സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ ഗാനം ആലപിക്കാന്‍ അവസരമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. രാഷ്ട്രഗാന്‍ എന്ന പേരില്‍ പ്രഖ്യാപിക്കപ്പെട്ട പരിപാടിയില്‍ ആര്‍ക്കും ദേശീയ ഗാനം ആലപിക്കാന്‍ സാധിക്കും. ആഗസ്റ്റ് 14 വരെയാണ് സമയം. വിജയികള്‍ക്ക് ഇന്ത്യയിലെ അറിയപ്പെടുന്ന ഗാനരചയിതാക്കളിലും സംഗീത സംവിധായകരിലും പെട്ട ഒരാളുടെ ഗാനത്തില്‍ ഫീച്ചര്‍ ചെയ്യാനുള്ള അവസരവും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 100 വീഡിയോകള്‍ ടിവി, റേഡിയോ, യൂട്യൂബ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നു.
നിങ്ങള്‍ ചെയ്യേണ്ടത്
1. RASHTRAGAAN വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2. നിങ്ങളുടെ പേരും വിശദാംശങ്ങളും നല്‍കുക
3. നിന്നുകൊണ്ട് വീഡിയോ റെക്കോര്‍ഡ് ചെയ്യുക
4. വീഡിയോ അപ്ലോഡ് ചെയ്യുക
5. സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുക.
ദേശീയ ഗാനത്തിന്റെ അപ്ലോഡ് ചെയ്ത വീഡിയോകളുടെ സമാഹാരം 2021 ഓഗസ്റ്റ് 15 ന് തത്സമയം കാണിക്കും.
إرسال تعليق