വിശുദ്ധ ഖുർആൻ പാരായണം നല്ല ശൈലിയിലും അക്ഷര ശുദ്ധിയോടെയും നിർവഹിക്കാൻ നമുക്കെല്ലാം ആഗ്രഹമുണ്ടാവും. നിരന്തരം വിശുദ്ധ ഖുർആൻ പാരായണം കേൾക്കലും അതു അനുകരിക്കലുമാണ് നല്ല ശൈലി നേടിയെടുക്കാനുള്ള മാർഗം.
ഖുർആൻ പാരായണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സംവിധാനമാണ് Noble Quran വെബ് സൈറ്റ് (quran.com). വിശുദ്ധ ഖുർആൻ തുടക്കം മുതൽ അവസാനം വരെ തനത് ശൈലിയിൽ കേട്ട് പഠിക്കുവാനാകും. ഓരോ ആയാത്തുകൾ പ്രത്യേകം കേൾക്കാനുള്ള സൌകര്യവും ഉണ്ട്. ആയത്തുകൾക്ക് പുറമേ ഓരോ പദങ്ങൾക്ക് മുകളിൽ സ്പർശിക്കുകയാണെങ്കിൽ അവ പ്രത്യേകം കേൾക്കുവാനും സൗകര്യമുണ്ട്. സൈറ്റിൽ കയറിയാൽ മുകളിൽ കാണുന്ന വിധം ഒരു ഇൻഡക്സ് പേജ് ആയിരിക്കും തുറന്നു വരിക
തുടർന്ന് സൂറത്ത് തെരഞ്ഞടുത്ത് നമുക്ക് ഉള്ളിൽ പ്രവേശിക്കാം. സൂറത്തിലേക്ക് എത്തികയിഞ്ഞാൽ ആയത്തുകൾക്ക് നേരെ കാണുന്ന പ്ലേ ബട്ടൻ അമർത്തിയാൽ ആയത്ത് മുഴുവൻ കേൾക്കുവാനും ഓരോ പദങ്ങളിലും പ്രത്യേകം തൊടുകയാണെങ്കിൽ ആ പദങ്ങൾ മാത്രം കേൾക്കുവാനും സാധിക്കും. പേജിൻറെ അടിയിലെ പ്ലേ ബട്ടൺ അമർത്തിയാൽ സൂറത്ത് മുഴുവനും കേൾക്കാം.
ما شاء الله تبارك الله مبروك
ردحذفماشاء الله
ردحذفإرسال تعليق