ഖാൻ അക്കാദമി | Khan Academy Malayalam

ഓരോ വിദ്യാർത്ഥിക്കും, എല്ലാ ക്ലാസ് മുറികൾക്കും.യഥാർത്ഥ ഫലങ്ങൾ നൽകുന്നു.

ഖാൻ അക്കാദമി | Khan Academy Malayalam


തീർത്തും
സൗജന്യമായി വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന ഒരു സംവിധാനമാണ് ഖാൻ അക്കാദമി (Khan Academy). ഉയർന്ന നിലവാരം നിലനിർത്തി  പഠനത്തിന് സഹായിക്കുന്ന മനോഹരമായ വീഡിയോകൾ ഇതിൽ ഉണ്ട്.

രസിപ്പിക്കുന്ന പരസ്യങ്ങൾ ഒക്കെ കണ്ടു ഉയർന്ന ഫീസ് നൽകി ഉള്ള മനസമാധാനം കളയുന്നതിനു പകരം നല്ല നിലവാരം പുലർത്തുന്ന വിവരങ്ങൾ ഓൺലൈനിൽ പലയിടങ്ങളിലായി ഇന്ന് ലഭ്യമാണ്.

അതുപോലെയുള്ള ഒരു സംവിധാനമാണ് ഖാൻ അക്കാദമി കുഞ്ഞുങ്ങളുടെ സ്കൂൾ ഗ്രേഡ് പഠന വീഡിയോകൾ തികച്ചും സൗജന്യമായി ലഭ്യമാക്കുന്ന ഒരു യൂട്യൂബ് ചാനലും ആപ്പും ഖാൻ അക്കാദമിക്ക് ഉണ്ട്. വെറുതെ അവരുടെ വീഡിയോകൾ ഒന്ന് കണ്ടു നോക്കു, ഒരു തിരിച്ചു പോക്കുണ്ടാവില്ല എന്ന് ഉറപ്പാണ്.

വെറുതെ കൊടുക്കുന്നത് കൊണ്ടായിരിക്കാം ആരും വേണ്ടത്ര വിലകൽപ്പിക്കാത്തത്. പായ്ക്കറ്റിലടച്ച് ലേബൽ ചെയ്ത് കൊടുത്താൽ ആൾക്കാർ ക്യൂ നിൽക്കും, അത്രക്കും നിറവാണ് ഇതിലേ കാര്യങ്ങൾ.

ആർക്കും എവിടെ നിന്നും സൗജന്യമായി ലോകോത്തര വിദ്യാഭ്യാസം നൽകാനുള്ള ദൗത്യം എറ്റടുത്ത് പ്രവർത്തുക്കുന്ന ലാഭേച്ഛയില്ലാത്ത സംഘമാണ് ഖാൻ അക്കാദമി പ്രവർത്തിപ്പിക്കുന്നത്. വിദഗ്ദ്ധർ സൃഷ്ടിച്ച വിശ്വസനീയമായ വിവരങ്ങൾ ഗണിതം, ശാസ്ത്രം, ചരിത്രം, SAT, കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്, കലാചരിത്രം, സാമ്പത്തികശാസ്ത്രം തുടങ്ങി KG -12 വരെയും കോളേജ് ക്ലാസ്സുകളും ഇതിൽ ഉൾക്കൊള്ളുന്നു. പഠിതാക്കൾക്കും അധ്യാപകർക്കും എല്ലാം സൗജന്യമാണ്.

Khan Academy IOS

Khan Academy Android

Khan Academy YuoTube 

Khan Academy Kids Android

Khan Academy Kids IOS

Post a Comment

أحدث أقدم