വിദ്യാഭ്യാസ മേഖലയും ഷോപ്പിംഗുമെല്ലാം ഓണ്‍ലൈനിലേക്ക് മാറിയതോടെ മൊബൈലും നെറ്റും ഒഴിവാക്കിയുള്ള ജീവിതത്തെ കുറിച്ച് ഓര്‍ക്കാനേ സാധിക്കില്ല. പഠനത്തിലും മറ്റും നമുക്ക് ഉപകാരപ്പെടുന്ന ഗൂഗിള്‍ ലെന്‍സിനെ പരിചയത്തെടുകയാണ് ഈ പോസ്റ്റില്‍. ഒട്ടുമിക്ക ആളുകളും ഗൂഗിളിന്റെ ഈ സര്‍വീസ് ഉപയോഗിക്കുന്നവരാകുമെങ്കിലും അറിയാത്തവരായി നിരവധി പേര്‍ ഇപ്പോഴുമുണ്ട്. ഗൂഗിള്‍ ലെന്‍സിന്റെ പ്രയോജനങ്ങള്‍ ഒട്ടനവധിയാണ്. ഗൂഗിള്‍ ലെന്‍സിന്റെ ഉപയോഗത്തിന് നെറ്റ് കണക്ഷന്‍ അനിവാര്യമാണെന്ന് അറിഞ്ഞിരിക്കുക.
ഗൂഗിള്‍ ലെന്‍സ് ആപ്പ്
- ഗൂഗിള്‍ ലെന്‍സ് ആപ്പ് പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ സെര്‍ച്ച് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.
- ഇനി ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യമില്ല. നമ്മുടെ ഫോണിലെ ഗൂഗിള്‍ ആപ്പിനുള്ളില്‍ കാണുന്ന ഗൂഗിള്‍ ഫോട്ടോ ഉപയോഗിച്ചും ലെന്‍സ് ഉപയോഗിക്കാം. അല്ലെങ്കില്‍ ഗൂഗിളിന്റെ സെര്‍ച്ച് ബാറിലും ലെന്‍സ് ഐക്കണ്‍ ന്ല്‍കിയിട്ടുണ്ട്. അതുപയോഗിച്ചും ലെന്‍സ് ഉപയോഗിക്കാവുന്നതാണ്.
ഗൂഗിള്‍ ലെന്‍സിന്റെ പ്രയോജനങ്ങള്‍
എളുപ്പത്തില്‍ ടൈപ്പ് ചെയ്യാം
ഒരു പേജിലെ വിവരങ്ങള്‍ മൊബൈലിലോ കമ്പ്യൂട്ടറിലോ ടൈപ്പ് ചെയ്യാന്‍ ഒരുപാട് പ്രയാസപ്പെടാറുണ്ട്. എന്നാലാല്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ടൈപ്പ് ചെയ്യാനാവും. ഗൂഗിള്‍ ലെന്‍സ് ഓപ്പണ്‍ ചെയ്ത് നമുക്കാവശ്യമുള്ള പേജിനു നേരെയാക്കുക. ഉപയോഗിക്കാന്‍ പെര്‍മിഷനുകള്‍ allow ചെയ്യേണ്ടതുണ്ട്. ഏറ്റവും താഴെയായി നിരവധി ഒപ്ഷനുകള്‍ കാണാനാവും. അതില്‍ text എന്നത് സെല്ക്ട് ചെയ്യുക. ശേഷം പേജിനു നേരെ ഫോണ്‍ പിടിക്കുക. ആ സമയത്തു തന്നെ ടെക്‌സറ്റുകളെല്ലാം സെല്ക്ടായതായി കാണാനാവും. ശേഷം take a photo ബട്ടണില്‍ ക്ലിക്ക് ചെയ്യുക. select all ക്ലിക്ക് ചെയ്യുക. copy text ക്ലിക്ക് ചെയ്ത് നമുക്കാവശ്യമുള്ളിടത്ത് paste ചെയ്യാം. ഇംഗ്ലീഷ് ടെക്‌സ്റ്റുകള്‍ വളരെ പെര്‍ഫ്കടായി തന്നെ ലഭിക്കും. മറ്റു ഭാഷകളില്‍ ചെറിയ വ്യത്യാസം ആവശ്യമായി വരാറുണ്ട്.
ഓഡിയോ കേള്‍ക്കാം
നമ്മുടെ മുമ്പിലെ പുസ്തകങ്ങള്‍ ഓഡിയോ ആയി കേള്‍പ്പിച്ചു തരുന്ന ഒപ്ഷനും ഗൂഗിള്‍ ലെന്‍സിലുണ്ട്. അതിനായി text സെല്ക്ട് ചെയ്ത ശേഷം നേരത്തെ select all കൊടുത്തതിന്റെ തൊട്ടപ്പുറത്ത് കാണുന്ന listen എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി.
ട്രാന്‍സ്ലേഷന്‍
ഇംഗ്ലീഷ് പോലെയുള്ള ഭാഷകള്‍ ഉള്‍ക്കൊള്ളുന്ന പേജുകള്‍ ലഭിച്ചാല്‍ അര്‍ത്ഥം കണ്ടുപിടിച്ച് കഷ്ടപ്പെടേണ്ടതില്ല. ഇംഗ്ലീഷ് ടെക്സ്റ്റാണെങ്കിലും നമുക്ക് മലയാളം ഭാഷയില്‍ ആ ടെക്സ്റ്റുകള്‍ വായിക്കാവുന്ന ഫീച്ചര്‍ ഗൂഗിള്‍ ലെന്‍സിലുണ്ട്. നേരത്തെ ചെയ്ത പോലെ ലെന്‍സ് ഓപണ്‍ ചെയ്ത് translate സെല്ക്ട് ചെയ്ത ശേഷം പേജിനു നേരെ ശരിയായി ഫോണ്‍ പിടിക്കുക. ആ സമയം തന്നെ നമുക്ക് മനസ്സിലാകുന്ന ഭാഷയില്‍ ആ പേജ് വായിക്കാനാവും. കൃത്യമായ വിവര്‍ത്തനമാവില്ലെങ്കിലും ഉപകാരപ്പെടും.
സെര്‍ച്ചിംഗ്
നമ്മുടെ അടുത്തുള്ള ഒരു വസ്തുവിനെ കുറിച്ചറിയാന്‍ ഗൂഗള്‍ നോക്കി പരതേണ്ട് ആവശ്യമില്ല. ആ വസ്തുവിന്റെ നേരെ കാമറ പിടിച്ച് ഗൂഗിള്‍ ലെന്‍സ് ഓപണ്‍ ചെയ്ത് താഴെയുള്ള ബട്ടണുകളിലെ search എ്ന്ന ടൂള്‍ ഉപയോഗിച്ചാല്‍ മതി. അതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം താഴെ പ്രത്യക്ഷപ്പെടും. അതുപോലെ നാം കാണുന്ന് വസ്തുക്കളുടെ പേരറിയാനും അവയെ കുറിച്ച് വിവരങ്ങളറിയാനും search ടൂള്‍ ഉപയോഗിച്ച് കണ്ടെത്താം.
ഉത്തരം കണ്ടെത്താം
വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഉപകാരപ്രദമായ ഒരു ഫീച്ചറാണിത്. അതായത് കണക്ക് പോലെയുള്ള വിഷയങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും ഗൂഗിള്‍ ലെന്‍സ് ഉപയോഗിക്കാം. homework സെല്ക്ട് ചെയ്ത് ചോദ്യത്തിനു നേരെ പിടിച്ചാല്‍ മതി. ഗൂഗിള്‍ ഉത്തരം പറഞ്ഞുതരും. അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ അറിയാനും സാധിക്കും
ഷോപ്പിംഗ്
നാം എവിടെയെങ്കിലും പോകുന്ന സമയത്ത് നമുക്ക് താല്‍പര്യമുള്ള ഏതെങ്കിലും വസ്തുവിനെ കണ്ടാല്‍ ഉടമസ്ഥനോട് എവിടുന്ന് കിട്ടിയെന്നൊക്കെ ചോദിക്കാറുണ്ട്. എന്നാല്‍ ഉടമസ്ഥനോട് ചോദിക്കാതെ ഗൂഗിള്‍ ലെന്‍സ് ഉപയോഗപ്പെടുത്തി ആ സാധനം നമുക്ക് തന്നെ പര്‍്േച്ചസ് ചെയ്യാം. ആ പ്രോഡ്ക്ട്ിനു നേരെ കാമറ പിടിച്ച് താഴെ ഒപ്ഷനുകളില്‍ shopping സെല്ക്ട് ചെയ്താല്‍ മതി.
നല്ല ഫുഡ് കണ്ടെത്താം
വിരുന്നിനോ മറ്റു പാര്‍ട്ടിക്കോ പോകുമ്പോള്‍ നമുക്കിഷ്ടമുള്ള ഭക്ഷണം കണ്ടാല്‍ അതെവിടെ കാണുമെന്ന് ഗൂഗിള്‍ ലെന്‍സ് പറഞ്ഞു തരും. ലൊക്കേഷന്‍ ഓണ്‍ ചെയ്താല്‍ നമുക്ക് അടുത്തുള്ള റെസ്‌റ്റോറന്റിനെയും ഒറ്റ ക്ലിക്കില്‍ ഓര്‍ഡര്‍ ചെയ്യാനുമാവും.
Post a Comment