നിരാശയെ മറികടക്കാനുള്ള വഴികള്‍ | Loss of interest | What to do


ഓരോ വ്യക്തിയെ സംബന്ധിച്ചും സ്വന്തമായും ജോലിപരമായും നിരവധി കാര്യങ്ങള്‍ ഓരോ ദിവസവും ചെയ്തു തീര്‍ക്കേണ്ടതായുണ്ട്. എന്നാല്‍ ചെയ്യുന്ന ജോലിയിലെ, പ്രവര്‍ത്തിയിലെ താല്‍പര്യക്കുറവും സന്തോഷമില്ലായ്മയും നിരാശയും  പിടികൂടിയാല്‍ ആ പ്രവര്‍ത്തി ചെയ്യാന്‍ ഒരിക്കലും നാം തയ്യാറാവാതെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരും. ഒരുപക്ഷേ വളരെ താല്‍പര്യത്തോടെയും സന്തോഷത്തോടെയും പതിവായി ചെയ്തുകൊണ്ടിരുന്ന കാര്യമാവാം അത്. anhedonia എന്നു പേരിട്ടുവിളിക്കുന്ന ഈ സാഹചര്യം ജീവിതത്തില്‍ വലിയ നഷ്ടമോ സങ്കടമോ വരുത്താന്‍ കാരണമാകുന്നു. 

എന്തുകൊണ്ട് നിരാശ വരുന്നു.

വിഷാദത്തിന്റെ ഫലമാണ് വലിയ അടയാളമാണ് താല്പര്യമില്ലായ്മയും നിരാശയും. ആശങ്ക, ഉല്‍കണ്ഠ, വിഷാദവും ഉന്മാദവും മാറിമാറിവരുന്ന ബൈപോളാര്‍ ഡിസോര്‍ഡര്‍, ടെന്‍ഷന്‍ തുടങ്ങിയവ കാരണവും സന്തോഷക്കുറവ് അനുഭവപ്പെടുന്നു. മാനസിക പ്രശ്‌നങ്ങള്‍കൊണ്ട് മാത്രമല്ല അമിതജോലി ഭാരവും, ബന്ധങ്ങളുടെ വിച്ഛേദനവും ബോറടിപ്പിക്കുന്ന പ്രവര്‍ത്തനവും കാരണമാകാറുണ്ട്. 

ജോലിയിലെ ആത്മാര്‍ത്ഥതയെ ബാധിക്കുമ്പോള്‍ ജോലി റിസള്‍ട്ടിനെയും ബാധിക്കുന്നു. സൗഹൃദ, കുടുംബ ബന്ധങ്ങളെയും സാരമായി ബാധിക്കുന്നു. പതിയെ ഏകാന്തതയിലേക്കും നയിക്കുന്നു. 

നിരാശയെ മറികടക്കാം

സന്തോഷക്കുറവും താല്‍പര്യക്കുറവും നിരാശയും മറികടന്ന് ആനന്ദം കണ്ടെത്താനുള്ള ചില വഴികള്‍ നമുക്ക് പരിശോധിക്കാം. ഒരുപക്ഷേ തീര്‍ച്ചയായും നിങ്ങളെ സഹായിക്കുന്ന ഘടകങ്ങളാവും ഇത്.

സജീവമായിരിക്കുക

നിരാശയും വിഷാദവും ദൈനംദിന കര്‍മ്മങ്ങളെ താളം തെറ്റിക്കുന്നു. ദിവസവും അനുയോജ്യമായ സമയം കണ്ടെത്തി നന്നായി വ്യായാമം ചെയ്യുക. മനസ്സിന് പോസിറ്റീവായ ഊര്‍ജ്ം നല്‍കുന്ന പ്രധാന ഘടകമാണ് വ്യായാമം. വ്യായാമം ചെയ്യുന്നതിലൂടെ നിരാശയും വിഷാദവും ഇല്ലാതാക്കാം. ദിവസവും നടക്കുന്നതു നല്ല ശീലമാണ്.

മതിയായ വിശ്രമം എടുക്കുക

ഉറക്കമില്ലായ്മ ശരീരത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. ശരീരത്തെ മാത്രമല്ല, മനസ്സിനെയും ഉറക്കമില്ലെങ്കില്‍ ദോഷമായി ബാധിക്കും. ആരോഗ്യവിദഗ്ധര്‍ പറയുന്നത് പോലെ 6മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ വരെയുള്ള വിശ്രമം ഓരോ വ്യക്തിയും നിര്‍ബന്ധമായി ചെയ്യേണ്ട ബാധ്യതയാണ്. മതിയായ വിശ്രമത്തിലൂടെ വിഷാദത്തില്‍ നിന്നും രക്ഷപ്പെടാം.

ഹോബികള്‍ക്ക് സമയം കണ്ടെത്തുക

ഓരോരുത്തരും ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ടാകാം. അത് കളിയാവാം. വായന, എഴുത്ത്, വര, പാട്ട് തുടങ്ങിയ എന്തുമാവാം. ജോലിഭാരത്തിനിടയില്‍ ഇത്തരത്തിലുള്ള ഹോബികള്‍ കൂടിയ ചെയ്യുന്നത് മാനസികോല്ലാസത്തിന് നല്ലതാണ്. അതുപോലെ പുതിയ ടാസ്‌ക്കുകള്‍ ഏറ്റെടുക്കും മുമ്പ് ഹോബികളില്‍ മുഴുകുന്നത് ടാസ്‌ക്കിന്റെ ഭാരം കുറക്കാനും സഹായിക്കും.

പ്ലാനുകള്‍ ഉണ്ടാക്കുക

ലക്ഷ്യങ്ങളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ലക്ഷ്യങ്ങളില്ലെങ്കില്‍ ജീവിതം വെറുതെ ഒഴുക്കിനനുസരിച്ചുള്ള ഒരു പ്രയാണമായിരിക്കും. ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും അനുസരിച്ച് സമയത്തെ ക്രമീകരിക്കുകയും ക്രിയാത്മകമായ നീക്കങ്ങള്‍ നമ്മില്‍ നിന്നുണ്ടാവുകയും വേണം.

സഹായം തേടുക.

എല്ലാ നിരാശയും വിഷാദവും നമുക്ക് സ്വയം നേരിടാനാവാതെ വരാറുണ്ട്. അപ്പോള്‍ തീര്‍ച്ചായായും മറ്റൊരാളുടെ സഹായം നാം തേടേണ്ടിവരും. ഒരുപക്ഷേ, നല്ല ഒരു സുഹൃത്തിനും പങ്കാളിക്കും നമ്മെ സഹായിക്കാനാവും. അതുമല്ലെങ്കില്‍ ഒരു ഡോക്ടറെ കണ്ട് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുക. 

നമ്മുടെ സമയത്തെയും സ്വപ്‌നങ്ങളെയും ആഗ്രഹങ്ങളെയും തകര്‍ക്കാന്‍ സാധിക്കുന്ന ഒന്നാണ് നിരാശയും വിഷാദവും. ഒരിക്കലും കീഴ്‌പ്പെട്ട് സമയം കളയരുത്. ഉടന്‍ മറികടക്കാനുള്ള വഴികള്‍ തേടണം. 

Post a Comment

أحدث أقدم