സ്വാതന്ത്ര്യലബ്ധിയുടെ 75 ാം വര്‍ഷത്തിലേക്ക് ഇന്ത്യ പ്രവേശിക്കുന്ന സന്ദര്‍ഭത്തില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മലയാളമനോരമ നല്ല പാഠവും വേദിക് ഐഎഎസ് അക്കാദമിയും ചേര്‍ന്ന് ഓണ്‍ലൈന്‍ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു.
ജില്ലാ, സംസ്ഥാനതല വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും പുരസ്‌കാര പത്രവും ലഭിക്കും. ജില്ലകളില്‍ മുന്നിലെത്തുന്ന 14 വിദ്യാര്‍ഥികളെ ഉള്‍പെടുത്തി സംസ്ഥാനതല മത്സരം ഓണ്‍ലൈനില്‍ ലൈവായി സംഘടിപ്പിക്കും.
ജില്ലാതല വിഷയം
ഭാവിയിലെ ഇന്ത്യ; സ്വപ്‌നങ്ങളും പ്രതീക്ഷകളും
- 8,9,10 ക്ലാസുകളില്‍ പഠിക്കുന്ന കേരളത്തിനും പുറത്തുമുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം.
- ഭാഷ; മലയാളം മാത്രം
- പ്രസംഗം 3 മിനിട്ടില്‍ കൂടരുത്
- പ്രസംഗം ഫോണില്‍ പകര്‍ത്തി വീഡിയോ വാട്ട്‌സപ്പില്‍ അയക്കണം.
- പേര്, ക്ലാസ്, സ്‌കൂള്‍, അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവയും വീഡിയോയ്‌ക്കൊപ്പം അയക്കണം.
- വീഡിയോ സ്വീകരിക്കുന്ന അവസാന തിയതി: ഓഗസ്റ്റ് 8 ഞായറാഴ്ച വൈകീട്ട് 5 മണി.
- വീഡിയോകള്‍ അയക്കേണ്ട വാട്ട്‌സപ്പ് നമ്പര്‍: 7012667458
إرسال تعليق