ഒരു നല്ല ജോലി ഏതൊരാളുടെയും സ്വപ്‌നമാണ്. സുരക്ഷിതമായ ജോലിയും നല്ല ശമ്പളവും അന്വേഷിച്ച് ദിവസവും മറ്റുള്ളവരോടു ചോദിച്ചും വെബ്‌സൈറ്റുകള്‍ പരതിയും ജോലിക്കാര്യം എല്ലാവരും തേടിക്കൊണ്ടേയിരിക്കുന്നു. കൂലിപ്പണിക്കാരാണെങ്കില്‍ അടുത്തുള്ള ജോലികള്‍ കരാറടിസ്ഥാനത്തില്‍ എടുക്കാന്‍ മത്സരിക്കുകയും അല്ലെങ്കില്‍ മറ്റുള്ളവരോട് ഏല്പിച്ചും ജോലിയും കാത്തിരിക്കുന്നു. മികച്ച ജോലികള്‍ തേടി മറ്റുള്ള സ്ഥനങ്ങളിലേക്ക് കുടിയേറുന്നവരും വിരളമല്ല.
മറ്റുള്ളവരുടെ ജോലി അറിയിച്ചുള്ള ഫോണുകള്‍ക്ക് കാത്തിരിക്കേണ്ടതില്ല. ഇനി വീടിനടുത്തുള്ള ജോലികള്‍ ഗൂഗിള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. ഗൂഗിളിന്റെ ആപ്പായ kormo വഴി വീടിനടുത്തുള്ള ജോലികള്‍ നമുക്ക് അറിയാന്‍ സാധിക്കും. ഗൂഗിളിന്റെ മറ്റു സര്‍വീസുകള്‍ പോലെ തികച്ചും ഫ്രീയായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ ആപ്പ് ഏജന്റുകള്‍ക്കോ മറ്റോ പണം നല്‍കുന്ന പോലെ നല്‍കേണ്ടതുമില്ല. സാധാരണക്കാര്‍ക്കാവശ്യമായ ജോലികള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
kormo ആപ്പിന്റെ പ്രയോജനങ്ങള്‍
📍 ലൊക്കേഷന്‍ വഴി അടുത്തുള്ള ജോലികള്‍ നമുക്ക് വളരെ വേഗം അറിയാന്‍ സാധിക്കും
📍 delivery, driver, picker, packer, loader etc തുടങ്ങിയ ജോലികള്‍ kormo യില്‍ ലഭ്യമാകും.
📍 പുതിയ ജോലി വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാകുന്നു.
📍 പുതിയ ജോലി നൈപുണികള്‍ വികസിപ്പിക്കാനും പുതിയ ജോലികളെ കുറിച്ചുള്ള അറിവും ലഭ്യമാക്കാന്‍ സഹായിക്കുന്നു.
Hi
ردحذفإرسال تعليق