ഗൂഗിള്‍ മീറ്റിലൂടെ ക്ലാസോ മറ്റു മീറ്റിംഗുകളോ നടത്തുമ്പോള്‍ background മാറ്റാന്‍ ആഗ്രഹിക്കുന്നവരുണ്ടാകും. പുതിയ അപ്‌ഡേറ്റിനൊപ്പം ഗൂഗിള്‍ മീറ്റില്‍ background മാറ്റാനുള്ള ഒപ്ഷനും കൂടിയുണ്ട്. അതുപോലെ കാമറ ആപ്പുകളില്‍ ലഭ്യമായ പല രസകരമായ ആനിമേഷനുകളും ആഡ് ചെയ്യാനുമാവും. ആദ്യമേ പറയട്ടെ, എല്ലാ ഫോണിലും നിലവില്‍ ഈ സൗകര്യം ലഭ്യമായിട്ടില്ല. ലഭ്യമാണോയെന്ന് update ചെയ്ത ശേഷം പരിശോധിക്കുക.
എങ്ങനെ background മാറ്റാം
1. google meet ഡൗണ്‍ലോഡ് ചെയ്യുക. നിലവില്‍ install ചെയ്തവര്‍ update ചെയ്യുക.
2. ഗൂഗിള്‍ മീറ്റില്‍ റൂം സ്റ്റാര്‍ട്ട് ചെയ്യുക.
3. സ്‌ക്രീനില്‍ star പോലെ പിന്‍ ചെയ്യുന്നതിന്റെ തൊട്ടടുത്ത് ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
4. ബ്ലര്‍ ചെയ്യാനും ബാക്ക് ഗ്രൗണ്ട് ചെയ്യാനും തുടങ്ങി മറ്റു ഒപ്ഷനുകള്‍ കാണാന്‍ സാധിക്കും.
5. background സെലക്ട് ചെയ്ത് ഇഷ്ടമുള്ള background picture സെല്ക്ട് ചെയ്യുക.
6. styles സെല്ക്ട് ചെയ്ത് ബ്ലാക്ക് ആന്‍ വൈറ്റ് മോഡും മറ്റു കളറുകളും സെലക്ട് ചെയ്യാനാവും
7. filters സെല്ക്ട് ചെയ്താല്‍ കുട്ടികള്‍ക്കൊക്കെ ഇഷ്ടമാകുന്ന പലതരം funny ആനിമേഷനുകളും സ്റ്റിക്കറുകളും ഉപയോഗിക്കനാവും.
Post a Comment