വീണ്ടും ഒരു ബലിപെരുന്നാള്‍ | EIDUL ALHA



ഇബ്‌റാഹീം നബിയുടെ ത്യാഗോജ്ജല സ്മരണകള്‍ ഓര്‍മപ്പെടുത്തി വീണ്ടും ഒരു ബലിപെരുന്നാള്‍ കൂടി സമാഗതമായി. ചരിത്രത്തില്‍ തുല്യതയില്ലാത്ത ആ ദീപ്തസ്മരണകളോളം ധൈര്യവും സ്ഥൈര്യവും പകര്‍ന്ന മറ്റു സംഭവങ്ങളില്ല. പ്രതിസന്ധികള്‍ക്കിടയില്‍ അജ്ഞതയുടെയും അന്ധകാരത്തിന്റെയും സര്‍വ തിന്മകളുടെയും വാക്താക്കളായിരുന്ന സമൂഹത്തിലേക്ക് പ്രബോധനത്തിന് നിയോഗിക്കപ്പെട്ട ഇബ്‌റാഹീം നബിയുടെ സ്മരണകളാണ് ബലിപെരുന്നാളിലൂടെ വിളിച്ചോതുന്നത്. 

സ്വന്തം പുത്രനെ റബ്ബിന്റെ സവിധത്തില്‍ ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായ ഉപ്പയുടെയും പരിപൂര്‍ണമായും സമ്മതം നല്‍കിയ മകന്റെയും ക്ഷമാപൂര്‍വം ഒരുക്കങ്ങളെല്ലാം ചെയ്തുകൊടുത്ത ഉമ്മയുടെയും ചരിത്രം പുതുതലമുറക്ക് കൂടി കൈമാറാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. സുഖസൗകര്യങ്ങള്‍ക്ക് കാത്തിരിക്കാതെ പ്രയാസങ്ങളെ അതിജീവിക്കാനുള്ള പാഠമാണ് ബലിപെരുന്നാളും ഹജ്ജും പകര്‍ന്നു നല്‍കുന്നത്. പെരുന്നാള്‍ ആഘോഷം അതിരുവിടാന്‍ പാടില്ല. 

ഈദ് അല്ലാഹുവിലേക്കും തഖ്വയിലേക്കും നന്മകളിലേക്കുമുള്ള മടക്കമാണ്. മഹാമാരിയുടെ കാലത്ത് മനുഷ്യനെ പഠിപ്പിച്ച പാഠമാണ് അല്ലാഹുവിലേക്ക് മടങ്ങണമെന്ന്. ആഘോഷങ്ങളില്‍ അതിരുവിടരുത്. ഭക്ഷണത്തിലും വസ്ത്രത്തിലും മിതത്വം പാലിക്കണം. അയല്‍വാസിയെയും പാവങ്ങളെയും പരിഗണിക്കണം. പടക്കംപൊട്ടിച്ചും ലഹരി നുണഞ്ഞും സിനിമ കണ്ടും ഈ ദിവസത്തിന്റെ പവിത്രത കളയരുത്. 

കുടുംബബന്ധം ചേര്‍ക്കുക, പാവങ്ങളെ സഹായിക്കുക, ഖബര്‍ സിയാറത്ത് ചെയ്യുക, ഉള്ഹിയത്ത് ഉള്‍പെടെ ദാനധര്‍മ്മങ്ങള്‍ ചെയ്യുക, തക്ബീറുകള്‍ ചൊല്ലുക. തുടങ്ങിയ നന്മകള്‍ കൊണ്ടാണ് ബലിപെരുന്നാളിനെ വരവേല്‍ക്കേണ്ടത്. 

ബലിപെരുന്നാള്‍ നിസ്‌ക്കാരം

സുന്നത്ത് നിസ്‌ക്കാരങ്ങളില്‍ ഏറ്റവും ശ്രേഷ്ടമാണ് ബലിപെരുന്നാള്‍ നിസ്‌ക്കാരം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ജമാഅത്തായി നിര്‍വഹിക്കല്‍ സുന്നത്താണ്. ഒറ്റക്ക് നിസ്‌ക്കരിച്ചാല്‍ ജമാഅത്തായി വീണ്ടും നിസ്‌ക്കരിക്കലും സുന്നത്താണ്. 

ALSO READ: വീട്ടിലെ പെരുന്നാള്‍ നിസ്‌ക്കാരം

സമയം

പെരുന്നാള്‍ ദിനം സൂര്യനുദിച്ചതു മുതല്‍ സമയമാരംഭിക്കും. ഏകദേശം 20 മിനുട്ട് കഴിഞ്ഞാണ് ഉത്തമം. പെരുന്നാള്‍ ദിവസത്തെ ളുഹ്ര്‍ വരെയാണ് സമയം. നഷ്ടപ്പെട്ടാല്‍ ഖളാഅ് വീട്ടല്‍ സുന്നത്താണ്. 

ബലിപെരുന്നാളിന്റെ രണ്ട് റക്അത്ത് സുന്നത്ത് നിസ്‌ക്കാരം എന്നു കരുതി സാധാരണ രണ്ട് റക്അത്ത് പോലെ നിസ്‌ക്കരിക്കുകയാണ് ഏറ്റവും ചുരുങ്ങിയ രൂപം. 

പൂര്‍ണരൂപം: നിയ്യത്തോടെ തക്ബീറതുല്‍ ഇഹ്‌റാം കെട്ടി വജ്ജഹ്തു ഓതുക. ശേഷം ഒന്നാം റക്അത്തില്‍ ഏഴ് തക്ബീറും രണ്ടാം റക്അത്തില്‍ അഞ്ച് തക്ബീറും സുന്നത്താണ്. തക്ബീറുകള്‍ക്കിടയില്‍ സുബ്ഹാനല്ലാഹി.. ദിക്‌റ് ചൊല്ലുക. തക്ബീറുകള്‍ ഉറക്കെയും ഇടയിലെ ദിക്‌റുകള്‍ പതുക്കെയുമാണ് ചൊല്ലേണ്ടത്. തക്ബീറുകള്‍ക്ക് ശേഷം അഊദും ഫാതിഹയും സൂറത്തും ഓതുക. 

ഒന്നാം റക്അത്തില്‍ ഖാഫ് സൂറത്തും രണ്ടാം റക്അത്തില്‍ ഇഖ്തറബ സൂറത്തും ഓതലാണ് ഉത്തമം. ഒന്നാം റക്അത്തില്‍ സബ്ബിഹിസ്മയും രണ്ടാം റക്അത്തില്‍ സൂറത്തുല്‍ ഗാശിയയും ഓതല്‍ സുന്നത്താണ്. അതുമല്ലെങ്കില്‍ യഥാക്രമം സൂറത്തുല്‍ കാഫിറൂനയും ഇഖ്‌ലാസും ഓതാം. ഇമാമിനും ഒറ്റക്ക് നിസ്‌ക്കരിക്കുന്നവനും ഉറക്കെ ഓതല്‍ സുന്നത്താണ്. 

ബലിപെരുന്നാള്‍ ഖുതുബ

QUTHUBA 1

QUTHUBA 2

QUTHUBA 3

QUTHUBA 4

QUTHUBA 5

QUTHUBA 6

QUTHUBA 7

Post a Comment

أحدث أقدم