വാട്ട്‌സപ്പിലൂടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം | Download vaccine certificate through Whatsapp

 



കോവിന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്ട്‌സപ്പിലൂടെയും ഡൗണ്‍ലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിന് കീഴിലുള്ള mygov corona helpdesk എന്ന സംവിധാനത്തിലൂടെയാണിത്. കോവിനില്‍ റജിസ്റ്റര്‍ ചെയ്ത് നമ്പറിലെ വാട്ട്‌സപ്പ് അക്കൗണ്ടില്‍ മാത്രമേ സേവനം ലഭ്യമാകു.

സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

1. 9013151515 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്ത ശേഷം വാട്ട്‌സപ്പ് ഓപണ്‍ ചെയ്യുക.
2. download certificate എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുക
3. ഫോണില്‍ ഒടിപി ലഭിക്കും. ഇത് വാട്ട്‌സപ്പില്‍ മറുപടി മെസേജായി അയക്കുക.
4. ഈ നമ്പറില്‍ കോവിനില്‍ രജിസ്ട്രര്‍ ചെയ്തവരുടെ പേരുകള്‍ ദൃശ്യമാകും.
5. ആരുടെയാണോ ഡൗണ്‍ലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പര്‍ ടൈപ്പ് ചെയ്താലുടന്‍ പിഡിഎഫ് രൂപത്തില്‍ മെസേജ് സര്‍ട്ടിഫിക്കറ്റായി ലഭിക്കും.
6. menu എന്ന് ടൈപ്പ് ചെയ്താല്‍ കൂടുതല്‍ സേവനങ്ങളും ലഭിക്കും.

Post a Comment

أحدث أقدم