


ANS: സർദാർ വല്ലഭായി പട്ടേൽ

Q‣ ബർദോളി സത്യാഗ്രഹം നയിച്ചതാര്?


ANS: സർദാർ വല്ലഭായി പട്ടേൽ

Q‣ ബംഗാളിൽ ഏഷ്യറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ?


ANS: വില്ല്യം ജോൺസ്

കമ്പളത്ത് ഗോവിന്ദൻ നായർ
1921-ൽ കേരളത്തെ പിടിച്ചുകുലുക്കിയ മലബാർ കലാപത്തിനു നൽകിയ ഹിച്ച്കോക്കിൻ്റെ ഒരു സ്മാരക സ്തൂപം, മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം/ മോങ്ങത്ത് ഉണ്ടായിരുന്നു. കമ്പളത്ത് ഗോവിന്ദൻ നായർ 1944ൽ നെടിയിരിപ്പ് പഞ്ചായത്തിൽ ക്ലർക്ക് കം ബിൽ കലക്ടറായി ജോലിചെയ്തു വരുമ്പോൾ വള്ളുവമ്പ്രത്തെ ഹിച്ച്കോക്ക് സ്മാരകം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയത്. സമരത്തിന് സജീവമായ നേതൃത്വം നൽകി കമ്പളത്ത് മുന്നിൽ നിന്നു. ആദ്ദേഹം സമരത്തിനായി രചിച്ച പടപ്പാട്ട് "ഏറനാടിൻ ധീരമക്കൾ" പ്രശസ്തമാണ്. ആപാട്ട് ഇങ്ങനെയാണ്


അന്നിരുപത്തൊന്നിൽ നമ്മളിമ്മലയാളത്തില്

ഒന്നുചേർന്നു വെള്ളയോടെതിർത്തു നല്ല മട്ടില്

ഏറനാട്ടിൻ ധീര മക്കള് ചോരചിന്തിയ നാട്ടില്

ചീറിടും പീരങ്കികൾക്ക് മാറുകാട്ടിയ നാട്ടില്


പാട്ട് മുഴുവൻ, ലിറിക്സും വിഡിയോയും

കമ്പളത്തിന്റെ ജനപ്രിയമായ ഈ പടപാട്ട് "ഏറനാടിൻ ധീരമക്കൾ" പ്രസിദ്ധീകരിച്ചതിന് 1944ൽ ദേശാഭിമാനി വാരിക കണ്ടുകെട്ടി. പാട്ടിന്റെ കോപ്പി വീട്ടിൽ സൂക്ഷിക്കുന്നതും പാടുന്നതും നിരോധിച്ചു


Q‣ ഏത് സംഭവത്തെത്തുടർന്നാണ് ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനത്തിന് തുടക്കമായത്?


ANS: ബംഗാൾ വിഭജനം

Q‣ മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ് എന്ന് പറഞ്ഞതാര്?


ANS: ബാലഗംഗാധര തിലക്

Q‣ സ്വാതന്ത്രം എൻറെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും ഇത് ആരുടെ വാക്കുകൾ?


ANS: ബാലഗംഗാധര തിലക്

Q‣ മലബാർ ലഹളയോടനുബന്ധിച്ച് നടന്ന മറ്റൊരു ദാരുണ സംഭവം?


ANS: വാഗൺ ട്രാജഡി(1921)

Q‣ സ്വാതന്ത്ര്യത്തിനു മുമ്പുള്ള സ്വാതന്ത്രദിനാഘോഷം എന്നായിരുന്നു?


ANS: 1930 ജനുവരി 26

Q‣ പ്ലാസി യുദ്ധ സമയത്ത് ബംഗാൾ നവാബ് ആരായിരുന്നു?


ANS: സിറാജ് ഉദ് ദൗള

Q‣ ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി ആയ ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് എങ്ങനെ?


ANS: ചായക്കോപ്പയിലെ കൊടുങ്കാറ്റ്

Q‣ ദണ്ഡിയാത്രയെ രാമൻറെ ലങ്കയിലേക്കുള്ള യാത്രയായി വിശേഷിപ്പിച്ചത് ആര് ?


ANS: മോത്തിലാൽ നെഹ്റു

Q‣ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റ് പാസാക്കിയത് ?


ANS: 1947 ൽ

Q‣ എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരു ഞാൻ ഭാരതം പിടിച്ചടക്കാം ഇത് പറഞ്ഞത് ആര്?


ANS: റോബർട്ട് ക്ലെവ്

ഹിന്ദ്​ സ്വരാജ്​
1909ലാണ്​ ഗാന്ധിജി തൻറെ ആദ്യ പുസ്​തകമായ ഹിന്ദ്​ സ്വരാജ്​ രചിച്ചത്​. ലണ്ടനിൽനിന്ന്​ ദക്ഷിണാഫ്രിക്കയിലേക്കുള്ള കപ്പൽയാത്രയിലാണ്​ ത​ൻറെ മാതൃഭാഷയായ ഗുജറാത്തിയിൽ ഗാന്ധിജി പുസ്​തകരചന നടത്തിയത്​. 1909 നവംബർ 13 മുതൽ 22 വരെ തുടർച്ചയായി എഴുതി ഗാന്ധിജി പുസ്​തകം പൂർത്തീകരിച്ചു. 271 കൈയെഴുത്ത്​ പേജുകളുള്ള ഹിന്ദ്​ സ്വരാജി​ൻറെ 50 പേജുകൾ ഇടതുകൈകൊണ്ടാണ്​ എഴുതിത്തീർത്തത്​.

1909ൽ ദക്ഷിണാഫ്രിക്കയിൽനിന്നും പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ ഒപീനിയൻ വാരികയിൽ ഹിന്ദ്​ സ്വരാജ്​ ഖണ്ഡശ്ശയായി ആദ്യം പ്രസിദ്ധീകരിച്ചു.

1910ലാണ്​ ഹിന്ദ്​ സ്വരാജ്​ പുസ്​തകരൂപത്തിൽ ഗുജറാത്തി ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്​. അന്നത്തെ ബോംബെ സർക്കാർ, ഹിന്ദ്​ സ്വരാജ്​ ഇന്ത്യയിൽ നിരോധിച്ചതിനെ തുടർന്ന്​ നിരോധനത്തിനുള്ള തിരിച്ചടിയായി ആ വർഷം തന്നെ ഗാന്ധിജി ഹിന്ദ്​ സ്വരാജി​ൻറെ ഇംഗ്ലീഷ്​ പരിഭാഷ പ്രസിദ്ധീകരിച്ചു. മഹാത്​മാഗാന്ധി നേരിട്ട്​ ഇംഗ്ലീഷിലേക്ക്​ പരിഭാഷപ്പെടുത്തിയ ഒരേയൊരു പുസ്​തകവും ഹിന്ദ്​ സ്വരാജാണ്​.

പത്രാധിപരും വായനക്കാരനും തമ്മിൽ സംവാദം നടത്തുന്ന പ്രതിപാദന ശൈലിയാണ്​ പുസ്​തക രചനക്കായി ഗാന്ധിജി തിരഞ്ഞെടുത്തത്​. ഹിന്ദ്​ സ്വരാജിലുടനീളം ഗാന്ധിജി തൻറെ മഹത്തായ ആശയമായ അഹിംസവാദത്തിനാണ്​ ഊന്നൽ നൽകിയത്​. ചെറുതെങ്കിലും ഈ കൃതിയിലാണ്​ അഹിംസ തത്ത്വങ്ങളുടെ സ്വീകാര്യതയെക്കുറിച്ച്​ തനിക്കുള്ള യുക്​തിപരമായ നിഗമനങ്ങൾ ഗാന്ധിജി അവതരിപ്പിച്ചിരിക്കുന്നത്​. ഗാന്ധിജി ഹിന്ദ്​ സ്വരാജിനെ വിശേഷിപ്പിച്ചിരിക്കുന്നത്​, വെറുപ്പിൻറെ സ്​ഥാനത്ത്​ സ്​നേഹത്തെ പ്രതിഷ്​ഠിക്കുന്ന സുവിശേഷമാണെന്നാണ്​.


Q‣ ഇന്ത്യയിൽ ആദ്യമായി കടൽമാർഗം എത്തിയ വിദേശ ശക്തികൾ?


ANS: പോർട്ടുഗീസുകാർ

Q‣ അവസാനം എത്തിയത് ?


ANS: ഫ്രഞ്ചുകാർ

Q‣ അവസാനം പോയ വിദേശികൾ


ANS: ഡച്ചുകാർ

Q‣ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ബ്രിട്ടണിലെ രാജാവ് ആരായിരുന്നു ?


ANS: ജോർജ്ജ് ആറാമൻ

Q‣ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഝാൻസിയിൽ നേതൃത്വം നൽകിയത് ആര് ?


ANS: റാണി ലക്ഷ്മീഭായ്

Q‣ ഏത് സംഭവത്തിൽ മനം നൊന്താണ് ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചത്?


ANS: ചൗരി ചൗരാ സംഭവം

Q‣ ലോകത്തിലെ ഏറ്റവും ശക്തമായ 10 പ്രതിഷേധങ്ങളിൽ ഒന്നായി ടൈം വാരിക തിരഞ്ഞെടുത്ത പ്രക്ഷോഭം


ANS: ഉപ്പുസത്യാഗ്രഹം

Q‣ ചൗരി ചൗരാ സംഭവത്തെ നേതൃത്വത്തിനെ ദൗർബല്യം എന്ന് വിശേഷിപ്പിച്ചതാര് ?


ANS: നേതാജി സുഭാഷ് ചന്ദ്രബോസ്

Q‣ ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന് ലക്ഷ്യമെന്തായിരുന്നു ?


ANS: ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാർത്ഥം

Q‣ ഉപ്പുസത്യാഗ്രഹം നടന്ന കടപ്പുറം ഇന്ന് ഏത് ജില്ലയിലാണ്


ANS: നവ്സാരി (ഗുജറാത്ത്)

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
മലബാർ സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായ ഖിലാഫത്ത് നേതാവായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഏറനാട് കലാപത്തിൽ പോരാടിയ നേതാവായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ മുൻനിരയിൽ നിന്ന് ബ്രിട്ടീഷുകാർക്കെതിരെയും, മലബാറിലെ ഹൈന്ദവ ജന്മി ബ്രിട്ടീഷ് അനുകൂല മുസ്ലിം പ്രമാണിമാർക്കെതിരെയും പോരാടിയ ആലി മുസ്ലിയാരുടെ സന്തത സഹചാരിയും ശിഷ്യനുമായിരുന്നു അദ്ദേഹം. 75,000ത്തോളം വരുന്ന ഒരു വലിയ സേനയെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്

ശക്തരായ ബ്രിട്ടിഷ് ഭരണകൂടത്തെ എതിർത്ത വിപ്ലവ നേതാവെന്ന നിലയിൽ കേരളത്തിന്റെ കൊളോണിയൽ ചരിത്രത്തിലെ ഉന്നത സ്ഥാനങ്ങളിൽ നിൽക്കുന്ന വ്യക്തിയാണ് കുഞ്ഞഹമ്മദ് ഹാജി. 1870 കളിൽ ഒരു സമ്പന്ന മുസ്ലീം കുടുംബത്തിൽ ജനിച്ച അദ്ദേഹം, ബ്രിട്ടിഷുകാർ, നാട്ടുകാർക്കും സ്വന്തം കുടുംബത്തിനും നേർക്ക് നടത്തിയ പീഡനത്തിന്റെയും അനീതിയുടെയും കഥകൾ കേട്ടാണ് വളർന്നത്. ബ്രിട്ടീഷുകാർക്കെതിരേ പോരാടിയതിന്റെ പേരിൽ ആൻഡമാൻ ദ്വീപുകളിലേക്ക് നാടുകടത്തപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹത്തിന്റെ പിതാവ്. അത്തരം വ്യക്തിപരമായ സംഭവങ്ങൾ, ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ കുഞ്ഞഹമ്മദിനുള്ളിലെ പ്രതികാരത്തിന്റെ തീ ആളിക്കത്തിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു.


Q‣ ഇന്ത്യയോടൊപ്പം August 15 നു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ ?


ANS: സൗത്ത് കൊറിയ , കോംഗോ

Q‣ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ കാലത്തു പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി?


ANS: സുബേദാർ

Q‣ ഇന്ത്യ വിഭജിക്കുന്നതിനെ അവസാന നിമിഷം വരെ എതിർത്തത് ആര് ?


ANS: അബ്ദുൾ കലാം ആസാദ്

Q‣ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ ആര് ?


ANS: മൗണ്ട് ബാറ്റൺ പ്രഭു

Q‣ രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പത്രം?


ANS: യംങ് ഇന്ത്യ

Q‣ U.N.O ആദ്യമായി ദുഃഖസൂചകമായി പതാക താഴ്ത്തികെട്ടിയത് എപ്പോൾ ?


ANS: ഗാന്ധിജി മരണമടഞ്ഞപ്പോൾ

Q‣ ഇന്ത്യയുടെ ഏറ്റവും വലിയ ദേശീയ ബഹുമതി ?


ANS: ഭാരത് രത്ന

Q‣ ഇന്ത്യ ഗേറ്റ് നിർമിച്ചത് ആരുടെ സ്മരണക്കായി ?


ANS: ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച പട്ടാളക്കാരുടെ ഓർമ്മക്കായി

Q‣ നമ്മുടെ ദേശീയ പതാക രൂപകല്പന ചെയ്തത് ?


ANS: പിംഗലി വെങ്കയ്യ

Q‣ ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്ര പതിയാണ് ഈയിടെ ചുമതലഏറ്റ റാം നാഥ് കോവിന്ദ് ?


ANS: 14

നിസ്സഹരണ പ്രസ്ഥാനം
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരമാർഗ്ഗമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം. 1920 ൽ തുടങ്ങി 1922 വരെ നീണ്ടു നിന്ന ഈ പ്രസ്ഥാനം നയിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിന്തുണയോടെ മഹാത്മാ ഗാന്ധിയാണ്. അഹിംസ മാർഗ്ഗത്തിൽ ബ്രിട്ടീഷ് നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു ഇതിന്റെ ലക്ഷ്യം. സമരക്കാർ ബ്രിട്ടീഷ് ഉല്പന്നങ്ങൾ ഉപേക്ഷിച്ചു, സ്വദേശി കൈത്തറി വസ്ത്രങ്ങളും, ഉല്പന്നങ്ങളും ഉപയോഗിച്ചു, മദ്യ വില്പന ശാലകളും മറ്റും ഉപരോധിച്ചു. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ അന്നുവരെ നടന്നിട്ടില്ലാത്തത്ര വലിയ റാലിയും സമ്മേളനങ്ങളും സംഘടിപ്പിച്ചു. സ്വദേശി പ്രസ്ഥാനം നിസ്സഹകരണത്തിന്റെ മാതൃകയായിരുന്നെങ്കിലും, നിസ്സഹകരണ പ്രസ്ഥാനത്തെ അവയില്‍നിന്നും വ്യതിരിക്തമാക്കിയത് ഗാന്ധിജിയുടെ അഹിംസ എന്ന ആദര്‍ശമായിരുന്നു.

ഇന്ത്യൻ പരമ്പരാഗത ഉൽപ്പനങ്ങളെ നശിപ്പിച്ച്, പകരം ബ്രിട്ടീഷ് നിർമ്മിത ഉൽപന്നങ്ങൾ വാങ്ങാൻ ഇന്ത്യക്കാരെ നിർബന്ധിക്കുന്നതിനെതിരേ കൂടിയായിരുന്നു ഈ സമരം. കൊളോണിയൽ സാമ്പത്തിക, അധികാര ഘടനയെതന്നെ വെല്ലുവിളിക്കുകയായിരുന്നു നിസ്സഹകരണപ്രസ്ഥാനം കൊണ്ട് ഗാന്ധിജി ഉദ്ദേശിച്ചിരുന്നത്. അതുവരെ ഇന്ത്യൻ സമരങ്ങളെ നിസ്സാരമായി അവഗണിച്ചിരുന്ന ബ്രിട്ടീഷ് നേതൃത്വത്തിന് നിസ്സഹകരണപ്രസ്ഥാനത്തെ കണ്ടില്ല എന്നു നടിക്കാനാവുമായിരുന്നില്ല. സർദ്ദാർ വല്ലഭായ് പട്ടേലാണ് നിസ്സഹകരണപ്രക്ഷോഭം മുന്നിൽ നിന്നു നയിച്ചത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാക്കളോടാണ് ഗാന്ധിജി ആദ്യം നിസ്സഹകരണപ്ര സ്ഥാനത്തെക്കുറിച്ച് പറഞ്ഞത്,

ബ്രിട്ടീഷുകാരെക്കൊണ്ട് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുവാനായി സമാനരീതിയിലുള്ള സമരമുറകൾ ഗാന്ധിജി, ദക്ഷിണാഫ്രിക്കയിലും, ഇന്ത്യയിൽ തന്നെയും നടത്തിയിട്ടുണ്ട്. 1917-18 ൽ ദക്ഷിണാഫ്രിക്കയിലും, ബീഹാറിലെ ചമ്പാരനിലുമാണ് ഗാന്ധിജി ഇത്തരം പ്രതിഷേധപരിപാടികൾ നടത്തിയത്. രാജേന്ദ്ര പ്രസാദ്, ജവഹർലാൽ നെഹ്രു എന്നീ പുതു തലമുറ നേതാക്കൾക്കൊപ്പം ഗാന്ധിജിയുടെ അടുത്ത അനുയായിയായിരുന്ന എന്നാൽ ഖിലാഫത്ത് പ്രസ്ഥാനം പരാജയപ്പെട്ടതോടെ, ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേയുള്ള സമരം ജയിക്കാൻ ഏക മാർഗ്ഗം നിസ്സഹകരണ സമരമാണെന്നു മനസ്സിലാക്കിയ കോൺഗ്രസ്സ് ഈ സമരം ഏറ്റെടുക്കുകയായിരുന്നു.

ചൗരിചൗരാ സംഭവത്തെത്തുടർന്ന് നിരാശനായ ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. തന്റെ അപക്വമായ ആവേശം മൂലമാണ് ഗവണ്മെന്റിനെതിരെതിരെ കലാപം നടത്താൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗാന്ധിജി വിചാരിച്ചു. അഞ്ചു ദിവസത്തെ നിരാഹാരത്തെത്തുടർന്ന് ഏതാണ്ട് വിജയത്തിന്റെ അരികിലായിരുന്ന നിസ്സഹകരണ സമരം പിൻവലിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു.


Q‣ . എഴുതപ്പെട്ട നമ്മുടെ ഭരണഘടന നിലവിൽവന്നത് 1950 ജനുവരി 26 നാണ് . എന്നാൽ, ഈ ഭരണഘടന അംഗീകരിക്കപ്പെട്ടത് എന്നായിരുന്നു?


ANS: 1949 നവംബർ 26

Q‣ ഇന്ത്യൻ പാർലമെൻറ് മന്ദിരം രൂപകൽപന ചെയ്തു നിർമിച്ച ബ്രിട്ടീഷ് ശിൽപി ആരായിരുന്നു?


ANS: ഹെർബർട്ട് ബേക്കർ

Q‣ എന്തുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുത്തത്?


ANS: 1930 ജനുവരി 26 പ്രഥമ സ്വാതന്ത്യദിനമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ഓർമയ്ക്ക്

Q‣ നമ്മുടെ ദേശീയ പതാകയുടെ നീളവും വീതി യും തമ്മിലുള്ള അംശബന്ധം എത്ര?


ANS: 3 : 2

Q‣ വലിപ്പത്തിൽ ലോകരാഷ്ട്രങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ഏതാണ്?


ANS: 7

Q‣ ഭരണഘടന തയാറാക്കുന്നതിനുള്ള കരടു സമിതിയുടെ ചെയർമാൻ ആരായിരുന്നു?


ANS: ബി.ആർ.അംബദ്കർ

Q‣ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ വഹിക്കുന്നത്


ANS: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ക്വിറ്റ് ഇന്ത്യ
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം കഴിഞ്ഞാൽ ബ്രിട്ടനെതിരെ ഇന്ത്യ നടത്തിയ ഏറ്റവും ശക്തമായ ജനകീയ മുന്നേറ്റം ക്വിറ്റ് ഇന്ത്യ പ്രക്ഷോഭമാ ണെന്നു വിശേഷിപ്പിച്ചത് അന്നത്തെ വൈസ്രോയി ലിൻലിത്ഗോ പ്രഭു ആണ്. ഓഗസ്റ്റിൽ തുടക്കമിട്ട പ്രക്ഷോഭമായതി നാൽ ഓഗസ്റ്റ് പ്രക്ഷോഭം എന്ന പേരിലും അറിയപ്പെടുന്നു. • 1942 ൽ മഹാത്മാ ഗാന്ധി ഹരിജൻ പ്രതിക യിൽ എഴുതിയ ഒരു ലേഖനത്തിലാണു ബ്രിട്ടിഷുകാർ ഉടൻ ഇന്ത്യ വിടണം . എന്ന ആശയം പ്രതിഫലിപ്പിക്കുന്ന രീതിയിൽ തുറന്നെഴുതിയത്. ഗാന്ധിജിയുടെ ഈ ആശയ ത്തിൽ നിന്നു ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയതു യൂസഫ് മെഹ്റലിയാണ്. 1942 ഓഗസ്റ്റ് 8ന് ബോംബയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ജവാഹർലാൽ നെഹ്റുവാണ് ക്വിറ്റ് ഇന്ത്യ സമരത്തിൻറെ പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയത്തേ സർദാർ വല്ലഭായി പട്ടേൽ പിന്താങ്ങി.

ബോംബെ സമ്മേളനം കഴിഞ്ഞു പിരിയും മുമ്പ് നേതാക്കളായ ഗാന്ധിജിയും നെഹ്റുവും സർദാർ വല്ഭായി പട്ടേലും അടക്കമുള്ള പ്രധാന നേതാക്കളെല്ലാം അറസ്റ്റിലായി. പിറ്റേ ദിവസം ഓഗറ്റ് 9നു രാവില ജനം തെരുവിലിറങ്ങി. റയിൽവേ സ്റ്റേഷനുകളും, പോസ്റ്റ് ഓഫിസുകളും, പൊലീസ് സ്റ്റേഷനുകളും ആക്രമിക്കപ്പെട്ടു. ഗതാഗതവും വാർത്താവിനിമയ സംവിധാനങ്ങളും തടസ്സപ്പെട്ടു. ഈ ദിവസത്തിൻറെ ഓർമയ്ക്കായിട്ടാണ് ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത്,

നേതാക്കളെല്ലാം അറസ്റ്റിലായതോടെ ഗൊവാലിയ ടാങ്ക് മൈതാനത്ത് തിവർണ പതാക്ക ഉയർത്തിയത് അരുണ അസഫലിയാണ്. പിന്നീടു നടന്ന സമ്മേളനം നിയന്ത്രിച്ചതും അരുണയാണ്. ഗൊവാലിയ മൈതാനത്താണ് ഇപ്പോൾ ഓഗസ്റ്റ് കാന്തി മെതാനം എന്നാണ് അറിയപ്പെടുന്നത്, ക്വിറ്റ് ഇന്ത്യ സ്മാരകം ഉള്ളത്.



7 تعليقات

إرسال تعليق

أحدث أقدم