നാം ഇന്റർനെറ്റ് സുരക്ഷിതായി ഉപയോഗിക്കാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട 12 കാര്യങ്ങൾ | 12 tips to use internet safely


 ഇന്ത്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും ഇന്ന് ഇന്റർനെറ്റ് ഉപയോക്താക്കളാണ്. ഇപ്പോൾ കോവിഡ് വ്യാപനം കൂടിയതോടുകൂടി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ വൻവർദ്ധനവ് പ്രകടമായിട്ടുണ്ട്. വീഡിയോ സ്ട്രീമിങ്, ഇന്റർനെറ്റ് സർഫിങ്, സോഷ്യൽ മീഡിയകൾ, ഓൺലൈൻ ഗെയിമിംഗ്, ഇന്റർനെറ്റ് ബ്രൗസിങ് എന്നിങ്ങനെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ഈ കോവിഡ് കാലത്ത് നേരിട്ട തിരക്ക് പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. ഇപ്പോൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് ഒരു ആവശ്യത്തിനേക്കാളുപരി വിനോദമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ, ഇങ്ങനെയുള്ള ഉപയോഗം കാരണം ഉപയോക്താക്കൾ ഓൺലൈൻ പ്രശ്‌നങ്ങൾ നേരിടാനുള്ള സാധ്യതയുമുണ്ട്. ഇന്റർനെറ്റിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കിയിരിക്കേണ്ടത് സുരക്ഷിതമായ ഉപയോഗത്തിന് അനിവാര്യമാണ്. ഇന്റർനെറ്റ് തട്ടിപ്പുകളിൽ വീഴുന്ന കുട്ടികളും ധാരളമാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളും മറ്റും ഒഴിവാക്കുന്നതിനായി ഇന്റർനെറ്റ് സുരക്ഷിതമായി എങ്ങനെ കൈകാര്യം ചെയ്യാമെന്ന് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

1. ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന വിഷയത്തെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കുക. നിങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്ന കാര്യങ്ങൾ, നിങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ, ഫോൺ, വിലാസം, എന്നിവ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക.

2. നിങ്ങൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിൽ, ജിപിഎസ് ലൊക്കേഷനുകൾ, ലാൻഡ്മാർക്ക്, വീട്, വാഹനങ്ങളുടെ നമ്പർ തുടങ്ങിയവ ഉൾപ്പെടുത്താതിരിക്കുക.

3. എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കാത്ത ചിഹ്നങ്ങളും, അക്കങ്ങളും ഉൾപ്പെടുത്തിയ പാസ്‌വേഡ് ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക, പാസ്സ്‌വേർഡ് ഓർമയിൽ സൂക്ഷിക്കുക, ഒരിടത്തും കുറിച്ചിടരുത്.

4. വെരിഫൈഡ് ആയിട്ടുള്ള കൂടുതൽ പ്രചാരത്തിലുള്ള ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകൾ മാത്രം ഉപയോഗിക്കുക. ഫയർഫോക്സ്, ഓപ്പൺ ഓഫീസ്, വിഎൽസി മീഡിയാ പ്ലേയർ, ലിനക്സ് തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.

5. ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ ശ്രദ്ധിക്കുക. ആപ്ലിക്കേഷനുകളുടെ വ്യവസ്ഥകൾ, അനുമതികൾ, നിബന്ധനകൾ എന്നിവ നിർബന്ധമായും വായിച്ച് മനസിലാക്കുക. ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ചിലപ്പോൾ അപകടം പിടിച്ച വൈറസുകളോ, അല്ലെങ്കിൽ മാൽവെയറുകളോ കാണുവാൻ സാധ്യതയുണ്ട്.

6. വീഡിയോ കോൾ ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തുക. എന്തെന്നാൽ, നിങ്ങൾ ചെയ്യുന്ന ചാറ്റുകളും, വീഡിയോ കോളുകളും റെക്കോർഡ് ചെയ്യാനാകും. ഇപ്പോൾ തന്നെ, സജീവമായി ചർച്ചകൾ നടക്കുന്ന കേന്ദ്രസർക്കാരിന് പങ്കുണ്ടെന്ന് കാണിക്കുന്ന 'പെഗാസസ്' എന്ന സ്പൈവെയർ പോലുള്ളവ ഇന്റർനെറ്റ് ലോകത്ത് വിഹരിക്കുന്നുണ്ട്. അത്തരത്തിലുള്ള മാൽവെയറുകൾക്ക് നമ്മുടെ സ്വകര്യത തകർക്കുവാനാകും.

7. നിങ്ങളുടെ വിഡിയോകൾ, ഫോട്ടോകൾ എന്നിവ എൻക്രിപ്റ്റ് ചെയ്യ്തിട്ടുള്ള ഫോൾഡറുകളിൾ മാത്രം സൂക്ഷിക്കുക. പാസ്‌വേഡ് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ വയർലെസ് നെറ്റ്‌വർക്ക് എപ്പോഴും സുരക്ഷിതമാക്കുക. പൊതുവായിട്ടുള്ള ഒരു വൈ-ഫൈ നെറ്റ്‌വർക്കുകളിലേക്ക് കണക്റ്റുചെയ്യുമ്പോൾ നിങ്ങൾ ഏത് വിവരമാണ് ഇതിലേക്ക് അയയ്ക്കുന്നതെന്ന് ശ്രദ്ധിക്കുക.

8. നിങ്ങളുടെ ഉപയോഗം കഴിഞ്ഞാൽ ഫോണിലെ ബ്ലൂടൂത്തും, വൈ-ഫൈയും ഓഫാക്കുക. ഓൺലൈൻ അക്കൗണ്ടുകളിൽ ടു-സ്റ്റെപ്പ് ഓതന്റിക്കേഷൻ ഫീച്ചർ ഉപയോഗിക്കുന്നത് കൂടുതൽ സുരക്ഷാ ഉറപ്പാക്കുന്നു.

9. നിങ്ങളുടെ കമ്പ്യൂട്ടറുകളും മൊബൈൽ ഡിവൈസുകളും അപ്ഡേറ്റ് ചെയ്യ്ത് സൂക്ഷിക്കുക. ഏറ്റവും പുതിയ സുരക്ഷാ സോഫ്റ്റ്വെയർ, വെബ് ബ്രൗസർ, ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ വൈറസുകൾ, മാൽവെയർ, മറ്റ് ഓൺലൈൻ ഭീഷണികൾ എന്നിവയ്‌ക്കെതിരായ മികച്ച പ്രതിരോധമാണ് നൽകുന്നത്. ഓട്ടോമാറ്റിക് അപ്‌ഡേറ്റുകൾ ഓണാക്കുക, അങ്ങനെ അവ ലഭ്യമാകുമ്പോൾ നിങ്ങൾക്ക് ഏറ്റവും പുതിയ സെക്യൂരിറ്റി അപ്ഡേറ്റുകൾ ലഭിക്കും.

10. അതുപോലെതന്നെ, ഓൺലൈൻ ഗെയിമിംഗ് ഉപയോഗിക്കുമ്പോൾ കഴിവതും സ്വകാര്യ വിവരങ്ങൾ നൽകാതിരിക്കുക. ചില ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ നിങ്ങളുടെ വിവരങ്ങൾ നൽകുവാൻ ആവശ്യപ്പെടും. അതിനാൽ അത്തരം കാര്യങ്ങൾ വളരെ ഗൗരവമായിയെടുത്ത് വേണ്ട രീതിയിൽ പ്രവർത്തിക്കുക.

11. ഓൺലൈനിൽ ഷോപ്പിംഗ് ചെയ്യുന്നതിന് മുമ്പായി വെബ്‌സൈറ്റ് സെക്യൂർ ടെക്നോളജി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങൾ ചെക്ക്ഔട്ട് സ്ക്രീനിൽ ആയിരിക്കുമ്പോൾ വെബ് അഡ്രെസ്സ് 'HTTPS 'ൽ ആരംഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. കൂടാതെ, പേജിൽ ഒരു ചെറിയ ലോക്ക് ചെയ്ത പാഡ്‌ലോക്ക് ചിഹ്നം പ്രത്യക്ഷപ്പെടുന്നുണ്ടോയെന്നും കൂടി ഉറപ്പുവരുത്തുക.

12. സ്വകാര്യ അക്കൗണ്ടുകൾ വെളിപ്പെടുത്താനോ ലോഗിൻ വിവരങ്ങൾക്കോ ഉപയോക്താക്കളെ കബളിപ്പിക്കാൻ ഫിഷിംഗ് വ്യാജ ഇ-മെയിലുകളും വെബ്സൈറ്റുകളും ഉപയോഗിക്കുന്നു. നിങ്ങൾക്ക് പരിചിതമല്ലാത്തവയിൽ നിന്ന് ലിങ്കുകളിൽ ക്ലിക്കുചെയ്യുകയോ, അറ്റാച്ച്മെന്റുകളോ, പോപ്പ്-അപ്പ് സ്ക്രീനുകളോ ഒന്നുംതന്നെ തുറക്കരുത്. ഫിഷിംഗ് ഇ-മെയിലുകൾ ഫെഡറൽ ട്രേഡ് കമ്മീഷന് (FTC) spam@uce.gov എന്ന മെയിലിലേക്ക് കൈമാറുക.

1 Comments

Post a Comment

Previous Post Next Post