അബൂഖതാദ(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. നബിതങ്ങള്‍ പറഞ്ഞു. അറഫ ദിനത്തിലെ നോമ്പ് കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറു ദോഷങ്ങള്‍ പൊറുപ്പിക്കും. പാപങ്ങള്‍ ചെയ്തില്ലെങ്കില്‍ നന്മകള്‍ അധികരിക്കപ്പെടുമെന്നതാണ് അവന് ലഭിക്കുന്ന ഗുണം. ഹജ്ജ് നിര്‍വഹിക്കാത്തവര്‍ക്കുള്ളതാണ് അറഫ നോമ്പ്. ദുല്‍ഹിജ്ജ ഒമ്പതിനുള്ള അറഫ നോമ്പ് ശക്തമായ സുന്നത്തുള്ളതാണ്. സുന്നത്ത് നോമ്പുകളില്‍ വളരെ ശ്രേഷ്ടമായതാണ് അറഫ നോമ്പ്.
വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുപ്പിക്കുമെന്ന് ഹദീസില്‍ വന്നതുകൊണ്ട് ഈ നോമ്പിലൂടെ ദീര്‍ഘായുസ്സും ലഭിക്കുമെന്ന് പണ്ഡിതര്‍ വിശദീകരിക്കുന്നുണ്ട്. ഹജ്ജ് കര്‍മ്മത്തിലെ ഏറ്റവും പ്രധാന ഭാഗമായ അറഫാസംഗമത്തിനുള്ള ഐക്യദാര്‍ഢ്യമാണ് അറഫ നോമ്പ്. പിശാച് ഏറ്റവും നിന്ദ്യനായി മാറുന്ന ദിവസമാണ്. അറഫാദിവസത്തേക്കാള്‍ അല്ലാഹു അടിമകളെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന ദിവസമില്ലെന്നും ഹദീസിലുണ്ട്.
ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന സമയം തന്നെ അറഫ നോമ്പനുഷ്ടിക്കേണ്ടതില്ല. നമുക്ക് ദുല്‍ഹിജ്ജ 9 എന്നാണോ അന്നാണ് നോമ്പനുഷ്ഠിക്കേണ്ടത്. അറഫ നോമ്പ് നഷ്ടപ്പെട്ടാല്‍ ഖളാഅ് വീട്ടല്‍ സുന്നത്തുണ്ടെന്ന് ശര്‍വാനിയില്‍ കാണാം. അറഫ നോമ്പനുഷ്ഠിക്കാന്‍ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല. ഇത് വര്‍ഷത്തില്‍ ഒരു തവണ മാത്രമുള്ള അതിശക്തമായ സുന്നത്ത് നോമ്പായത് കൊണ്ട് ഭര്‍ത്താവിന്റെ സമ്മതമില്ലാതെയും നോമ്പെടുക്കാം(തുഹ്ഫ).
നിയ്യത്ത്
ചുരുങ്ങിയ രൂപം
പൂര്‍ണരൂപം
അറഫ ദിവസത്തെ ദുആകള്‍
لاَ إِلَهَ إِلاَّ اللَّهُ
وَحْدَهُ لاَ شَرِيكُ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ
وَهُوَ حَىٌّ لاَ يَمُوتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
സൂറത്തുല്‍ ഇഖ്‌ലാസ്
താഴെ കാണുന്ന സ്വലാത്ത് 100 പ്രാവശ്യം ചൊല്ലുക
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْت عَلَى إبْرَاهِيمَ وَعَلَى آلِ إبْرَاهِيمَ إنَّك حَمِيدٌ مَجِيدٌ وَعَلَيْناَ مَعَهُمْ
അറഫ ദിവസത്തെ അസ്തമയ സമയത്ത് 7 പ്രാവശ്യം ചൊല്ലുക
بسم
الله ما شاء الله و لا قوة إلا بالله ,ما شاء الله كل نعمة من الله, ما شاء الله
الخير كله بيد الله ,ما شاء الله لا يصرف السوء إلا الله
അറഫ ദിനത്തില്‍ ഓതാനുള്ള ദുആ
لا إلهَ إلَّا اللهُ عَدَدَ اللَّيالِي وَ
الدُّهُورِ
لا إلهَ إلَّا اللهُ عَدَدَ أَمْواجِ
الْبُحُورِ
لا إلهَ إلَّا اللهُ عَدَدَ الرِّياحِ وَ
الْبَرارِي وَ الصُّخُورِ
لا إلهَ إلَّا اللهُ مِنَ الْيَوْمِ الى
يَوْمِ يُنْفَخُ فِي الصُّورِ
لا إلهَ إلَّا اللهُ عَدَدَ الشَّوْكِ وَ
الشَّجَرِ
لا إلهَ إلَّا اللهُ عَدَدَ الشَّعْرِ وَ
الْوَبَرِ
لا إلهَ إلَّا اللهُ عَدَدَ لَمْحِ
الْعُيُونِ
لا إلهَ إلَّا اللهُ وَ رَحْمَتُهُ خَيْرٌ
مِمّا يَجْمَعُونَ
لا إلهَ إلَّا اللهُ فِي اللَّيْلِ إِذا عَسْعَسَ
وَ الصُّبْحِ إِذا تَنَفَّسَ وَصَلّى الله على محمد وآله عددَ مَا أَحاَطَ
به علمه وجرى به قلمه برحمتك يا ارحم الراحمين
എല്ലാം ഹറഫ ദിവസം ചെയ്യാനാണല്ലോ പറയുന്നത്
ReplyDeletePost a Comment