ഒരു ചൈനീസ് പഴമൊഴി ഇങ്ങനെ
വായിക്കാം: ചോദിക്കുന്നവൻ
അഞ്ചു നിമിഷത്തേക്ക് ഒരു
വിഡ്ഢി ആയേക്കാം ചോദിക്കാത്ത വൻ
ആയുഷ്കാലം ഒരു വിഡ്ഢി ആയിരിക്കും.
നല്ല ചോദ്യങ്ങൾ ചോദിക്കുവാൻ നല്ല സാമർത്ഥ്യം ഉണ്ടായിരിക്കണം അതിന് കൂടുതൽ പരിശീലനം വേണം. ലക്ഷ്യത്തിൽ കൊള്ളുന്ന ഓരോ അമ്പും ഒരു 100 പിഴവുകളുടെ ഫലമാണ് എന്നതാണ് ഗുരുമൊഴി. കൂടുതൽ ചോദിക്കുന്ന ആൾക്ക് കൂടുതൽ കിട്ടും. ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് പകരം മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ചോദിക്കാതെ മാറിനിൽക്കുന്നത് നഷ്ടങ്ങൾ വരുത്തിവെക്കും. കേവലം നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ നിഷ്കപടമായി ചോദിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലേക്ക് ഒഴുകിയെത്തുന്ന സമൃദ്ധി കണ്ട് നിങ്ങൾ അത്ഭുതപ്പെട്ടു പോകും. ഓർക്കുക തനിക്ക് വേണ്ട കാര്യങ്ങൾ ചോദിക്കുന്ന വ്യക്തിക്ക് കുറഞ്ഞപക്ഷം അയാൾക്ക് ആവശ്യമുള്ളത് നേടിയെടുക്കുന്നതിനുള്ള എങ്കിലും ഉണ്ടായിരിക്കും. ചോദിക്കാത്ത വ്യക്തിക്ക് ആ സാധ്യതയും ഉണ്ടാവുകയില്ല.
ക്ലാസ്സ് റൂമിൽ ചോദ്യം
ചോദിക്കുന്നദിൻറെ പ്രയോജനങ്ങൾ
◉ വിദ്യാർത്ഥികൾ അദ്യാപകരുമായും,
പരസ്പരവും ഇടപെടാൻ
പ്രോത്സാഹിപ്പിക്കുന്നു.
◉ വിദ്യാർത്ഥികളെ ചിന്തിക്കാൻ സഹായിക്കുന്നു.
◉ സജീവമായ ചർച്ചയിലൂടെ പഠിക്കാൻ സൗകര്യമൊരുക്കുന്നു.
◉ വിദ്യാർത്ഥികൾക്ക് അവരുടെ ആശയങ്ങളിൽ ആത്മവിശ്വാസം തോന്നാൻ പ്രാപ്തരാക്കുന്നു.
◉ സംസാരിക്കുന്നതും കേൾക്കുന്നതുമായ കഴിവുകൾ മെച്ചപ്പെടുത്തുന്നു.
◉ വിമർശനാത്മക ചിന്താശേഷി വളർത്തുന്നു.
◉ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നു.
◉ വിദ്യാർത്ഥികൾക്ക് അവരുടെ ധാരണ വ്യക്തമാക്കാൻ സഹായിക്കുന്നു.
◉ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുകയും ഒരു വിഷയത്തോടുള്ള താൽപര്യം വികസിപ്പിക്കുകയും ചെയ്യുന്നു.
◉ വിദ്യാർത്ഥികളുടെ ധാരണ പരിശോധിക്കാൻ അധ്യാപകരെ അനുവദിക്കുന്നു.
ക്ലാസ് റൂമിൽ രണ്ടു തരം ചോദ്യങ്ങൾ
ഒറ്റവാക്കിൽ ഉത്തരം പറയാവുന്നവയും
വിശദീകരണങ്ങൾ ആവശ്യമുള്ളവയും.
ഒറ്റവാക്കിൽ ഉത്തരം പറയാവുന്ന ചോദ്യങ്ങൾക്ക് നിരവധി ഗുണങ്ങളുണ്ട്. വേഗത്തിലും എളുപ്പത്തിലും പ്രതികരിക്കാമെന്ന് തന്നെയാണ് പ്രധാനഗുണം വിദ്യാർത്ഥികൾക്ക് ആശയക്കുഴപ്പം കുറയ്ക്കുകയും ചെയ്യും, ഇത്തരം ചോദ്യങ്ങൾക്ക് എല്ലാ വിദ്യാർത്ഥികളും പ്രതികരിക്കാൻ ശ്രമിക്കും.
ഉത്തരം തെറ്റിപ്പോകുമോ
എന്ന പേടിയും ഉത്തരത്തിലേക്ക്എ
ത്തിപ്പെടാൻ കാരണമായ
കാര്യങ്ങൾ വിശദീകരിക്കാൻ കുട്ടിക്ക്
അവസരം ഇല്ലാത്തതിൻറെ
നഷ്ടബോധവും ഇതിൻറെ
ദോഷങ്ങളിൽ പെടുന്നു.
വിശദീകരണങ്ങൾ ആവശ്യമുള്ള ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് ആയത്തിലുള്ള ചിന്തയ്ക്കും ദീർഘമായ പ്രതികരണത്തിനും അവസരമൊരുക്കുന്നു. അവ വ്യക്തിഗത ചിന്തയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പഠനാനുഭവത്തെ സമ്പന്നമാക്കുന്നു. ഒരു അധ്യാപകൻ എന്ന നിലയിൽ നിങ്ങളുടെ വിദ്യാർത്ഥികളുടെ ധാരണയും അറിവും പരിശോധിക്കുന്നതിന് ഇത്തരത്തിലുള്ള ചോദ്യങ്ങൾ സഹായിക്കുന്നു.
إرسال تعليق