മറവിയില്ലാതെ എങ്ങനെ പഠിക്കാം | how to learn without forgetting

Untitled
എല്ലാ പാഠഭാഗങ്ങളും നന്നായി പഠിച്ച് പരീക്ഷാ ഹാളില്‍ എത്തുമ്പോള്‍ പഠിച്ചതെല്ലാം മറക്കുന്ന സ്വഭാവം വിദ്യാര്‍ത്ഥികളുടെ സാധാരണ പ്രശ്‌നമാണ്. നമ്മില്‍ പലരും ഇത് നേരിട്ട് അനുഭവിച്ചവരുമാവും. ചില ടിപ്‌സുകളും രീതികളും പഠനത്തില്‍ സ്വീകരിച്ചാല്‍ ഈ പ്രശ്‌നത്തെ വളരെ എളുപ്പത്തില്‍ ദൂരീകരിക്കാനാവും. ചില സിദ്ധാന്തങ്ങളും ചരിത്രങ്ങളും കണക്കിലെ നിയമങ്ങളും ഓര്‍ത്തിരിക്കാന്‍ പല തരത്തിലുള്ള വഴികളും ആലോചിക്കാറുണ്ട്. ട്രിക്ക് ട്രെന്‍ഡ്‌സിന്റെ ഈ ലേഖനത്തിലൂടെ മറക്കാതെ പഠിക്കാനുള്ള ചില ആക്ടീവ് ടിപ്‌സുകളാണ് നല്‍കുന്നത്.


1. വിജയം ലക്ഷ്യമാക്കുക
പഠനത്തെ പോസിറ്റീവായ മനസ്സോടു കൂടിയാണ് കാണാന്‍ ശ്രമിക്കേണ്ടത്. മാനസികമായി തളര്‍ന്നിരിക്കുമ്പോഴോ ക്ഷീണമുള്ള സമയത്തോ പഠനം നടത്തിയാല്‍ സമയം നഷ്ടമാകുന്നതല്ലാതെ അതൊരിക്കലും ഉപകാരപ്പെടില്ല. ഇതെനിക്ക് പഠിച്ചാല്‍ മനസ്സിലാകില്ല, ഇത് പഠിച്ചാല്‍ തലയില്‍ കയറില്ല തുടങ്ങിയ നെഗറ്റീവ് പ്രയോഗങ്ങള്‍ പാടെ ഒഴിവാക്കണം. പുതിയ വിഷയങ്ങളും തിയറികളും സമയമെടുത്ത് മാത്രമേ പഠിയുകയുള്ളുവെന്ന് ആദ്യം മനസ്സിലാക്കുക. പഠനത്തിന് അനുയോജ്യമായ സമയം കണ്ടെത്തുക. പഠനം ലളിതമാവുന്ന സമയം പലര്‍ക്കും വ്യത്യസ്ഥമായിരിക്കും. പഠനം ലളിതമാക്കാനുള്ള മറ്റു ടിപ്‌സുകള്‍ക്ക് ട്രിക്ക്‌ട്രെന്‍ഡ്‌സിന്റെ ഈ സൈറ്റിലെ മറ്റു ലേഖനങ്ങള്‍ വായിക്കുക. നല്ല ക്ഷമയും പോസിറ്റീവ് ചിന്താഗതിയും പഠനത്തില്‍ പുരോഗതി വരുത്തും.

പഠനത്തിന് വേണ്ടി അനുയോജ്യമായ സമയം കണ്ടെത്തുന്നത് പോലെ അനുയോജ്യമായ സ്ഥലവും കണ്ടെത്തണം. ചിലര്‍ക്ക് സ്‌കൂളില്‍ വെച്ചാണ് പഠനം എളുപ്പമാവുന്നെങ്കില്‍ മറ്റു ചിലര്‍ക്ക് വീടുകളാണ് കൂടുതല്‍ ഫലപ്രദം. പഠിക്കുമ്പോള്‍ കൂടുതല്‍ സമയം ചെലവഴിക്കാതെ ഇടക്കിടെ ബ്രേക്ക് എടുക്കുന്നത് മടുപ്പ് ഒഴിവാക്കാന്‍ സഹായിക്കും.

അനുയോജ്യമായ സമയവും സ്ഥലവും കണ്ടെത്തിയാല്‍ പഠിക്കാന്‍ നല്ല ടൈംടേബിള്‍ തയ്യാറാക്കുകയാണ് ഇനി വേണ്ടത്. എല്ലാ വിഷയങ്ങളെയും ഉള്‍ക്കൊള്ളിക്കുന്നതോടൊപ്പം പ്രയാസമുള്ള വിഷയങ്ങക്ക് അനുയോജ്യമായ സമയം നിശ്ചയിക്കണം. രാവിലെ പ്രയാസമുള്ള വിഷയങ്ങക്ക് മാറ്റിവെക്കാം. അതുപോലെ പഠിക്കാന്‍ നല്ല ഉത്സാഹമുള്ള സമയവും തെരഞ്ഞെടുക്കാം. പുസ്തകങ്ങളും പഠനമുറിയും സദാ വൃത്തിയും അടുക്കും ചിട്ടയുമുള്ളതായിരിക്കണം. പഠനത്തില്‍ അത് സ്വാധീനിക്കും. മതിയായ ഉറക്കമാണ് മറ്റൊരു പ്രധാന കാര്യം. ഉറക്കം ശരീരത്തിനും തലച്ചോറിനും അനിവാര്യമായ കാര്യമാണ്. നമ്മുടെ ഓര്‍മശക്തിയെ വലിയതരത്തില്‍ സ്വാധീനിക്കുന്നതാണ് ഉറക്കം. ചുരുങ്ങിയത് 6 മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം.


2. പാഠ്യഭാഗങ്ങള്‍ പ്രാക്ടീസ് ചെയ്യുക.
പഠനം നടത്തുമ്പോള്‍ അല്പം ഉച്ചത്തില്‍ വായിക്കുന്നത് മനസ്സില്‍ പതിയാന്‍ സഹായിക്കുന്നു. മറ്റുള്ളവര്‍ കേള്‍ക്കുന്നതില്‍ ലജ്ജിക്കുന്നതോ മടി തോന്നുന്നതോ കാര്യമാക്കരുത്. വായന പഠനത്തില്‍ മികവ് വരുത്തുന്ന പ്രധാന ഘടകമാണ്. ലൈബ്രറി, ക്ലാസ് റൂമുകള്‍ തുടങ്ങിയ പബ്ലിക് സ്ഥലങ്ങളില്‍ സ്വശരീരം കേള്‍ക്കുന്ന രൂപത്തില്‍ വായിക്കാന്‍ ശ്രമിക്കുക.

പഠിച്ച ഭാഗങ്ങള്‍ കൂട്ടുകാരുമൊത്ത് ചര്‍ച്ച ചെയ്യുകയും മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും ഏറ്റവും ഉപകാരപ്രദമായ കാര്യമാണ്. പാഠ്യഭാഗങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാനും ഓര്‍മയില്‍ നില്‍ക്കാനും ഇത് സഹായിക്കും. എഴുത്തും മറ്റൊരു പ്രധാന ഘടകമാണ്. ചില ഭാഗങ്ങള്‍ എത്ര വായിച്ചാലും പഠിച്ചാലും ഓര്‍മയില്‍ നില്‍ക്കുന്നില്ലെങ്കില്‍ അതെഴുതി പഠിക്കുകയാണ് വേണ്ടത്. എഴുത്ത് ഓര്‍മയില്‍ നില്‍ക്കാന്‍ സഹായിക്കുന്ന പ്രധാന കാര്യമാണ്.

തിയതികള്‍, നിയമങ്ങള്‍, പേരുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഫഌഷ് കാര്‍ഡ് രൂപത്തില്‍ തയ്യാറാക്കുന്നത് പഠനത്തെ കൂടുതല്‍ മെച്ചപ്പെടുത്തും. മറക്കാതിരിക്കാനും സഹായിക്കുന്ന കാര്യമാണ്.

പഠിച്ച ഭാഗങ്ങള്‍ സ്വയം പരിശോധിക്കുന്നതാണ് മറ്റൊരു കാര്യം. മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകളെയോ വീട്ടിലെ രക്ഷിതാക്കളെയോ ഉപയോഗപ്പെടുത്തി പഠിച്ച ഭാഗങ്ങള്‍ നമുക്ക് പരിശോധിക്കാവുന്നതാണ്. വിട്ടുപോയ ഭാഗങ്ങളും ശരിയായ പഠനം നടത്താത്ത ഭാഗങ്ങളും കണ്ടെത്താന്‍ ടെസ്റ്റ് സഹായകമാണ്.


3. ഓര്‍മയില്‍ നില്‍ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍
ചുരുക്കി പറഞ്ഞാല്‍ കുറുക്കുവഴികളെ ആശ്രയിക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. തിയതികളെയും സംഭവങ്ങളെയും പേരുകളെയും മറ്റൊ്ന്നുമായി ബന്ധപ്പെടുത്തി പഠിക്കുക. ഉദാഹരണമായി Huron, Ontario, Michigan, Erie, superior തുടങ്ങിയ തടാകങ്ങളുടെ പേരുകള്‍ homes എ്ന്ന വാക്കായി ഓര്‍ത്തു വെച്ചാല്‍ തടാകങ്ങളുടെ പേരുകള്‍ നമുക്ക് ഓര്‍ക്കാന്‍ സാധിക്കും. തിയതികളെ നിങ്ങളുടെ ജീവിതത്തിലെ സംഭവങ്ങളുമായോ മറ്റോ ബന്ധിപ്പിച്ച് പഠിച്ചാല്‍ ഒരിക്കലും അത് മറന്നുപോവില്ല. mnemonic device എന്നാണ് ഇത്തരത്തിലുള്ള പഠനരീതിയെ പറയുന്നത്. അതുപോലെ പ്രയാസമുള്ള ഭാഗങ്ങള്‍ പാട്ട് രൂപത്തിലോ ഗദ്യരൂപത്തിലോ തയ്യാറാക്കി പഠനം നടത്തുക.

ഓര്‍മയില്‍ നില്‍ക്കാന്‍ ആശ്രിയിക്കാവുന്ന മറ്റൊരു കാര്യമാണ് മൈന്‍ഡ് മാപ്പ് തയ്യാറാക്കല്‍. വിഷയങ്ങളെയും ടോപ്പിക്കുകളെയും ഒരു ഫോട്ടോ രൂപത്തിലാക്കുന്നതാണ് ഈ പ്രക്രിയ. പേപ്പറിലെ ക്മ്പ്യൂട്ടറിന്റെ സഹായത്തോടെയോ ഇത് ചെയ്യാവുന്നതാണ്.

ആരോഗ്യത്തിന് ഹാനകരമല്ലാത്ത ച്യൂയിംഗം പോലെയുള്ള ചെറിയ വസ്തുക്കള്‍ ചവക്കുന്നത് ശരീരത്തിനകത്തേക്ക് കൂടുതല്‍ ഓക്‌സിജന്‍ എത്താനും ശരീരത്തിന് ഊര്‍ജം പകരാനും അതുവഴി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കാരണമാകുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പരീക്ഷിച്ച് ഉപകാരപ്പെടുമെങ്കില്‍ സ്വീകരിക്കാവു്ന്ന ഘടകമാണത്.

പഠനസമയത്ത് സുഗന്ധ ദ്രവ്യങ്ങളുടെ ഉപയോഗം പഠനത്തെ സഹായിക്കുന്ന മറ്റൊരു ഘടമകാണ്. മണം, ഗന്ധം നമ്മുടെ ഓര്‍മകളുമായി ബന്ധം സ്ഥാപിക്കുന്നുണ്ട്.


5 تعليقات

إرسال تعليق

أحدث أقدم