പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ; ഇനി വരുമാനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം | Pre metric sholorship 2021

സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ്/ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന  1 മുതല്‍ 10 വരെ സ്‌കൂളുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പാണ് ന്യൂന പക്ഷ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്. മുന്‍ വര്‍ഷങ്ങളില്‍ (2019-20വരെ) പ്രസ്തുത സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നില്ല. എന്നാല്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്ന വിവരങ്ങളില്‍ വരുമാനമായി സര്‍ട്ടിഫിക്കറ്റ് പ്രകാരമുള്ള തുകയല്ലാതെ രേഖപ്പെടുത്തി വരുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ഓരോ വര്‍ഷവും നാലര ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ ന്യൂനപക്ഷ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാറുണ്ട്. കുറഞ്ഞ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ ഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കുന്നത്. കുടുംബവര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയും പരീക്ഷകളില്‍ 50 ശതമാനത്തിലധികം മാര്‍ക്കും ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ ആവശ്യമാണ്. 

സര്‍ക്കുലര്‍ താഴെ വായിക്കാം


Post a Comment

Previous Post Next Post