അസംഘടിത തൊഴിലാളികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ | e-Shram card registration malayalam

രാജ്യത്തെ അസംഘടിത തൊഴിലാളികൾക്ക് ആധാറിനു സമാധാനമായി ഇനി 12 യൂണിവേഴ്സൽ അക്കൗണ്ട് (UAN) നമ്പറും കാർഡും ഏർപ്പെടുത്തുന്നു. സർക്കാർ ക്ഷേമപദ്ധതികൾക്ക് ഈ നമ്പർ ആയിരിക്കും ആധാരം
e-Shram card registration malayalam

അസംഘടിത തൊഴിലാളികളുടെ വിവരം ശേഖരിക്കുന്ന ഇ-ശ്രം പോർട്ടലിലാണ് കാർഡിനും നമ്പറുമായി അപേക്ഷിക്കേണ്ടത്.

രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന യുടെയും ഭാഗമാകും. അപകടം മൂലമുള്ള മരണത്തിനോ വൈകല്യത്തിനോ രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയുടെ ആദ്യവർഷത്തെ പ്രീമിയം സർക്കാർ അടയ്ക്കും.

സമാനമായ മറ്റു ഇൻഷുറൻസ് പദ്ധതികളുമായും ബന്ധിപ്പിക്കും, രജിസ്ട്രേഷന് ആധാർ നിർബന്ധമാണ്

ഈ വിവരശേഖരണം അനുസരിച്ചായിരിക്കും കോവിഡ് പോലുള്ള ദുരിതങ്ങൾ ഉണ്ടാകുമ്പോൾ സഹായം നൽകുക

നമ്പർ എങ്ങനെ ലഭിക്കും?

ഈ ശ്രമം പോർട്ടൽ വഴി സ്വന്തമായോ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന കോമൺ സർവീസ് സെൻററുകൾ വഴിയോ (CSC) അപേക്ഷിക്കാം

ആർക്കൊക്കെ അപേക്ഷിക്കാം

⊛  അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ആർക്കും അപേക്ഷിക്കാം.

⊛  പ്രായപരിധി 16 നും 59 നും ഇടയിൽ

⊛  EPFO, ESIC എന്നീ പദ്ധതികളിൽ അംഗമായിരിക്കരുത്

⊛  ആദായ നികുതി അടക്കുന്നവരാകരുത്

അസംഘടിത തൊഴിലാളികൾ ആരോക്കെ

കർഷകർ, കർഷക തൊഴിലാളികൾ, വീട്ടുജോലിക്കാർ, തടി പണിക്കാർ, ബീഡി തൊഴിലാളികൾ, പത്ര ഏജൻറ്മാർ, ഓട്ടോഡ്രൈവർമാർ, തൊഴിലുറപ്പുപദ്ധതി അംഗങ്ങൾ, വഴിയോരക്കച്ചവടക്കാർ, ആശാവർക്കർമാർ, മത്സ്യത്തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, അതിഥി തൊഴിലാളികൾ, എന്നിങ്ങനെ ഏതു വിഭാഗത്തിലുള്ളവർക്കും ഭാഗമാവാം

ആവശ്യമായ രേഖകൾ

⊛  ആധാർ

⊛  ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ

⊛  ബാങ്ക് അക്കൗണ്ട്

സ്വന്തമായി അപേക്ഷിക്കുന്നതെങ്ങനെ

⊛  Register.eshram.gov.in എന്ന സൈറ്റിൽ

⊛  Self registration എന്നതിന് താഴെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ നൽകി താഴെ തന്നിരിക്കുന്ന ക്യാപ്ച്ച കറക്റ്റ് ആയി ടൈപ്പ് ചെയ്യുക.

⊛  EPFO, ESIC എന്നിവയിൽ അംഗം അല്ലെന്ന് ഉറപ്പുവരുത്തുന്നതിന് NO എന്ന് ടിക്ക് മാർക്ക് നൽകി Send OTP ക്ലിക്ക് ചെയ്തു ഫോണിൽ വരുന്ന OTP നമ്പർ നൽകുക.

⊛  ആധാർ നമ്പർ നൽകുമ്പോൾ വീണ്ടും ഫോണിൽ ലഭിക്കുന്ന OTP നൽകി മുന്നോട്ടുപോവുക, ഇതോടെ ആധാറിലെ ചിത്രവും വിവരങ്ങളും ദൃശ്യമാകും.

⊛  അത് കൺഫോം ചെയ്തു തുടർന്ന് ഇ-മെയിൽ, പിതാവിൻറെ പേര് രക്തഗ്രൂപ്പ്, നോമിനി തുടങ്ങിയ വിവരങ്ങൾ നൽകുക

⊛  സ്ഥിരമായ വിലാസവും നിലവിൽ താമസിക്കുന്ന സ്ഥലത്തിൻറെ വിലാസവും നൽകുക. എത്ര വർഷമായി ഈ സ്ഥലത്ത് ഉണ്ടെന്നും വ്യക്തമാക്കണം മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളി എങ്കിൽ അതും അറിയിക്കണം

⊛  വിദ്യാഭ്യാസ യോഗ്യതയും പ്രതിമാസ വരുമാനവും രേഖപ്പെടുത്താം, ശേഷം ജോലി വിവരങ്ങൾ നൽകണം

⊛  ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കാം, ഇല്ലെങ്കിൽ മറ്റൊരു അക്കൗണ്ട് വിവരങ്ങൾ നൽകുകയും ആവാം

⊛  വിവരങ്ങൾ കൺഫോം ചെയ്യുമ്പോൾ OTP ലഭിക്കും അതോടെ രജിസ്ട്രേഷൻ പൂർത്തിയാകും

⊛  തുടർന്ന് UAN നമ്പറുള്ള കാർഡ് ഡൗൺലോഡ് ചെയ്യാം

⊛  UAN നമ്പർ ഫോണിലും എസ് എം എസ് ആയി എത്തുകയും ചെയ്യും

⊛  സംശയങ്ങൾക്ക് 14434 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം 

Click here to register

1 Comments

Post a Comment

Previous Post Next Post