മുക്കം മുസ്ലിം യത്തീംഖാനയുടെ ഹോം കെയര്‍ യൂണിറ്റ് മുഖേന 4225 അനാഥമക്കള്‍ക്ക് വീട്ടില്‍ നിന്ന് പഠിക്കുവാന്‍ ഒരു കുട്ടിക്ക് മാസം തോറും 2300 രൂപ എമിറേറ്റ്‌സ് റെഡ്ക്രസന്റ് ഗ്രാന്റ് ഇപ്പോള്‍ നല്‍കി വരുന്നുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പ്രായപരിധി 14 വയസ്സാണ്. ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ ഓരോ കുട്ടിക്കും വെവ്വേറെ രേഖകള്‍ വേണം.
ആവശ്യമായ രേഖകള്‍
1. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്
2. പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്
3. കുട്ടിയുടെയും പിതാവിന്റെയും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
4. രക്ഷിതാവിന്റെ ആധാര്‍ കാര്‍ഡ് കോപ്പി
5. കുട്ടിയുടെ ഫുള്‍ സൈസ് ഫോട്ടോ ഒരു കോപ്പി
6. സ്‌കൂളിലെ അവസാന പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റ്
7. ഉമ്മയല്ല രക്ഷിതാവെങ്കില്‍ രക്ഷിതാവും കുട്ടിയുമായുള്ള ബന്ധം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്
8. കുട്ടിയുടെ ആധാര്‍ കോപ്പി
9. മഹല്ലിന്റെ കത്ത് (പ്രസിഡന്റ്. സെക്രട്ടറി എന്നിവരുടെ ഫോണ്‍ നമ്പര്‍ സഹിതം)
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നമ്പറില്‍ ബന്ധപ്പെടുക.
04952297522, 8547177172
👍👍
ردحذفإرسال تعليق