സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു, കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി.കരുമ്പില്‍ ലയിവ്.ജയിൽപ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു.
തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ കഥ- തങ്കം
ശബ്ദാവിഷ്കാരം
ബഷീറിന്‍റെ പ്രധാന കൃതികള്‍
നോവല്‍ :
- ബാല്യകാല സഖി ( 1944),
- പാത്തുമ്മയുടെ ആട് ( 1959),
- ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് (1951),
- മാന്ത്രികപ്പൂച്ച (1968),
- താരാസ്പെഷ്യല്‍സ് (1968),
- പ്രേമ ലേഖനം(1943) ജീവിതനിഴല്‍പ്പാടുകള്‍( 1954)
- ആനവാരിയും പൊന്‍കുരിശും (1953)
- സ്ഥലത്തെ പ്രധാന ദിവ്യന്‍( 1951)
- മുച്ചീട്ടുകളിക്കാരന്‍റെ മകള്‍ (1951)
- മരണത്തിന്‍റെ നിഴലില്‍ (1951)
- ശബ്ദങ്ങള്‍ (1947)
- മതിലുകള്‍(1965)
കഥകള്‍ :
- ആനപ്പൂട (1975)
- ജന്മദിനം ( 1945)
- വിശപ്പ് ( 1954)
- വിശ്വവിഖ്യാതമായ മൂക്ക് ( 1954)
- ഓര്‍മ്മക്കുറിപ്പ് ( 1946)
- പാവപ്പെട്ടവരുടെ വേശ്യ( 1952)
- ഒരു ഭഗവദ് ഗീതയും കുറെ മുലകളും ( 1967)
- ഭൂമിയുടെ അവകാശികള്‍ (1977)
- ചിരിക്കുന്ന മരപ്പാവ(1975)
- വിഡ്ഢികളുടെ സ്വര്‍ഗം (1948)
- യാ ഇലാഹി പ്രേം പാറ്റ (മരണാനന്തരം 2000)
ലേഖനങ്ങള്‍ :
- അനര്‍ഘ നിമിഷം ( 1946)
- സ്മരണകള്‍ എം. പി. പോള്‍ (1991)
- ഓര്‍മ്മയുടെ അറകള്‍(1973)
- ഡി. സി. യും ഒരു ഉണ്ടക്രിസ്ത്യാനിയും,
- അനുരാഗത്തിന്‍റെ ദിനങ്ങള്‍ (1983)
പലവക :
ശിങ്കിടിമുങ്കന്‍(1991)
നേരും നുണയും (1969)
ചേവിയോര്‍ക്കുക അന്തിമകാഹളം (1992)
ഭാര്‍ഗ്ഗവീ നിലയം ( തിരക്കഥ, 1985)
കഥാബീജം (നാടകം 1945)
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്നീ കൃതികള്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തര്‍ജമ ചെയ്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസാഹിത്യഅക്കാദമിയും നാഷണല്‍ ബുക്ക് ട്രസ്റ്റുമാണ് പ്രസാധകര്‍.
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്നീ കൃതികള്‍ ഡോ. റൊണാള്‍ഡ് ആഷര്‍ ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്തു സ്കോട്ട്ലാന്‍ഡിലെ എഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫ്രഞ്ച്, മലായ്, ചൈനീസ്, ജാപ്പനീസ് ഭാഷകളിലും പരിഭാഷകള്‍ വന്നിട്ടുണ്ട. മതിലുകള്‍, ശബ്ദങ്ങള്‍, പ്രേമലേഖനം എന്നീ കൃതികള്‍ ഓറിയന്‍റ് ലോങ് മാന്‍ ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ചു.
മതിലുകള്‍ അതേ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്രമാക്കി. എം.എ. റഹ്മാന്‍ "ബഷീര്‍ ദ മാന്‍' എന്ന ഡോക്യുമെന്‍ററി നിര്‍മ്മിച്ചു.
ഡി.സി. ബുക്സ് 1992 ല്‍ ബഷീര്‍ സമ്പൂര്‍ണകൃതികള്‍ പ്രസദ്ധീകരിച്ചു-അത്യപൂര്‍വ്വമായ ചിത്രങ്ങളോടൊപ്പം.
إرسال تعليق